Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
പഴയകാലത്ത് ശരീരഭാരം കുറയ്ക്കാൻ പലരും പതിവാക്കിയിരുന്നത് ഈ ഔഷധം!
ഏകദേശം 5000 വർഷത്തോളം പഴക്കമുള്ള ഒരു ഔഷധക്കൂട്ട്. ഇത് പതിവാക്കിയാൽ ശരീരത്തിലെ കൊഴുപ്പെല്ലാം ഉരുകും. വണ്ണം കുറയും. വയറും കുറയും. അതും വളരെ ആരോഗ്യ പ്രദമായരീതിയിൽ തന്നെ കുറച്ചെടുക്കും. ഈ ഔഷധ കൂട്ട് ലഭിക്കാൻ കടകൾ കയറി ഇറങ്ങേണ്ട ആവശ്യമേ ഇല്ല. വീട്ടിലെ ചില ചേരുവകൾ ധാരാളമാണ്.

ഈ ചേരുവകൾ ചേർത്ത് തയ്യാറാക്കുന്ന വെള്ളം എന്നും രാവിലെ വെറും വയറ്റിൽ കുടിച്ചാൽ നിരവധി ഡയറ്റെടുക്കാതെ തന്നെ ശരീരത്തിലെ കൊഴുപ്പ് കുറച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇവ എങ്ങനെ തയ്യാറാക്കി എടുക്കാമെന്ന് നോക്കാം.
ശരീരഭാരം കൂടുന്നതിനു പിന്നിൽ
അമിതമായിട്ടുള്ള സ്ട്രെസ്സ്, ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, കൊഴുപ്പടങ്ങിയ ആഹാരം പതിവായി കഴിക്കുന്നത് എന്നിവയെല്ലാം അമിതമായിട്ടുള്ള ശരീരഭാരത്തിലേയ്ക്ക് നിങ്ങളെ നയിക്കാം. ചിലർക്ക് പ്രസവശേഷം വണ്ണം വെയ്ക്കുന്നത് കാണാം. തൈറോയ്ഡ്, പിസിഒഡി എന്നീ രോഗാവസ്ഥകൾ മൂലവും ശരീരഭാരം വർദ്ധിക്കും. ഇത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഔഷധക്കൂട്ട് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
1 ടീസ്പൂൺ- മുഴുവൻ മല്ലി
1 ടീസ്പൂൺ- പെരുഞ്ചീരകം
1 ടീസ്പൂൺ- ജീരകം
തയ്യാറാക്കാം
ഒരു ഗ്ലാസ്സിലേയ്ക്ക് ഒരു ടീസ്പൂൺ മുഴുവൻ മല്ലി, 1 ടീസ്പൂൺ പെരുഞ്ചീരകം, 1 ടീസ്പൂൺ നല്ല ജീരകം എന്നിവ ചേർക്കുക. ഇതിലേയ്ക്ക് നന്നായി തിളപ്പിച്ചെടുത്ത വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യണം. വെള്ളത്തിന്റെ നിറം മഞ്ഞ നിറമാകുന്നതുവരെ മിക്സ് ചെയ്യുക. നിറം മാറിയാൽ, വെള്ളം അരിച്ച് കുടിക്കാവുന്നതാണ്.
കുടിക്കേണ്ട വിധം
എന്നും രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുന്നത് പതിവാക്കുക. ശരീരഭാരം കുറയുന്നതാണ്. കാരണം, ഇതിൽ മല്ലി ചേർത്തിരിക്കുന്നതിനാൽ നിങ്ങളുടെ മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിൽ നിന്നും കൊഴുപ്പ് വേഗത്തിൽ ഉരുക്കി കളയാൻ സഹായിക്കും. അതുപോലെ, ദഹനം കൃത്യമായി നടക്കാൻ സഹായിക്കും. ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത്, ശരീരം ഡീറ്റോക്സ് ചെയ്തെടുക്കുന്നു. ഇത് ശരീരത്തിൽ നിന്നും ചീത്ത കൊഴുപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുപോലെ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ വളരെയധികം സഹായിക്കുന്നു.
പെരുഞ്ചീരകം-ജീരകം
പെരുഞ്ചീരകവും ജീരകവും ദഹനം കൃത്യമായി നടക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്നു. ശരീരത്തെ ഡീറ്റോക്സ് ചെയ്തെടുക്കുന്നു. അതുപോലെ, മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ ഉരുകി പോകുന്നതിന് സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മല്ലി, ജീരകം, പെരുഞ്ചീരകം എന്നിവ അമിതമായി ചേർക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കാരണം, അലർജി പ്രശ്നങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച്, ശ്വാസതടസ്സം, അസ്മ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഇത്തരം പാനീയങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇല്ലെങ്കിൽ ഈ അസുഖങ്ങൾ വർദ്ധിക്കുന്നതിന് ഇതൊരു കാരണമായേക്കും.
ദഹന പ്രശ്നങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്. ചിലർക്ക് വയർ ചീർക്കൽ, വയറിളക്കം, വയറുവേദന എന്നീ ദഹന പ്രശ്നങ്ങൾ ഉണ്ടായേക്കാം. അതിനാൽ, ഈ വെള്ളം മിതമായി കുടിക്കുക. രക്തസമ്മർദ്ദം കുറവുള്ളവർ, ഹൈപ്പോടെൻഷൻ പോലെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ് നിങ്ങളെങ്കിൽ, മല്ലിയുടെ ഉപയോഗം അമിതമാകാതിരിക്കാൻ ശ്രദ്ധിക്കുക. അമിതമായാൽ, പ്രഷർ ലെവൽ വീണ്ടും കുറയുന്നതിന് കാരണമായേക്കും. നിങ്ങൾക്ക് തലകറക്കം, ബോധംകെട്ട് വീഴൽ എന്നീ ആരോഗ്യ പ്രശ്നങ്ങളും നേരിടാൻ സാധ്യത കൂടുതലാണ്. ആയതിനാൽ, ഇത്തരം മരുന്നുകൾ ഉപയോഗിക്കും മുൻപ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്. പ്രത്യേകിച്ച്, ഗർഭിണികൾ ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
