Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
കശുവണ്ടിപ്പരിപ്പ് തടി കൂട്ടുമോ അതോ കുറയ്ക്കുമോ? ഉത്തരം ഇവിടെയുണ്ട്
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണം. എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും തടി കുറയ്ക്കുക എന്നത് പലരുടേയും ആശങ്കകള്‍ക്ക് കൂടി കാരണമാകുന്ന ഒന്നാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാള്‍ ചില കാര്യങ്ങളില്‍ അല്പം ശ്രദ്ധ കൊടുക്കുക എന്നതും കൂടി പ്രധാനപ്പെട്ടതാണ്. കശുവണ്ടി ഇത്തരത്തില്‍ അല്പം ശ്രദ്ധയോടെ കഴിക്കേണ്ട ഒന്നാണ്. ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ടെങ്കിലും കൊളസ്ട്രോള്‍ സാധ്യതയെ പലരും ഇന്നും ഭയക്കുന്നു.
രുചികരമാണ് എന്നതിനൊപ്പം പക്ഷം ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നതാണ് കശുവണ്ടി. ഇത് മൊത്തത്തില്‍ ശരീരത്തെ പ്രശ്നത്തില്‍ നിന്ന് സംരക്ഷഇക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ കശുവണ്ടി ചേര്‍ക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണങ്ങള്‍ ലഭിക്കുന്നു. അതില്‍ ഒന്ന് മാത്രമാണ് ശരീരഭാരം കുറയ്ക്കുക എന്നത്. അത് കൂടാതെ എന്തൊക്കെ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നു എന്ന് നമുക്ക് നോക്കാം. എപ്രകാരം നിങ്ങളുടെ ആരോഗ്യത്തിന് കശുവണ്ടി സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം.

പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും
കശുവണ്ടിയില്‍ നല്ല അളവില്‍ ആരോഗ്യകരമായ പ്രോട്ടീനും കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനും ഇത് നിയന്ത്രണം വെക്കുന്നു. അതുകൊണ്ട് തന്നെ വയറ് നിറയുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും കശുവണ്ടിപ്പരിപ്പ്. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് അതുകൊണ്ട് തന്നെ വളരെയധികം സഹായിക്കുന്നു.
അവശ്യ ധാതുക്കളാല്‍ സമ്പന്നം
ആരോഗ്യത്തിന് അനിവാര്യമായ ചില ധാതുക്കളുണ്ട്. അതിന് സഹായിക്കുന്നതാണ് കശുവണ്ടിപ്പരിപ്പ്. ഇതില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ ഇരട്ടിയാക്കുന്നു. അത് കൂടാതെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും. കൂടാതെ പരോക്ഷമായി നോക്കുകയാണെങ്കില്‍ കലോറി കത്തിക്കുന്ന കാര്യത്തിലും കശുവണ്ടി മുന്നിലാണ്. അത്രയധികം ഗുണാനുഭവങ്ങളാണ് ഇത് നല്‍കുന്നത്. ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.
കഴിക്കുന്നതില്‍ നിയന്ത്രണം വേണം
കശുവണ്ടി കഴിക്കുന്നതില്‍ എന്തുകൊണ്ടും നിയന്ത്രണം അനിവാര്യമാണ്. കാരണം ഇതില്‍ കലോറി കൂടുതലാണ്. അതുകൊണ്ട് തന്നെ വളരെ വലിയ അളവില്‍ കഴിച്ചാല്‍ അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. ഇത് ശരീരഭാരം കുറയ്ക്കുന്നതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന അളവില്‍ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യമുള്ള ഒരു വ്യക്തിക്ക് ദിവസവും 10-12 വരെ കശുവണ്ടിപ്പരിപ്പ് കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കും.

മികച്ച രുചി
രുചിയുടെ കാര്യത്തിലും കശുവണ്ടിപ്പരിപ്പ് മികച്ചതാണ്. അതുകൊണ്ട് തന്നെ നാം കഴിക്കുന്ന സാലഡുകള്‍, സ്മൂത്തി, ഓട്സ് എന്നിവയില്‍ എല്ലാം കശുവണ്ടി ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ ഇത് സ്നാക്സ് പോലെയും കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതേ സമയം ഭക്ഷണം രുചിയുള്ളതാക്കുന്നതിനും പോഷകപ്രദമാക്കുന്നതിനും സഹായിക്കുന്നതാണ് കശുവണ്ടിപ്പരിപ്പ്. അത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കി തടി ഒതുക്കുന്നതിലേക്ക് എത്തുന്നു.
സ്ഥിരത പ്രധാനം
പലപ്പോഴും കശുവണ്ടിപ്പരിപ്പ് കഴിക്കുമ്പോള്‍ അത് ശരീരഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അത് ശരിയായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് സമീകൃതാഹാരം, വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവ അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് ഉദ്ദേശിച്ച ഫലം നല്കി എന്നു വരില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെ ആരോഗ്യത്തോടെ വേണം കശുവണ്ടിപ്പരിപ്പ് കഴിക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
