Latest Updates
-
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം! -
ശിവയോഗം മാറി സിദ്ധയോഗം: ഈ സമയം കൃത്യമായി ഉപയോഗിച്ചാൽ കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ഈ രാശിക്കാർക്ക് മാത്രം -
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ!
അത്താഴത്തിന് ശേഷം ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍ എന്നാല്‍ സിംപിളായി തടി കുറയ്ക്കാം
നമ്മള് തടി കൂടുന്നതും കുറയുന്നതും എല്ലാം എപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരില്‍ തടി പെട്ടെന്ന് കൂടുകയും തടി കുറയുകയും എല്ലാം ചെയ്യും. എന്നാല്‍ പല സാഹചര്യങ്ങളിലും നാം എന്ത് കഴിക്കുന്നു എന്നതിന് ആശ്രയിച്ചാണ് പലപ്പോഴും തടി കൂടുന്നതും കുറയുന്നതും എല്ലാം. എന്നാല്‍ തടി കുറയ്ക്കുന്നതിന് വേണ്ടി ഭക്ഷണത്തിന് ശേഷം ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിനും അതുപോലെ തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു.
എന്നാല്‍ എന്തൊക്കെ ശീലങ്ങളാണ് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. അതില്‍ തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്താഴത്തിന് ശേഷം ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ മികച്ചതാക്കുകയും അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ലളിതവും ആരോഗ്യകരവുമായ ചില രാത്രികാല ശീലങ്ങള്‍ പാലിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് മികച്ച മെറ്റബോളിസവും സ്വാഭാവികമായി വേഗത്തില്‍ ശരീരഭാരം കുറയുകയും ചെയ്യുന്നു.

നടക്കണം
അത്താഴത്തിന് ശേഷം അരക്കാതം നടക്കണം എന്നാണ് പഴമക്കാര്‍ പറയുന്നത്. ചുരുങ്ങിയത് 10-15 മിനിറ്റ് നേരമെങ്കിലും നടക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ശരീരത്തിലെ ഗ്ലൂക്കോസ് കാര്യക്ഷമമായി ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ രാത്രി സമയത്തുണ്ടാവുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇത് ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയുന്നതിനും സഹായിക്കും. അത്രയധികം ആരോഗ്യ ഗുണങ്ങളാണ് ഈ നടത്തം വഴി ശരീരത്തിന് ലഭിക്കുന്നത്.
വൈകി സ്നാക്സ് കഴിക്കുന്നത് വേണ്ട
രാത്രി വളരെയേറെ വൈകി സ്നാക്സ് കഴിക്കുന്നവരെങ്കില്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തെ വളരെയധികം കുറയ്ക്കുന്നതിന് കാരണമാകുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലേക്ക് എത്തിക്കുന്നു. കൂടാതെ അത്രയധികം വിശപ്പുണ്ടെങ്കില്‍ നിര്‍ബന്ധമായും നട്സ്, ഹെര്‍ബല്‍ ടീ പോലുള്ളവ കഴിക്കാം. അല്ലാതെ ചിപ്സും മധുരപലഹാരങ്ങളും എണ്ണയില്‍ പൊരിച്ചെടുത്ത പലഹാരങ്ങളും കഴിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും.
ചൂടുവെള്ളമോ ഹെര്‍ബല്‍ ടീയോ കുടിക്കുക
അത്താഴത്തിന് ശേഷം അല്പം ചൂടുവെള്ളമോ അല്ലെങ്കില്‍ ഹെര്‍ബല്‍ ടീയോ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹനത്തെ കൂടുതല്‍ മികച്ചതാക്കുന്നു. അത് മാത്രമല്ല ഇത് വഴി ശരീരത്തിന് പല വിധത്തിലുള്ള ഗുണങ്ങളും ലഭിക്കുന്നു. ശരീരത്തിന് മികച്ച മെറ്റബോളിസം നല്‍കുന്നതോടൊപ്പം തന്നെ ഉറക്കം മികച്ചതാക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.

അത്താഴത്തിന്റെ സമയം നിലനിര്‍ത്താം
ഉറക്കത്തിന് മുന്‍പായി അത്താഴം എപ്പോള്‍ കഴിക്കണം എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല ഇത് ശരീരത്തിനെ ഭക്ഷണം നല്ല രീതിയില്‍ ദഹിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ മികച്ച സമയം തിരഞ്ഞെടുക്കുകയും വേണം. കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനുള്ള സാധ്യത കുറയ്ക്കുന്ന തരത്തില്‍ വേണം ഭക്ഷണം കഴിക്കുന്നതിന്. അതുകൊണ്ട് തന്നെ ശരീരത്തിന് ദഹനം നടക്കാന്‍ ആവശ്യമായ സമയം അത്താഴത്തിന് മുന്‍പായി നല്‍കേണ്ടതാണ്.
ഭക്ഷണത്തിന് ശേഷം കിടക്കുന്നത്
ഭക്ഷണം കഴിച്ച ഉടനെ തന്നെ കിടക്കുന്ന സ്വഭാവം ഉണ്ടെങ്കില്‍ അത് ഒഴിവാക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ ദഹനക്കേടിനും മറ്റ് പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. ആസിഡ് റിഫ്ളക്സ് പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിന് പിന്നില്‍ ഇത്തരത്തിലുള്ള ശീലമാണ്. അതിനെ ഒഴിവാക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കേണ്ടതാണ്. ദഹന നാളത്തിലൂടെ ഭക്ഷണം ശരിയായ രീതിയില്‍ സഞ്ചരിക്കുന്നതിന് ഒരു ചെറിയ നടത്തവും നല്ലതാണ്.
മതിയായ ഉറക്കം നേടുക
ശരീരത്തിന് നല്ല ഉറക്കം ലഭിക്കുന്നത് വഴി അത് മെറ്റബോളിസം മികച്ചതാക്കുന്നു. ഉറക്കക്കുറവ് പലപ്പോഴും മെറ്റബോളിസം പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിലേക്കും എത്തുന്നു. അതുകൊണ്ട് തന്നെ ദിനവും 7-8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. അത് വഴി മെറ്റബോളിസം കൃത്യമാവുകയും കൊഴുപ്പ് കത്തുന്നത് വര്‍ദ്ധിക്കുകയും ശരീരത്തിലെ ഹോര്‍മോണ്‍ ബാലന്‍സ് മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications