Latest Updates
-
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം!
ജീരകവും മല്ലിയും ഇട്ട വെള്ളം: തടി കുറയ്ക്കും, പ്രമേഹമുള്‍പ്പടെ പല രോഗങ്ങള്‍ക്കും പരിഹാരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ജീവിത ശൈലി രോഗങ്ങള്‍ നിരവധിയാണ്. അതിനെ നിയന്ത്രിക്കുക, പരിഹരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും ഈ പ്രശ്നങ്ങളെ എല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ജീരകവും മല്ലിയും ഇട്ട വെള്ളമാണ്. ഇത് നിങ്ങളുടെ ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ് ഈ വെള്ളം. ഒരു ഗ്ലാസ്സ് വെള്ളത്തില്‍ ഒാരോ ടീസ്പൂണ്‍ വീതം ഈ വിത്തുകള്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കാവുന്നതാണ്. ഇത് രാവിലെ വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
പ്രമുഖ താരം രാധിക ആപ്തേ ഈ അടുത്താണ് അവര്‍ ഈ വെള്ളം കുടിക്കുന്നതിനെക്കുറിച്ച് പറഞ്ഞത്. ഇത് വെറും വയറ്റില്‍ കുടിക്കുന്നത് വഴി ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശാരീരിക ആരോഗ്യം മികച്ചതാക്കുകയും മറ്റ് ചില ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നു. കൂടാതെ ശരീരത്തിന്റെ സന്തുലിതാവസ്ഥയും നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം.

മികച്ച ദഹനത്തിന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മല്ലിയും ജീരകവും മിക്സ് ചെയ്ത വെള്ളം കുടിക്കുന്നത് പലപ്പോഴും ദഹനാരോഗ്യത്തെ മികച്ചതാക്കുന്നു. ഇത് നിങ്ങളുടെ ശരീരത്തിലെ ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്തേജിപ്പിക്കുന്നു. അത് കൂടാതെ ഇത് വഴി ദഹനാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ഇത് പെട്ടെന്ന് ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും കൊഴുപ്പുകള്‍ ഉള്‍പ്പടെയുള്ളവ ദഹിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.
പ്രമേഹത്തെ പ്രതിരോധിക്കാന്‍
പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തിനും ഏറ്റവും അധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും ജീരകവും മല്ലിയുമിട്ട വെള്ളം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. അത് മാത്രമല്ല ജീവിത ശൈലി രോഗങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും ഈ പാനീയം പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് സ്ഥിരമായി രാവിലെ കുടിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍
ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇത് ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ഹൃദയാരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ജീരകവും മല്ലിയും ചേര്‍ന്ന് തയ്യാറാക്കുന്ന വെ്ള്ളം ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും അനാരോഗ്യകരമായ മോശം കൊളസ്ട്രോളിനെ പരിഹരിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ശരീരഭാരം കുറയ്ക്കാന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും അമിത വണ്ണത്തെയും കുടവയറിനേയും ഇല്ലാതാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതില്ല എന്നതും സത്യമാണ്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ഈ മിശ്രിതം നല്ലതാണ്.
അസിഡിറ്റിക്ക് പരിഹാരം
ഗ്യാസ്, അഡിഡിറ്റി, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ജീരകവും മല്ലിയും ചേര്‍ത്ത വെള്ളം. ഇത് നിങ്ങളുടെ ആമാശയത്തിലെ പാളികളെ മുകളില്‍ പറഞ്ഞ പ്രശ്നങ്ങളില്‍ നിന്നെല്ലാം തന്നെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. വളരെ പെട്ടെന്നാണ് ആസിഡ് റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം നല്‍കുന്നത്.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ നമ്മുടെ ഭക്ഷണത്തിലും ജീവിത ശൈലി ശീലങ്ങളിലും എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നെങ്കില്‍ നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം വരുത്താന്‍ ശ്രദ്ധിക്കുക. മല്ലി-ജീരക വെള്ളം മിക്സ് ചെയ്ത വെള്ളം കുടിക്കുന്നെങ്കില്‍ അത് നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടാക്കുന്നുണ്ടോ ഇല്ലയോ എന്ന് ആദ്യം ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications