Latest Updates
-
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും -
വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ -
വേനൽക്കാല വ്യായാമം: കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കൂ -
ആർത്തവ അവധി ഇനി നിർബന്ധം; ജോലിസ്ഥലത്തെ വലിയ മാറ്റമിതാ
ഓട്സ് കഴിക്കുന്നത് ഇങ്ങനെയോ? എന്നാല്‍ തടി കുറയില്ല രണ്ട് കിലോ കൂടും, കാരണം ഇതാണ്
അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പലരും ഓട്സ് ഉള്‍പ്പടെയുള്ളവ ശീലമാക്കുന്നു. എന്നാല്‍ എല്ലാവരും കരുതി വെച്ചിരിക്കുന്നത് ഓട്സ് കഴിക്കുന്നത് തടി കുറയ്ക്കും എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഓട്സ് കഴിക്കേണ്ട പോലെ കഴിച്ചില്ലെങ്കില്‍ അത് തടി കൂട്ടുകയാണ് എന്നതാണ് സത്യം. നല്ല ആരോഗ്യ സമ്പുഷ്ടമായ ഭക്ഷണമാണെങ്കില്‍ പോലും പലപ്പോഴും ഓട്സ് കഴിക്കുന്ന രീതിയിലെ തെറ്റുകള്‍ നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നവരെങ്കില്‍ ഇനി പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
ഈ തെറ്റുകളാണ് പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്. അത് മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകളും അത് മൂലം ഉണ്ടാവുന്നു. എന്തുകൊണ്ടാണ് ശരീരഭാരം കുറയ്ക്കാന്‍ ഓട്സ് സഹായിക്കുന്നത് എന്ന് അറിയാമോ? കാരണം അതിലെ നാരുകള്‍, പ്രോട്ടീന്‍ എന്നിവയെല്ലാമാണ് ഇത്തരത്തില്‍ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ അത് തെറ്റായ രീതിയിലാണ് തയ്യാറാക്കി കഴിക്കുന്നതെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല. അത് മാത്രമല്ല ശരീരഭാരം വര്ദ്ധിക്കുകുയം ചെയ്യുന്നു.

പ്ലെയിന്‍ ഓട്സ് കഴിക്കുന്നത്
പ്ലെയിന്‍ ഓട്സ് ആരോഗ്യകരമാണ് പക്ഷേ അതിന് നിങ്ങളുടെ വയറ് നിറയ്ക്കാന്‍ കഴിയില്ല എന്നതാണ് സത്യം. ശരീരത്തിന് ആവശ്യത്തിന് പ്രോട്ടീനും ഫൈബറും എല്ലാം രാവിലെ ലഭിക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍ മാത്രമേ അത് ഊര്‍ജ്ജത്തെ നിലനിര്‍ത്തി ആരോഗ്യം നല്‍കുകയുള്ളൂ. എന്നാല്‍ പ്ലെയിന്‍ ഓട്സില്‍ ഒന്നും ചേര്‍ക്കാതെ കഴിക്കുമ്പോള്‍ നിങ്ങള്‍ വീണ്ടും അല്പ സമയം കഴിഞ്ഞ് എന്തെങ്കിലും കഴിക്കാന്‍ ആഗ്രഹിക്കും. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ പ്രോട്ടീനും, നട്സ്, ചിയ വിത്തുകള്‍ എന്നിവ ചേര്‍ത്ത് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആരോഗ്യകരമായ കൊഴുപ്പുകള്‍ മാത്രമേ ശരീരത്തിന് നല്‍കുകയുള്ളൂ. അല്ലാത്ത പക്ഷം അത് നിങ്ങളുടെ അമിതവണ്ണത്തിലേക്ക് എത്തിക്കുന്നു.
പഞ്ചസാര കൂടുതല്‍ ചേര്‍ക്കുന്നത്
ഓട്സ് തയ്യാറാക്കുമ്പോള്‍ കൂടുതല്‍ പഞ്ചസാര ചേര്‍ക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. മധുരം, പഞ്ചസാര, തേന്‍, മേപ്പിള്‍ സിറപ്പ് എന്നിവയെല്ലാം ചേര്‍ക്കുന്നത് പലപ്പോഴും കലോറിയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഓട്സ് തയ്യാറാക്കുമ്പോള്‍ നിങ്ങള്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നതാണ് എന്ന് ഉറപ്പ് വരുത്താന്‍ പ്രകൃതിദത്ത രുചിക്ക് വേണ്ടി പഴങ്ങള്‍ കറുവപ്പട്ട എന്നിവ ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യവും ഉറപ്പ് വരുത്തുന്നു.

ഫ്ളേവേര്‍ഡ് ഓട്സ്
പലപ്പോഴും ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കുന്നതാണ് എന്നത് കൊണ്ട് തന്നെ ഫ്ളേവേര്‍ഡ് ഓട്സ് പലരും തിരഞ്ഞെടുക്കുന്നു. എന്നാല്‍ അതില്‍ പലപ്പോഴും പഞ്ചസാര കൂടുതല്‍ ചേര്‍ക്കുന്നതാണ് എന്ന് മനസ്സിലാക്കേണ്ടതാണ്. മാത്രമല്ല രുചി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കൃത്രിമമായ വസ്തുക്കളും നിറങ്ങളും ചേര്‍ക്കുന്നു. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ ഉപയോഗിക്കാതെ സ്വന്തമായി വീട്ടില്‍ തന്നെ ഓട്സ് തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
കഴിക്കുന്ന അളവുകള്‍
ഓട്സ് കഴിക്കുന്ന അളവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പോലും അത് അമിതവണ്ണത്തിലേക്കും പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഓട്സ് പോലുള്ളവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. എത്ര കഴിക്കണം എങ്ങനെ കഴിക്കണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. എപ്പോഴും കഴിക്കാന്‍ ഒരേ അളവ് തന്നെ തിരഞ്ഞെടുക്കുക. എന്നാല്‍ അമിതവണ്ണത്തേയും പ്രശ്നത്തേയും നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നു.
ടോപ്പിംഗ്സ് പ്രധാനപ്പെട്ടത്
എപ്പോഴും ഓട്സില്‍ ചേര്‍ക്കുന്ന ടോപിംഗ്സ് വളരെ പ്രധാനപ്പെട്ടതാണ്. നട്സ്, പഴങ്ങള്‍, വിത്തുകള്‍ എന്നിവ ചേര്‍ക്കുന്നത് പോഷക സമ്പുഷ്ടമാണ്. എന്നാല്‍ കഴിക്കുന്ന അളവ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം അമിതമായി രുചി വര്‍ദ്ധിപ്പിക്കാന്‍ ഇത് ചേര്‍ക്കുമ്പോള്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും ഇത് കലോറി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അമിതവണ്ണത്തെ കുറയ്ക്കുകയാണ് ലക്ഷ്യമെങ്കില്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











