Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഈന്തപ്പഴം തടി കുറയ്ക്കും, പക്ഷേ കഴിക്കുന്ന രീതി നിസ്സാരമല്ല, അതിലാണ് കാര്യം
Weight loss: അമിതവണ്ണത്തെ കുറയ്ക്കാന്‍ ദിനവും പെടാപാട് പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിനെ പരിഹരിക്കാന്‍ ഇനി ഈന്തപ്പഴം സഹായിക്കുന്നു എന്നതാണ് സത്യം. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗാവസ്ഥകള്‍ക്കും തുടക്കമിടുന്നത് അമിതവണ്ണവും കുടവയറുമാണ്. അതിനെ മെരുക്കാന്‍ വേണ്ടി കഷ്ടപ്പെടുമ്പോള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ഒന്നാണ് ഈന്തപ്പഴം കഴിക്കുക എന്നത്. പലപ്പോഴും ഇത് എപ്രകാരം നിങ്ങളുടെ തടി കുറയ്ക്കുന്നു എന്നത് പലര്‍ക്കും അറിയില്ല. അതിന് കാരണം നമ്മള് കഴിക്കുന്ന രീതിയാണ് എന്നതാണ്.
തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈന്തപ്പഴം എന്തുകൊണ്ടും മികച്ചതാണ്. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഏറ്റവും മികച്ച ഗുണം. ഈന്തപ്പഴം കൂടുതല്‍ വയറ് നിറഞ്ഞതായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നതിലേക്ക് എത്തുന്നു. ഇത് വിശപ്പിനെ നിയന്ത്രിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. വിശപ്പിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതിനാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റവും പ്രദാനം ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഫൈബര്‍ ആരോഗ്യത്തിന്
ഈന്തപ്പഴത്തിലെ ഫൈബറാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് ദഹനാരോഗ്യത്തെ മികച്ചതാക്കുന്നു. കാരണം ഇതിലുള്ള ഫൈബര്‍ തന്നെയാണ് ആരോഗ്യത്തെ സഹായിക്കുന്നത്. അത് മാത്രമല്ല രക്തത്തിലേക്കുള്ള പഞ്ചസാരയുടെ അളവില്‍ മാറ്റങ്ങള്‍ വരുത്തുകയും അത് വഴി ശാരീരികോര്‍ജ്ജം മികച്ചതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല വളരെ പെട്ടെന്നുള്ള ഊര്‍ജ്ജത്തിലെ ഏറ്റക്കുറച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വഴി തടി കുറയ്ക്കുന്നതിനും ഈന്തപ്പഴം മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
കഴിക്കുന്ന സമയം പ്രധാനപ്പെട്ടത്
ഈന്തപ്പഴം കഴിക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. കാരണം കൃത്യസമയത്ത് കഴിച്ചാല്‍ മാത്രമേ അത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുകയുള്ളൂ. അതിന് ഏറ്റവും അനുയോജ്യമായ സമയം എന്നത് രാവിലെയാണ്. പ്രത്യേകിച്ച് വ്യായാമത്തിന് മുന്‍പ് കഴിക്കുന്നതാണ് നല്ലത്. അത് മാത്രമല്ല വൈകുന്നേരം സ്നാക്സ് രൂപത്തില്‍ കഴിക്കുന്നതും നല്ലതാണ്. ഇത് ദിവസം മുഴുവന്‍ ആരോഗ്യവും ഊര്‍ജ്ജവും നല്കുന്നു.
ശ്രദ്ധിക്കേണ്ടത്
തടി കുറയ്ക്കുന്നതിന് വേണ്ടി ഈന്തപ്പഴം കഴിക്കുമ്പോള്‍ മിതത്വം പാലിക്കേണ്ടത് അനിവാര്യമാണ്. കാരണം ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നതിനും ചില അവസരങ്ങളില്‍ ഈന്തപ്പഴം കാരണമാകുന്നു. എന്നാല്‍ മിതമായി കഴിച്ചില്ലെങ്കില്‍ അത് പ്രമേഹം പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ആരോഗ്യമുള്ള ഒരു വ്യക്തിക്ക് 4-6 ഈന്തപ്പഴം വരെ കഴിക്കാവുന്നതാണ്. ഇത് കലോറി അധികം വര്‍ദ്ധിപ്പിക്കുന്നില്ല എന്നതാണ് സത്യം. മാത്രമല്ല ആരോഗ്യപരമായ പല ഗുണങ്ങളും ഇത് മൂലം നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യുന്നു. എപ്രകാരം ആരോഗ്യത്തിന് ഇവ കഴിക്കാം എന്നതാണ് അറിയേണ്ടത്.

ഈന്തപ്പഴം സ്മൂത്തി
3 ഈന്തപ്പഴം, കുറച്ച് പാല്, ഓട്സ്, ഒരു പഴം എന്നിവ ചേര്‍ത്ത് നല്ല സ്മൂത്തി തയ്യാറാക്കാവുന്നതാണ്. കാരണം ഇത് മെലിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. അത് കൂടാതെ പാല് തിളപ്പിച്ച് അതില്‍ ഈന്തപ്പഴം മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. ഇത് വഴി രാത്രി നിങ്ങളുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. കൂടാതെ അമിത മധുരം കഴിക്കുന്നവര്‍ക്കും മികച്ച ഓപ്ഷനാണ് ഈന്തപ്പഴം. കാരണം ഇത് നിങ്ങളുടെ പഞ്ചസാരയോടുള്ള ആസക്തിയെ നിയന്ത്രിക്കുന്നു.
ഗുണങ്ങള്‍
തടി കുറയ്ക്കുന്നതോടൊപ്പം തന്നെ വെറും വയറ്റില്‍ മൂന്നോ നാലോ ഈന്തപ്പഴം കഴിക്കുന്നത് നിങ്ങളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. 3 ഈന്തപ്പഴം കഴിച്ച് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് ദിനചര്യയാക്കുക. അത് കൂടാതെ വ്യായാമത്തിന് മുന്‍പ് ഇത് കഴിക്കുന്നതിനാല്‍ ശരീരത്തിന് ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. കാരണം ഇതിലുള്ള സ്വാഭാവിക ഗ്ലൂക്കോസ് ആരോഗ്യത്തെ മികച്ചതാക്കും. 2 ഈന്തപ്പഴം കഴിക്കുന്നത് തടി വര്‍ദ്ധിപ്പിക്കാതെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
