Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
മൂന്ന് മത്സ്യങ്ങളില്‍ കൊഴുപ്പുരുകും, ആരോഗ്യവും ഇരട്ടിയാവും
Weight loss: അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും അമിതവണ്ണമാണ് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് മത്സ്യം ശീലമാക്കാവുന്നതാണ്. എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതിലൂടെ പരിഹാരം കാണാം. മത്സ്യം നിങ്ങളുടെ ആരോഗ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. മത്സ്യത്തില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും ശ്രദ്ധിക്കേണ്ടത് മത്സ്യം ഒരിക്കലും എണ്ണയില്‍ പൊരിച്ച് കഴിക്കരുത് എന്നതാണ്.
അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളെ മത്സ്യത്തിലൂടെ പരിഹരിക്കാം. അതിന് കാരണമാകുന്നത് പലപ്പോഴും പല തരത്തിലുള്ള മത്സ്യങ്ങളാണ്. എന്നാല്‍ ഇനി പറയു്‌ന 3 മത്സ്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തേയും അമിതവണ്ണത്തേയും എത്രത്തോളം പ്രതിരോധിക്കുന്നു എത്രത്തോളം സഹായിക്കുന്നു എന്ന് നോക്കാം. ദിനവും ചിക്കന്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. എന്നാല്‍ മത്സ്യം നിങ്ങള്‍ക്ക് ചിക്കനേക്കാള്‍ ഇരട്ടി ഫലം നല്‍കുന്നു. ഏതൊക്കെ മത്സ്യങ്ങളാണ് നിങ്ങള്‍ക്ക് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സഹായിക്കുന്നതെന്ന് നോക്കാം.

രോഹു
സാധാരണയായി പലരും പാകം ചെയ്യുന്നതാണ് രോഹു. എന്നാല്‍ ഇതിന് ഓരോ നാട്ടിലും ഓരോ തരത്തിലാണ് പേര്. രോഹു സ്ഥിരമായി കഴിക്കുന്നത് നിങ്ങളുടെ അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. രോഹുവില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും അത് കൂടാതെ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ശരകീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല വിറ്റാമിന്‍ ഡിയും കാല്‍സ്യവും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അമിതവണ്ണത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഇത് ശീലമാക്കാം. നിങ്ങളുടെ ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിന് ഏറ്റവും മികച്ച ഭക്ഷണമാണ് രോഹു. എന്നാല്‍ ഒരിക്കലും ഇത് ഫ്രൈ ചെയ്ത് കഴിക്കരുത്.
എപ്പോഴും കറി വെച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ഹില്‍സ
ഹില്‍സ കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കുമെന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഈ മത്സ്യത്തില്‍ വിറ്റാമിന്‍ ഡി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഹില്‍സ മത്സ്യംല ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന്‌സഹായിക്കുന്നു. കൂടാതെ ഇതില്‍ അയേണ്‍ അളവും വളരെയധികം കൂടുതലാണ്. ഇത് അധിക കലോറിയെ കത്തിക്കുന്നതിനും കാരണമാകുന്നു. മാത്രമല്ല വിറ്റാമിന്‍ സി ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷിക്കും അത് വഴി ശരീരഭാരം കുറയ്ക്കുന്നതിനും എല്ലാംസഹായിക്കുന്നതാണ് ഹില്‍സ എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജീരകമിട്ട് ഈ മത്സ്യം കറി വെക്കാവുന്നതാണ്

ആവോലി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആവോലി വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ കലോറി വളരെ കുറവാണ്. എന്ന് മാത്രമല്ല ശരീരത്തിന് ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇതിലുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തെ മികച്ചതാക്കുന്നു. ഇതിലുള്ള കൊഴുപ്പ്, വിറ്റാമിന്‍ ഡി, ബി 12 എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്. ആവോലിയാകട്ടെ വളരെ എളുപ്പത്തില്‍ ദഹിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാന്‍ പച്ചക്കറികള്‍ ചേര്‍ത്തോ ബേക്ക് ചെയ്‌തോ ആവോലി കഴിക്കാവുന്നതാണ്. അത് മാത്രമല്ല ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്. എന്നാല്‍ ഒരു കാരണവശാലും വറുത്ത് കഴിക്കരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications