കാര്‍ബോഹൈഡ്രേറ്റ് കഴിച്ച് തടി കുറയ്ക്കാം: ശ്രദ്ധിക്കേണ്ടത് ചില കാര്യങ്ങള്‍ മാത്രം

ശരീരഭാരം കുറയ്ക്കുക എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ പലപ്പോഴും പലരും ആദ്യം ചിന്തിക്കുന്നത് ഭക്ഷണ നിയന്ത്രണത്തെക്കുറിച്ച് തന്നെയാണ്. അതില്‍ പരമാവധി കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം പ്രശ്‌നത്തിലേക്ക് എത്തിക്കും എന്നത് പലര്‍ക്കും അറിയില്ല. ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ ലഭിക്കേണ്ടതാണ്. എന്നാല്‍ അവ ആരോഗ്യകരമാണ് എന്ന് ഉറപ്പ് വരുത്തണം. പലപ്പോഴും കാര്‍ബോഹൈഡ്രേറ്റ പൂര്‍ണമായും കുറയ്ക്കുന്നത് വഴി മാത്രമാണ് തടി കുറയുന്നത് എന്നൊരു ചിന്ത പലരിലും ഉണ്ടാവുന്നുയ എന്നാല്‍ അത് ശരിയല്ല എന്നതാണ് സത്യം.

കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തി തന്നെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിന് സാധിക്കും. എന്നാല്‍ അതിനായി ഭക്ഷണത്തില്‍ എന്തൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ശരിയായ തരത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ് തിരഞ്ഞെടുക്കേണ്ടതാണ്. ഇത് വഴി ശാരീരികോര്‍ജ്ജം വര്‍ദ്ധിക്കുകയും ദഹനം മികച്ചതാവുകയും അതോടൊപ്പം തന്നെ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കുകയും ചെയ്യുന്നു. അതിനായി ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്ന് നോക്കാം.

Weight Loss and Healthy Carbohydrates

കാര്‍ബോഹൈഡ്രേറ്റുകള്‍ പ്രധാനം?
എന്തുകൊണ്ടാണ് കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് പ്രധാനപ്പെട്ടത് എന്ന് നമുക്ക് നോക്കാം. പലപ്പോഴും ശരീരത്തിന്റെ ഊര്‍ജ്ജത്തിന് ഏറ്റവും അനിവാര്യമായി വേണ്ട ഒന്നാണ് ഇത്. എന്നാല്‍ എല്ലാ കാര്‍ബോഹൈഡ്രേറ്റുകളും ആരോഗ്യകരമല്ല. അതുകൊണ്ട് തന്നെ ആരോഗ്യകരമായവ തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ വൈറ്റ് ബ്രെഡ്, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍ എന്നിവ കഴിക്കുമ്പോഴാണ് പലപ്പോഴും അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ഇവ ഒഴിവാക്കി ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന കാര്‍ബോഹൈഡ്രേറ്റ് ഏതൊക്കെയെന്ന് നോക്കാം.

ഓട്‌സ്:
ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഓട്‌സ്. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്ന് നമുക്ക് നോക്കാം. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കന്‍. അത് വഴി നിങ്ങള്‍ക്ക് വിശപ്പ് കുറയുന്നതിനും പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് നിര്‍ബന്ധമായും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ് ഓട്‌സ്.

ബ്രൗണ്‍ റൈസ്:
ചോറിനുപയോഗിക്കുന്ന അരി ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. അതിനായി ബ്രൗണ്‍ റൈസ് ഉപയോഗിക്കാം. വെളുത്ത അരി ഉപയോഗിക്കുന്നവരെങ്കില്‍ ബ്രൗണ്‍ റൈസ് കഴിക്കേണ്ടതാണ്. ഇതില്‍ ധാരാളം പോഷകങ്ങളും അതുപോലെ തന്നെ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് വഴി ദഹനം മികച്ചതാവുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. അത് വഴി നിങ്ങള്‍ക്ക് ശരീരത്തിന് ഊര്‍ജ്ജം നിറയുകയും ചെയ്യും.

Weight Loss and Healthy Carbohydrates

മധുരക്കിഴങ്ങ്:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഇത് നിങ്ങളഉടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് മധുരക്കിങ്ങില്‍ ധാരാളം ഉണ്ട്. കൂടാതെ വിറ്റാമിനുകളും ധാതുക്കളും എല്ലാ മധുരക്കിഴങ്ങില്‍ ഉണ്ട്. ഇത് സ്വാഭാവികമായി ശരീരത്തിന്റെ കൊഴുപ്പിനെ കത്തിക്കുന്നു. അത് വഴി നിങ്ങള്‍ക്ക് ആരോഗ്യവും മികച്ചതാവും തടിയും കുറയും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ക്വിനോവ:
എല്ലാ അവശ്യ അമിനോ ആസിഡുകളും അടങ്ങിയ ഉയര്‍ന്ന പ്രോട്ടീന്‍ ധാന്യമാണ് ക്വിനോവ. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി പേശികള്‍ക്ക് കരുത്തും ആരോഗ്യവും മികച്ചതാവുന്നു. കൂടാതെ പേശികളുടെ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനും ക്വിനോവ സഹായിക്കും. നിങ്ങള്‍ വിശ്രമിക്കുന്ന സമയം വരെ കലോറി കത്തിക്കുന്നതിന് ഇത് സഹായിക്കും.

പഴങ്ങളും പച്ചക്കറികളും:
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ആപ്പിളും ബെറിയും ഓറഞ്ചും എല്ലാം. ഇത് വഴി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തില്‍ വരുന്നു. കാരണം ഇതില്‍ ധാരാളം പഞ്ചസാരയും നാരുകളും ഉണ്ട്,. ഇതെല്ലാം തന്നെ കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ളതുമാണ്. കൂടാതെ കാരറ്റ്, കടല, ചോളം എന്നിവയും ഭക്ഷണത്തില്‍ ചേര്‍ക്കാം. ഇത് ശരീരത്തിന് അവശ്യ പോഷകങ്ങളും നല്‍കും.

പയര്‍വര്‍ഗ്ഗങ്ങള്‍:
പയര്‍വര്‍ഗ്ഗങ്ങള്‍, കടല എന്നിവയില്‍ ധാരാളം പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളെ വയറു നിറയ്ക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ നിങ്ങളുടെ അമിതവണ്ണം എന്ന പ്രശ്‌നത്തെ എന്നന്നേക്കുമായി പ്രതിരോധിക്കുന്നതിനും സാധിക്കും.

കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കാര്‍ബോഹൈഡ്രേറ്റ് കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ ശുദ്ധീകരിച്ച ഭക്ഷണങ്ങള്‍ക്ക് പകരം എപ്പോഴും ധാന്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അത് കൂടാതെ നിങ്ങള്‍ മധുരമുള്ള പാനീയങ്ങളും പ്രോട്ടീനും തിരഞ്ഞെടുക്കേണ്ടതാണ്. അത് കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമെങ്കില്‍ അതനുസരിച്ച് ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണത്തില്‍ ചേര്‍ക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion