Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇഞ്ചിച്ചായ ഉറപ്പായും തടി കുറയ്ക്കും: ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒന്നൊഴിയാതെ പ്രശ്നങ്ങളുണ്ടാക്കുന്നതാണ് പലപ്പോഴും അമിതവണ്ണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഒന്നിന് പുറകേ ഒന്നായി പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. എന്നാല്‍ അതില്‍ നിന്ന് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് എന്തുകൊണ്ടും ഇഞ്ചിച്ചായ. സ്ഥിരമായി ഇഞ്ചിച്ചായ കുടിക്കുന്നവരെങ്കില്‍ ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില ഗുണങ്ങള്‍ ഉണ്ട്.
രോഗപ്രതിരോധ ശേഷി ഉള്‍പ്പടെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഇഞ്ചിച്ചായ എന്തുകൊണ്ടും മികച്ചതാണ്. ഇത് പലപ്പോഴും ജലദോഷത്തെ പ്രതിരോധിക്കുന്നതിനും ചുമ പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാന്‍ ആളുകള്‍ ഗ്രീന്‍ ടീ പോലുള്ളവ കഴിക്കുമ്പോള്‍ അതിന് ബദലാക്കി ഉപയോഗിക്കാവുന്നതാണ് ഇഞ്ചിച്ചായ. എന്നാല്‍ ഇത് എപ്രകാരം ശരീരഭാരം കുറയ്ക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

പഠനഫലം ഇപ്രകാരം
ഈ അടുത്ത് നടത്തിയ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോര്‍ട്ട് പ്രകാരം തടി കുറയ്ക്കുന്നതില്‍ ഇഞ്ചി വളരെയധികം സഹായിക്കുന്നു. പതിവായി കഴയിക്കുന്നത് വഴി നിങ്ങള്‍ക്ക് വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ അരക്കെട്ടിന്റേയും ഇടുപ്പിന്റേയും അനുപാതം മികച്ചതാക്കുന്നു. അത് മാത്രമല്ല മറ്റ് പല ആരോഗ്യ ഗുണങ്ങളും ഇത് വഴി ലഭിക്കുന്നു. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.
എത്രത്തോളം ഫലപ്രദം?
ഇഞ്ചിച്ചായ എത്രത്തോളം ഫലപ്രദമാണ് എന്നത് പക്ഷേ ഇന്നും ആശങ്കപ്പെടുത്തുന്നതാണ്. പലപ്പോഴും ഈ റിപ്പോര്‍ട്ട് പ്രകാരം ശരീരഭാരം കുറയുന്നു എന്ന് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പലപ്പോഴും അതിന്റെ വ്യാപ്തി വളരെ പരിമിതമായതാണ്. ദിവസവും നിങ്ങളുടെ ചായയില്‍ ഇഞ്ചി ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നു എന്നതാണ് സത്യം. ഇത് രുചി വര്‍ദ്ധിപ്പിക്കുക മാത്രമല്ല ചെയ്യുന്നത് ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്ന അമിതവണ്ണത്തേയും കുറയ്ക്കും.

മറ്റ് ഗുണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഇഞ്ചി എന്നതില്‍ സംശയം വേണ്ട. കാരണം ഇത് നിങ്ങളുടെ നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ പ്രമേഹം പോലുള്ള രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ട്രൈഗ്ലിസറൈഡുകളിലും സ്വാധീനം ചെലുത്തുന്നതിന് ഇഞ്ചി മികച്ചതാണ്. ഇഞ്ചി പല വിധത്തിലുള്ള ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നതിനോടൊപ്പം തന്നെ തടി കുറയ്ക്കുന്ന കാര്യത്തില്‍ മികച്ച സ്വാധീനം ചെലുത്തുകയും ചെയ്യുന്നുണ്ട്.
ആന്റി ഓക്സിഡന്റ് കലവറ
ഇഞ്ചിയില്‍ ധാരാളം ആന്റിഓക്സിഡന്റുകളും പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ക്കായി ഇഞ്ചിയെ മാത്രം ആശ്രയിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഒരു മികച്ച സപ്ലിമെന്റ് ആയി ഇത് കണക്കാക്കപ്പെടുന്നു. ഇഞ്ചിച്ചായ ശരീര ഭാരം കുറയ്ക്കുന്നതോടൊപ്പം തന്നെ മികച്ച ദഹനത്തിനും സഹായിക്കുന്നു. അത് കൂടാതെ ഛര്‍ദ്ദി, ഓക്കാനം എന്നിവ ഒഴിവാക്കുന്നതിനും അണുബാധകളെ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
