Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
വീട്ടില്‍ തയ്യാറാക്കും 6 ഭക്ഷണങ്ങള്‍: തടി ഒതുക്കി അഴകളവുകള്‍ സ്വന്തമാക്കാം
ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുക എന്നത് ഇന്നത്തെ കാലത്ത് അനിവാര്യമായ ഒന്നാണ്. പലപ്പോഴും അതിന് സാധിക്കാതെ വരുന്നത് ഭക്ഷണശീലങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ്. രുചികരമായ ഭക്ഷണം കഴിക്കാന്‍ തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് ആരോഗ്യകരമാണോ എന്ന് ആദ്യം ഉറപ്പ് വരുത്തുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ പതിയേ പതിയെ പ്രശ്നത്തിലാക്കുന്നു. ശരീരഭാരം വര്‍ദ്ധിപ്പിച്ച് കൊണ്ടായിരിക്കും പലപ്പോഴും തുടക്കം. അതിനെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണത്തിന്റെ കാര്യത്തില്‍ തന്നെയാണ്.
വീട്ടില്‍ തന്നെ ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ തയ്യാറാക്കി നമുക്ക് തടി കുറച്ച് മെറ്റബോളിസം കൃത്യമാക്കി ആരോഗ്യം കരസ്ഥമാക്കാം. പലപ്പോഴും ഇത് ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നതിനും നിങ്ങളെ സഹായിക്കുന്നതാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതില്‍ തന്നെ ഏതൊക്കെയാണ് ആരോഗ്യകരമായത് എപ്രകാരം ഇത് അമിതവണ്ണത്തെ പ്രതിരോധിക്കുന്നു എന്ന് നമുക്ക് നോക്കാം.

ചെറുപയര്‍ ഖിച്ചടി
പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചെറുപയര്‍ ഖിച്ചടി. ഇത് വീട്ടില്‍ തന്നെ തയ്യാറാക്കുന്നത് അതിന്റെ ഗുണങ്ങള്‍ ഇരട്ടിപ്പിക്കും. ചെറുപയര്‍ ആയത് കൊണ്ട് തന്നെ പ്രോട്ടീനും നാരുകളും ധാരാളം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും അത് കൂടാതെ വയറി നിറക്കുകയും ചെയ്യുന്നു. കൂടാതെ ദഹനാരോഗ്യത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
വെജിറ്റബിള്‍ ഉപ്പുമാവ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ആളുകള്‍ക്ക് കഴിക്കാന്‍ താല്‍പ്പര്യമുള്ള എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉപ്പുമാവ്. ധാരാളം പച്ചക്കറികളും റവയും ചേര്‍ത്ത് തയ്യാറാക്കുന്നതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ അമിത കലോറി ഇല്ലാതെ സംരക്ഷിക്കുന്നു. അത് മാത്രമല്ല ധാരാളം നാരുകളും ഇതില്‍ ഉണ്ട് എന്നത് കൊണ്ട് തന്നെ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദിവസം മുഴുവന്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
ചണ മസാല
ചണമസാല ആരോഗ്യ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ കൊഴുപ്പ് കുറവാണ് എന്നത് കൊണ്ട് തന്നെ വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല ഇതില്‍ ധാരാളം പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ദിവസവും എന്ന തോതില്‍ വേണമെങ്കില്‍ നിങ്ങള്‍ക്ക് ചണ മസാല ചപ്പാത്തിക്കോ റൊട്ടിക്കോ എല്ലാം ഉപയോഗിക്കാം.
ഗ്രില്‍ ചെയ്ത പനീര്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഗ്രില്‍ ചെയ്ത പനീര്‍. ഇതില്‍ ധാരാളം പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗ്രില്‍ ചെയ്തോ അല്ലെങ്കില്‍ തന്തുരി രൂപത്തിലാക്കിയോ കഴിക്കാവുന്നതാണ്. എണ്ണ ഒഴിവാക്കി തയ്യാറാക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. ഇത് നിങ്ങളെ വിഭവം രുചികരമാക്കുന്നതിനും സഹായിക്കും. അമിതവണ്ണത്തെ പൂര്‍ണമായും പ്രതിരോധിക്കുന്നതിന് പനീര്‍ സഹായിക്കുന്നു.

മിക്സഡ് വെജിറ്റബിള്‍ സബ്ജി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും മികച്ചതാണ് മിക്സഡ് വെജിറ്റബിള്‍ സബ്ജി. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്ന് മാത്രമല്ല ഇതില്‍ ധാരാളം വിറ്റാമിനുകളും നാരുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരഭാരത്തെ നിയന്ത്രിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് ഇത് ശീലമാക്കാവുന്നതാണ്.
സ്പ്രൗട്ട് സാലഡ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്പ്രൗട്ട് സാലഡ് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പോഷകസമൃദ്ധവും പ്രോട്ടീന്‍ കൂടുതലുള്ളതും ആണ്. ദഹനാരോഗ്യത്തിന് ഏറ്റവും മികച്ചതാണ് മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കൊണ്ടുള്ള സാലഡ്. ഇത് കലോറി കുറവുള്ളതും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഇവയില്‍ കുക്കുമ്പര്‍, തക്കാളി, നാരങ്ങ നീര് എന്നിവയും ചേര്‍ക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications