Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
Weight Loss: ഗ്രീന്‍ ടീ അത്യുത്തമമാണ് തടി കുറയ്ക്കാന്‍, ചേരുന്നത് ഈ ചേരുവകളെങ്കില്‍
ശരീരഭാരം കുറയ്ക്കുക എന്നത് എല്ലാവരുലും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും എത്തുന്നത്. പല വിധത്തിലാണ് ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ അത് എത്രത്തോളം ഫലം നല്കുന്നു എന്നത് അറിഞ്ഞിരിക്കണം. പലപ്പോഴും ഡയറ്റ് എന്നതും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ഗ്രീന്‍ ടീ കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ശരീരഭാരത്തില്‍ വരുന്നു. എന്നാല്‍ ഇത് പല രോഗങ്ങളെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
ഗ്രീന്‍ ടീ കഴിക്കുന്നത് വഴി ശരീരഭാരം കുറയുന്നു, എന്നാല്‍ അത് ഫലപ്രദമായ രീതിയില്‍ എപ്രകാരം കുറയ്ക്കാം എന്ന് നമുക്ക് നോക്കാം. ഗ്രീന്‍ ടീ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസം വര്ദ്ധിപ്പിക്കുകയുംഅത് നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. പാല്, പഞ്ചസാര എന്നിവ ചേര്‍ക്കാതെ ദിവസവും 3-4 തവണ ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യകരമാണ്. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി പക്ഷേ ഗ്രീന്‍ ടീയില്‍ ചില ചേരുവകള്‍ ചേര്‍ക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

കറുവപ്പട്ടയും മഞ്ഞളും
ഗ്രീന്‍ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ അല്പം കറുവപ്പട്ടയും മഞ്ഞളും ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതോടൊപ്പം തന്നെ ശരീരഭാരത്തെ മികച്ചതാക്കുന്നതിനും സഹായിക്കും. ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് സ്ഥിരമായി അല്പം ഗ്രീന്‍ ടീ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ് ഇത് നിങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ ശരീരത്തില്‍ വരുത്തും. കൂടാതെ തലവേദനക്ക് പരിഹാരം കാണുന്നതിനും ഈ ചേരുവകള്‍ നല്ലതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണത്തിന് കടിഞ്ഞാണിടാന്‍ എന്തുകൊണ്ട് ഗ്രീന്‍ ടീയില്‍ ഈ ചേരുവകള്‍ നല്ലതാണ്.

കുരുമുളക് പൊടി
ആരോഗ്യത്തിന്റെ കാര്യത്തില്‍ കുരുമുളക് പൊടി പല ഗുണങ്ങളും നല്കുന്നു. എന്നാല്‍ ഇത് ഗ്രീന്‍ ടീയില്‍ ചേര്‍ത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. ഇതിലുള്ള പിപ്പെറിന്‍ എന്ന സംയുക്തമാണ് അമിതഭാരത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ഇവ നിങ്ങളുടെ ഓക്സിഡേറ്റീവ് സ്ട്രെസ്സിനെ കുറയ്ക്കുന്നതിനും സഹായിക്കും. പലപ്പോഴും വിട്ടുമാറാത്ത രോഗാവസ്ഥകള്ക്കെല്ലാം പരിഹാരം കാണാന്‍ മികച്ചതാണ് കുരുമുളക് പൊടിയിട്ട ഗ്രീന്‍ ടീ. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് എന്തുകൊണ്ടും നല്ലതാണ് ഈ മിശ്രിതം. അത് മാത്രമല്ല ജലദോഷം, ചുമ, ദഹന പ്രശ്നങ്ങള്‍ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമാക്കുന്നത് കുരുമുളക് പൊടിയുടെ ഗുണങ്ങള്‍ കൂടി ശരീരത്തിന് നല്കുന്നു.

ഏലക്കയും ഗ്രാമ്പൂവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും ഗ്രീന്‍ടീയോടൊപ്പം ചേരുന്നതാണ് ഏലക്കയും ഗ്രാമ്പൂവും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. കൂടാതെ സരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും അതോടൊപ്പം തന്നെ മികച്ച ദഹനത്തിനും സഹായിക്കും ഈ മിശ്രിതം. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ദഹനാരോഗ്യത്തെ പൂര്‍ണമായും പ്രശ്നത്തില്‍ നിന്നും മുക്തരാക്കുന്നു. ഏലക്ക ചേര്‍ത്ത ഗ്രീന്‍ ടീ വയറുവേദന കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും മികച്ചതാണ്. അത് കൂടാതെ നിങ്ങളുടെ തടി കുറയ്ക്കുന്നതിന് സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഗ്രാമ്പൂവില്‍ ഉണ്ട്. ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ ഈ മിശ്രിതം എന്തുകൊണ്ടും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
