Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്‍കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
തടി കുറയ്ക്കാന്‍ നല്ലത് വേനല്‍ക്കാലം; കൊഴുപ്പ് വേഗത്തില്‍ കത്തിക്കാന്‍ കുടിക്കൂ ഈ ഡിറ്റോക്‌സ് പാനീയം
ശരീരഭാരം കുറയ്ക്കാന്‍ അല്‍പം പ്രയാസമാണെന്ന് ഇതിന് ശ്രമിച്ചവര്‍ക്ക് അറിയാം. പക്ഷേ കുറച്ച് ലളിതമായ നിയമങ്ങള്‍ പാലിച്ചാല്‍ ആര്‍ക്കും തടി കുറയ്ക്കാന്‍ സാധിക്കം എന്നതും സത്യമാണ്. ശരീരഭാരം കുറയ്ക്കാന്‍ അനുയോജ്യമായ സമയമാണ് വേനല്‍ക്കാലം. ഈ സീസണില്‍ നിങ്ങള്‍ കുറച്ച് ഭക്ഷണം കഴിക്കുകയും കൂടുതല്‍ വിയര്‍ക്കുകയും ചെയ്യുന്നു. ഇത് തടി വേഗത്തില്‍ കുറയാനുള്ള പൊതു പ്രവണതയിലേക്ക് നയിക്കുന്നു. ശരിയായ ഭക്ഷണക്രമത്തിലൂടെ, ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നതിലൂടെ നിങ്ങള്‍ക്ക് ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. മാത്രമല്ല, തടി കുറയ്ക്കാനായി ശരീരം ജലാംശത്തോടെ സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
വെള്ളം, തേങ്ങാവെള്ളം, നാരങ്ങാനീര്, മറ്റ് ജലാംശം നല്‍കുന്ന പാനീയങ്ങള്‍ എന്നിവ കുടിക്കുന്നത് വേനല്‍ക്കാലത്ത് ആരോഗ്യം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. കാരണം നിങ്ങളുടെ വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്ന ഇലക്ട്രോലൈറ്റുകള്‍ ഇതിലൂടെ വീണ്ടെടുക്കപ്പെടുന്നു. ഈ വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് സഹായിക്കുന്ന ചില മികച്ച ഡിറ്റോക്‌സ് പാനീയങ്ങളെ ഞങ്ങള്‍ പരിചയപ്പെടുത്തിത്തരാം. വേനല്‍ക്കാലത്ത് കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന മികച്ച ഡിറ്റോക്‌സ് പാനീയങ്ങള്‍ ഇതാ.

നാരങ്ങയും പുതിനയും
വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ. ഇന്ത്യയിലും ലോകമെമ്പാടും മികച്ച വേനല്‍ക്കാല പാനീയമായി ഇത് വ്യാപകമായി ഉപയോഗിക്കുന്നു. നാരങ്ങ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നാരങ്ങ വെള്ളത്തില്‍ അല്‍പം പുതിന ഇലകള്‍ കൂടി ചേര്‍ക്കുക. ഇത് നിങ്ങളെ സ്വാഭാവികമായി തണുപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ദഹനാരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്ന ഒരു ഡിറ്റോക്‌സ് പാനീയമാണ്.
കുക്കുമ്പര്‍ ഡിറ്റോക്‌സ് വാട്ടര്‍
വേനല്‍ സീസണില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കക്കിരിക്ക. വിറ്റാമിന്‍ ബി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയുടെ സമൃദ്ധമായ ഉറവിടം കൂടിയാണ് കക്കിരി. ഡിറ്റോക്‌സ് ഗുണങ്ങളുള്ള ഇതിന് കലോറിയും കുറവാണ്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുന്നതിനാല്‍ തടി കുറയ്ക്കാന്‍ ഉത്തമ പാനീയമാണ് കുക്കുമ്പര്‍ ഡിറ്റോക്‌സ് വാട്ടര്‍.
ആപ്പിളും കറുവപ്പട്ടയും
ആപ്പിളും കറുവപ്പട്ടയും കൊഴുപ്പ് കത്തിക്കാന്‍ മികച്ച കൂട്ടുകളാണ്. ഈ വേനല്‍ക്കാലത്ത് നിങ്ങള്‍ക്ക് ഇതിന്റെ ഗുണം പ്രയോജനപ്പെടുത്താം. കൊഴുപ്പ് വേഗത്തില്‍ കത്തിക്കാനായി നിങ്ങള്‍ക്ക് ഈ പാനീയത്തില്‍ കുറച്ച് ടീസ്പൂണ്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കൂടി ചേര്‍ക്കാം. കറുവാപ്പട്ട സ്വാഭാവികമായും നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്. അതേസമയം ആപ്പിള്‍ നിങ്ങളെ കൂടുതല്‍ നേരം വിശപ്പില്ലാതെ നിലനിര്‍ത്തുന്നു.
ഗ്രേപ്ഫ്രൂട്ട് ഡിറ്റോക്‌സ് വാട്ടര്‍
കൊഴുപ്പ് കത്തിക്കുന്ന മികച്ച പഴങ്ങളില്‍ ഒന്നാണ് മുന്തിരി. ഭക്ഷണത്തിന് മുമ്പ് കഴിക്കുമ്പോള്‍, ഈ സിട്രസ് പഴം നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇത് അവിശ്വസനീയമാംവിധം പോഷകഗുണമുള്ളതുമാണ്. വേനല്‍ക്കാലത്ത് കൊഴുപ്പ് കത്തിക്കാനായി മുന്തിരി ജ്യൂസ് കഴിക്കുക.
ഓറഞ്ച്
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചര്‍മ്മം നേടുന്നതിന് ഉത്തമമാണ്. കൊഴുപ്പ് ശരീരത്തില്‍ സംഭരിക്കുന്നതിന് പകരം ഊര്‍ജമാക്കി മാറ്റാനും വിറ്റാമിന്‍ സി സഹായിക്കുന്നു. നിങ്ങളുടെ ഡിറ്റോക്‌സ് പാനീയങ്ങളില്‍ ഓറഞ്ച് ചേര്‍ക്കുക. വേനല്‍ക്കാലത്ത് ഊര്‍ജ്ജം ലഭിക്കാനും കൊഴുപ്പ് കുറയ്ക്കാനും ഓറഞ്ച് നിങ്ങളെ സഹായിക്കുന്നു.
മല്ലി വെള്ളം
ദഹനവ്യവസ്ഥയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സുഗമമാക്കാന്‍ മല്ലി വെള്ളം ഉപയോഗിക്കുന്നു. ഈ പാനീയത്തില്‍ ധാരാളം ധാതുക്കള്‍, വിറ്റാമിനുകള്‍, പൊട്ടാസ്യം, ഇരുമ്പ്, മഗ്‌നീഷ്യം, കാല്‍സ്യം, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. അതിരാവിലെ ഒഴിഞ്ഞ വയറ്റില്‍ ഇത് കഴിക്കുന്നത് കൂടുതല്‍ കലോറി എരിച്ചുകളയാം. വെള്ളം തിളപ്പിക്കുക, രാത്രി മുഴുവന്‍ തണുപ്പിക്കുക. രാവിലെ ഇത് നിങ്ങളുടെ ആദ്യ പാനീയമായി കഴിക്കുക.
ജീരകം-നാരങ്ങ വെള്ളം
നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ ഉത്തമമാണ് നാരങ്ങവെള്ളം. ഇത് വ്യാപകമായി ഉപയോഗിക്കുന്നു. രാവിലെ വെറും വയറ്റില്‍ ഈ പാനീയം കഴിക്കുന്നത് വേഗത്തില്‍ കലോറി എരിച്ചുകളയാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ദഹനം മെച്ചപ്പെടുത്താന്‍ ജീരകം സഹായിക്കുന്നു. അതിനാല്‍ ഈ വെള്ളത്തില്‍ ജീരകം ചേര്‍ക്കുന്നത് വളരെ ആരോഗ്യകരമാണ്. രാവിലെ ഈ പാനീയം കുടിക്കുക. ഇത് നിങ്ങളുടെ ശരീരത്തില്‍ വിഷാംശം ഇല്ലാതാക്കുകയും ചെയ്യും.
നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കാനും ശരീരഭാരം കുറയ്ക്കാനും ഈ ഡിറ്റോക്‌സ് പാനീയങ്ങള്‍ പരീക്ഷിക്കുക. ശരീരഭാരം കുറയ്ക്കാന്‍ ഭക്ഷണത്തിനുപുറമെ, വ്യായാമവും ശാരീരിക പ്രവര്‍ത്തനവും അത്യന്താപേക്ഷിതമാണെന്ന് കൂടി ഓര്‍മ്മിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











