Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അമിതവണ്ണം ആരോഗ്യത്തെ ബാധിച്ച് തുടങ്ങിയോ? കുരുമുളകിനൊപ്പം ഇത് ശീലമാക്കാം
Weight loss: അമിതവണ്ണത്തെ ചെറുക്കാന്‍ ശ്രദ്ധിക്കുന്നവര്‍ പലപ്പോഴും ആദ്യം ശ്രമിക്കുന്നത് ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുന്നതിന് വേണ്ടിയാണ്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമാണോ അല്ലയോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമാണോ അല്ലയോ എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. ആധുനിക ജീവിത ശൈലിയില്‍ അമിതവണ്ണം ഒരു സാധാരണ പ്രശ്നമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് നമുക്ക് നോക്കാം.
ആയുര്‍വ്വേദ പ്രകാരം ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി തുളസിയും കുരുമുളകും ഉപയോഗിക്കാം എന്നാണ് പറയുന്നത്. ഇത് മറ്റ് പല ഗുണഫലങ്ങളും നിങ്ങള്‍ക്ക് നല്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ വളരെ എളുപ്പത്തില്‍ പ്രതിരോധിക്കുന്നതിനും ഈ മിശ്രിതം സഹായിക്കുന്നു. കൃത്യമായി ഇത് ഉപയോഗിച്ചാല്‍ അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കാം എന്നാണ് പറയുന്നത്. തുളസിക്കും കുരുമുളകിനും അത്രയധികം ഗുണഫലങ്ങളാണ് ആയുര്‍വ്വേദം വാഗ്ദാനം ചെയ്യുന്നതും.

ഔഷധഗുണങ്ങളുടെ കലവറ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ച മാറ്റങ്ങളിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും അമിതവണ്ണമെന്ന പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും വേണ്ടി തുളസിക്കും കുരുമുളകിനും ഉള്ള കഴിവ് നിസ്സാരമല്ല. ഇതില്‍ ധാരാളം ഗുണഗണങ്ങള്‍ ഉള്ളതിനാല്‍ ഇത് വഴി രോഗപ്രതിരോധവും സാധ്യമാവുന്നു. തൊണ്ട വേദന, ജലദോഷം, ചുമ എന്നിവ പോലുള്ള പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും ഈ മിക്സ് ഉപയോഗിക്കാവുന്നതാണ്.
തടി കുറയ്ക്കാന്‍
ഫിറ്റ്നസ് ഗുരുവും ഹോളിസ്റ്റിക് വിദഗ്ദ്ധനുമായ മിക്കി മേത്തയുടെ അഭിപ്രായത്തില്‍, തുളസി, കുരുമുളക് തുടങ്ങിയ ആയുര്‍വേദ ഔഷധങ്ങള്‍ ശരീരഭാരത്തിന്റെ കാര്യത്തില്‍ പലപ്പോഴും മാജിക് ആണ് കാണിക്കുന്നത് എന്നതാണ്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ശരീരഭാരത്തെ കുറയ്ക്കുന്നു. അത് മാത്രമല്ല പതിവായി കഴിക്കുന്നത് വഴി ശരീരഭാരം കുറയുകയും ചെയ്യുന്നു എന്നതാണ് സത്യം. വ്യായാമം ചെയ്യുന്നതും ആരോഗ്യത്തിന് മാറ്റങ്ങള്‍ നല്‍കുമെങ്കിലും അത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. കുരുമുളകും തുളസിയും കഴിക്കുന്നതോടൊപ്പം തന്നെ സ്ഥിരമായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇത് വഴി അമിതവണ്ണം കുറയുന്നു.

ഗുണങ്ങള്‍ ഇതെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തുളസിയും കുരുമുളകും നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇതിലുള്ള വിറ്റാമിന്‍ സി, കെ , പൊട്ടാസ്യം, നാരുകള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ്. അത് മാത്രമല്ല ആരോഗ്യകരമായ കൊഴുപ്പുകളും ഇതില്‍ ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ ശരീരഭാരത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. ആയുര്‍വ്വേദ പ്രകാരം ഇവ എപ്രകാരം കഴിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്.
കഴിക്കേണ്ടത് ഇങ്ങനെ
ശരീരഭാരം കുറയ്ക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ കുരുമുളകും തുളസിയിലയും നല്ലതു പോലെ കഴുകി വെള്ളത്തില്‍ തിളപ്പിച്ചെടുക്കണം. ഇത് നല്ലതുപോലെ അരിച്ചെടുത്ത് കുടിക്കാവുന്നതാണ്. അത് വഴി നിങ്ങള്‍ക്ക് മെറ്റബോളിസം ഇരട്ടിയാവുകയും കലോറി എളുപ്പത്തില്‍ കത്തിക്കുന്നതിനും സാധിക്കുന്നു. അമിതവണ്ണവും അടിവയറ്റിലെ കൊഴുപ്പും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഈ മിശ്രിതം സഹായിക്കുന്നു. വയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് ആയുര്‍വ്വേദ പ്രകാരം ഉപയോഗിക്കാവുന്ന ചേരുവയാണ് എന്നതില്‍ സംശയം വേണ്ട.

ചായ തയ്യാറാക്കി കുടിക്കാം
തുളസിയം കുരുമുളകും മിക്സ് ചെയ്ത് ചായ തയ്യാറാക്കി കുടിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പ് കുറയുന്നു. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്പം തുളസിയില, കുരുമുളക് ഒരു ചെറിയ കഷ്ണം ശര്‍ക്കര എന്നിവ തിളപ്പിച്ച് അര ഗ്ലാസ് വെള്ളമാക്കി കുടിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധത്തിനും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട. ഇത് കൂടാതെ അല്പം തുളസി നീരില്‍ കുരുമുളക് പൊടി മിക്സ് ചെയ്ത് കഴിക്കുന്നതും അതിനോടൊപ്പം അല്പം തേന്‍ ചേര്‍ത്ത് പതിവായി കഴിക്കുന്നതും ശരീരഭാരത്തെ കുറയ്ക്കും. കൂടാതെ ടോക്സിനെ പുറന്തള്ളുന്നതിനും അത്യുത്തമമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

