Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
30-ന് ശേഷമാണോ ഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുന്നത്: കാരണം മെറ്റബോളിസത്തിലെ ഏറ്റക്കുറച്ചില്‍
ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കാം. പക്ഷേ കാര്യങ്ങള്‍ കുറച്ച് കൂടി ബുദ്ധിമുട്ടാവുന്നത് പലപ്പോഴും മുപ്പതുകള്‍ക്ക് ശേഷമാണ്. ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ അല്പം പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതിന് പിന്നില്‍ നിങ്ങളുടെ മെറ്റബോളിസവും പ്രധാന പങ്ക് വഹിക്കുന്നു. മുപ്പതുകള്‍ക്ക് ശേഷം പ്രായം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടവര്‍ ധാരാളമുണ്ടാവും. എന്നാല്‍ അതിന്റെ കാരണം ഇതാണ് എന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്.
പ്രായം കൂടുന്നതിന് അനുസരിച്ച് മെറ്റബോളിസത്തിനും മാറ്റം വരുന്നു. ചിലരില്‍ അത് മന്ദഗതിയില്‍ ആവുകയോ ചിലരില്‍ അത് കുറയുകയോ ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ചിലരില്‍ ശരീരഭാരം കുറയ്ക്കുക എന്നത് അതികഠിനമായ ഒരു പ്രതിസന്ധിയായി മാറും. എന്നാല്‍ ശ്രദ്ധാപൂര്‍വ്വമായ ചില കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കും. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. എന്തുകൊണ്ടാണ് മുപ്പതുകള്‍ക്ക് ശേഷം ശരീരഭാരം കുറയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാവുന്നത്, എന്തൊക്കെയാണ് അതിന് പരിഹാരമായി കാണേണ്ടത് എന്ന് നോക്കാം.

മെറ്റബോളിസം മന്ദഗതിയിലാകുന്നു
പ്രധാനമായും പ്രായം കൂടുമ്പോള്‍ നമ്മുടെ മെറ്റബോളിസത്തിലും മാറ്റം വരുന്നു എന്നതാണ് പ്രധാന കാര്യം. പലപ്പോഴും ഇതിന്റെ ഫലമായി ശരീരത്തില്‍ കലോറി കത്തുന്നത് വളരെയധികം കുറയുന്നു. അത് കൊണ്ട് തന്നെ അധികമായി ശരീരത്തിന് ലഭിക്കുന്ന ഊര്‍ജ്ജം പിന്നീട് കൊഴുപ്പായി മാറുന്നു. ഇതാണ് പലപ്പോഴും തടി കുറയാതിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്.
പേശികള്‍ കുറയുന്നത്
പലപ്പോഴും മുപ്പതുകള്‍ നമ്മുടെ പേശികളുടെ ആരോഗ്യത്തെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. പലപ്പോഴും പേശികള്‍ സ്വാഭാവിമായി കുറയുന്ന അവസ്ഥയിലേക്ക് നിങ്ങളെത്തുന്നു. ഇത് കൊഴുപ്പിനേക്കാള്‍ കൂടുതലായി കലോറി കത്തിക്കുന്നതിനാണ് ഈ പ്രായത്തില്‍ ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അത് പേശികളുടെ കരുത്തിനെ ബാധിക്കും.
ഹോര്‍മോണ്‍ മാറ്റങ്ങള്‍
മുപ്പതുകള്‍ക്ക് ശേഷം പലപ്പോഴും നമ്മുടെ ശരീരത്തില്‍ ഹോര്‍മോണ്‍ മാറ്റങ്ങള്‍ കൂടുതലായി സംഭവിച്ചേക്കാം. അത് വിശപ്പിനേയും ഊര്‍ജ്ജത്തേയും എല്ലാം ബാധിക്കുന്ന അവസ്ഥിലേക്ക് എത്തുന്നു. ഇത് പലപ്പോഴും ശരീരഭാരം വേണ്ട രീതിയില്‍ കുറയുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അത് കൂടാതെ ജീവിത ശൈലിയിലെ മാറ്റങ്ങളും അല്പം ശ്രദ്ധിക്കണം. ഇത് കൂടാതെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതും ഒരു കാരണം തന്നെയാണ്.

ഉറക്കവും സമ്മര്‍ദ്ദ പ്രശ്നങ്ങളും
ഉത്തരവാദിത്വും പ്രശ്നങ്ങളും സമ്മര്‍ദ്ദവും ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒരു പ്രായമാണ് പലപ്പോഴും മുപ്പതുകള്‍ക്ക് ശേഷം. ഇത് കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. കൂടാതെ അത് വഴി ശരീരഭാരവും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് ഇത് കാരണമാകുന്നു. എന്നാല്‍ 30-ന് ശേഷം ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം.
ശ്രദ്ധിക്കേണ്ടത്
പേശികളുടെ ആരോഗ്യത്തിന് വേണ്ടിയും മെറ്റബോൡസം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയും ശ്രദ്ധിക്കുക. യോഗ പോലുള്ളവ ശീലിക്കുന്നതും നല്ലതാണ്. ബുദ്ധിപരമായി ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കാം. കൂടാതെ കാര്‍ബോഹൈഡ്രേറ്റുകള്‍ അല്ലെങ്കില്‍ പഞ്ചസാര എന്നിവ കഴിക്കുന്നത് നല്ലതുപോലെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കാം. ആരോഗ്യകരമായ കൊഴുപ്പുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ എപ്പോഴും സജീവമായിരിക്കുക. നടത്തം, നീന്തല്‍, പടികള്‍ കയറല്‍ തുടങ്ങിയവ ചെയ്യുക. കൂടാതെ ചെറിയ വ്യായാമങ്ങള്‍ക്കും സമയം കണ്ടെത്തുക.
ആവശ്യത്തിന് ഉറങ്ങുന്നതിനും ശ്രദ്ധിക്കണം, ഇതെല്ലാം തന്നെ ഹോര്‍മോണ്‍ സന്തുലിതാവസ്ഥയ്ക്കും ശരീരത്തിലെ ഊര്‍ജ്ജം കൃത്യമാക്കുന്നതിനും സഹായിക്കുന്നു. അനാവശ്യമായ ലഘുഭക്ഷണം ഒഴിവാക്കുകയും കൂടാതെ സമ്മര്‍ദ്ദം നിയന്ത്രിക്കുകയും ചെയ്യുക. അതോടൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനമായും മുപ്പതുകള്‍ക്ക് ശേഷം തടി കുറയ്ക്കുമ്പോള്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications