Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പഴം സ്ഥിരമാണോ, തടി കൂട്ടും, പ്രമേഹവും സത്യമോ ഇതെല്ലാം, വിദഗ്ധര്‍ പറയുന്നത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദിനം പ്രതി മാറ്റങ്ങള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന സമയമാണ്. അതിന്റെ ഫലമായി ഗുണവും ദോഷവും സംഭവിക്കുന്നു. പലപ്പോഴും നമ്മള് പ്രതീക്ഷിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഭക്ഷണത്തിലൂടെ പരമാവധിആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് പലരും ശ്രദ്ധിക്കുന്നത്. നാരുകള്‍, പൊട്ടാസ്യം, ഊര്‍ജ്ജം എന്നിവയെല്ലാം ഒരുമിച്ച് നല്കുന്ന പഴം കഴിച്ച് നമ്മുടെ ആരോഗ്യത്തിന്റെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.
വാഴപ്പഴം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഇത് എത്രത്തോളം സഹായകമാണ്. ശരിക്കും വാഴപ്പഴം കഴിക്കുന്നത് തടി കുറയ്ക്കുക തന്നെയാണോ ചെയ്യുന്നത്, അതോ തടി വര്‍ദ്ധിപ്പിക്കുകയാണോ ചെയ്യുന്നത് അതോ നിങ്ങളുടെ തടി കുറയ്ക്കുന്നത് മന്ദഗതിയിലാക്കുകയാണോ എന്നുള്ള നിരവധി ചോദ്യങ്ങളുണ്ടാവും. അതിന് കാരണം അതില്‍ അടങ്ങിയിട്ടുള്ള സ്വാഭാവിക മധുരം തന്നെയാണ്. എന്നാല്‍ ഇതിനെക്കുറിച്ച് നോയിഡയിലെ മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ന്യൂട്രീഷന്‍ വിഭാഗം മേധാവി ഡോ. കരുണ ചതുര്‍വേദി ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സുമായുള്ള ഒരു പ്രത്യേക അഭിമുഖത്തില്‍ ചില കാര്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വാഴപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചറിയാം
ആദ്യം നമുക്ക് വാഴപ്പഴത്തിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് വാഴപ്പഴം എന്നതില്‍ സംശയം വേണ്ട. ഇത് കഴിക്കാന്‍ എളുപ്പമാണ് എന്നത് പോലെ തന്നെ സ്വാഭാവിക മധുരം ഇതിന്റെ രുചി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ ഇതിലുള്ള പൊട്ടാസ്യം, നാരുകള്‍, അതോടൊപ്പം വിറ്റാമിനുകള്‍ എന്നിവ നിങ്ങളുടെ ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് വാഴപ്പഴം. അത് മാത്രമല്ല പേശിവേദനകള്‍ക്കും പരിഹാരം കാണുന്നതിന് വാഴപ്പഴം അത്യുത്തമമാണ്.
ശരീരഭാരം കുറയ്ക്കുമോ?
വാഴപ്പഴത്തില്‍ ധാരാളം നാരുകളും പൊട്ടാസ്യവും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അത് മാത്രമല്ല എളുപ്പത്തില്‍ വയറു നിറയ്ക്കുന്ന ഒരു ലഘുഭക്ഷണമാണ് എപ്പോഴും വാഴപ്പഴം. ഇതില്‍ 100-110 കലോറി വരെ ഉണ്ടെങ്കിലും നാരുകള്‍ 3 ഗ്രാം വരെ അടങ്ങിയിട്ടുണ്ട്. ഇത് വളരെ എളുപ്പത്തില്‍ ദഹനത്തെ സഹായിക്കുന്നു. അത് മാത്രമല്ല പെട്ടെന്ന് വയറു നിറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇടത്തരം ലഘുഭക്ഷണമായി ഒരു പഴം നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

2022-ലെ പഠനം
2022-ല്‍ ഫ്രോണ്ടിയേഴ്സ് ഇന്‍ ന്യൂട്രീഷന്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ വാഴപ്പഴം കഴിക്കുന്നത് വഴി അത് വിശപ്പിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു എന്നതാണ്. അത് മാത്രമല്ല ഇത് കുടലിന്റേയും വയറിന്റേയും ആരോഗ്യത്തിനും സഹായിക്കുന്നു. വിശപ്പിനെ നിയന്ത്രിക്കുന്നത് വഴി അത് തടി കുറയ്ക്കുന്നതിനും മികച്ചതാണ്. ഇത് കൂടാതെ ഹാര്‍വാര്‍ഡ് ടി.എച്ച്. ചാന് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം ലഘുഭക്ഷണങ്ങള്‍ സ്ഥിരമായി കഴിക്കുന്നവര്‍ ദിവസവും ഒരു പഴം മുഴുവനായി കഴിച്ചാല്‍ അത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും എന്നുമാണ്.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ആപ്പിള്‍, ബെറി പോലുള്ള പഴങ്ങള്‍ കഴിക്കുന്നവരെ അപേക്ഷിച്ച് നോക്കുകയാണെങ്കില്‍ വാഴപ്പഴം കഴിക്കുന്നത് കലോറി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത് എന്നതാണ്. കാരണം ഇവയില്‍ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല കാര്‍ബോഹൈഡ്രേറ്റിന്റെ അളവും കൂടുതലാണ്. ഇതെല്ലാം പലപ്പോഴും വണ്ണം കുറയ്ക്കുന്നതിനെ നിശബ്ദമായി കൂട്ടുന്നു. എന്നാല്‍ മിതമായ അളവിലും ശരിയായ സമയത്തും കഴിക്കുന്നതിന് ശ്രദ്ധിക്കണം.

എപ്പോഴെല്ലാം കഴിക്കണം?
പഴം കഴിക്കേണ്ട സമയവും കഴിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും വ്യായാമത്തിന് മുന്‍പായി ഒരു പഴം കഴിക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അമിതമായി പഴം കഴിക്കുകയാണെങ്കില്‍ അത് ശരീരഭാരം കുറയുന്നതില്‍ പലപ്പോഴും മന്ദത വരുത്തുന്നു. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ശരിയായ രീതിയിലും ശരിയായ അളവിലും കഴിക്കണമെന്ന് മാത്രം. ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത് അനുസരിച്ച് വാഴപ്പഴത്തില്‍ കുറഞ്ഞതോ അല്ലെങ്കില്‍ ശരാശരി രീതിയിലോ ഗ്ലൈസമിക് ഇന്‍ഡക്സ് ഉണ്ട്. അതുകൊണ്ട് തന്നെ ഇത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂട്ടുന്നില്ല. എന്നാല്‍ ശരീരഭാരം കുറയ്ക്കാന്‍ പഴം കഴിക്കുന്നത് അത് കഴിക്കുന്ന രീതിയെ ആശ്രയിച്ചിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

