Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കാരറ്റിനൊപ്പം ഇവയെല്ലാം ചേര്‍ക്കാം: തടി കുറയുന്നതിനും ആരോഗ്യത്തിനും അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തും എന്നതാണ് സത്യം. പലപ്പോഴും ഭക്ഷണത്തില്‍ മറ്റ് ചില ചേരുവകള്‍ ചേര്‍ക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ കാരറ്റ് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ച് നില്‍ക്കുന്നതിന് സഹായിക്കും. അതില്‍ തന്നെ കണ്ണിന്റെ ആരോഗ്യം, ചര്‍മ്മം, പ്രതിരോധ ശേഷി എന്നിവയെല്ലാം നിങ്ങള്‍ക്ക് നല്‍കുന്നതാണ് കാരറ്റ്.
എന്നാല്‍ ഇതിനോടൊപ്പം മറ്റ് ചില ചേരുവകള്‍ ചേര്‍ക്കുമ്പോള്‍ അത് ഗുണങ്ങള്‍ ഇരട്ടിയാക്കുന്നു. കാരറ്റ് ജ്യൂസില്‍ ചേര്‍ക്കുന്ന ചേരുവകള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ഇവ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മാറ്റങ്ങള്‍ നല്‍കും. ദിവസവും കാരറ്റ് ജ്യൂസിനൊപ്പം ചേര്‍ക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അത് നിങ്ങളുടെ ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും. എന്തൊക്കെയാണ് കാരറ്റിന് ഒപ്പം ചേര്‍ക്കാന്‍ പറ്റിയ ചേരുവകള്‍ എന്ന് നോക്കാം. അവ നല്കുന്ന ആരോഗ്യ ഗുണങ്ങളും നിസ്സാരമല്ല.

കാരറ്റും ഇഞ്ചിയും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയും കാരറ്റും വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്കുന്നു. ഇത് ജ്യൂസ് സ്വാദ് വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശരീരത്തിന്റെ വീക്കം കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ദഹനം മികച്ചതാക്കുകയും ആരോഗ്യത്തെ മൊത്തത്തില്‍ മികച്ചതാക്കുകയും ചെയ്യുന്നു. ഇഞ്ചി ചതച്ചെടുത്ത് അതില്‍ അല്പം കാരറ്റ് ജ്യൂസ് ചേര്‍ത്ത് കുടിക്കാവുന്നതാണ്.
ഓറഞ്ചും കാരറ്റും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓറഞ്ചും കാരറ്റ് ജ്യൂസും ചേര്‍ക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ വീക്കം കുറയ്ക്കുകയും അതോടൊപ്പം തന്നെ കൊളസ്ട്രോള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കാരറ്റ് ജ്യൂസിലേക്ക് അല്പം ഓറഞ്ച് ജ്യൂസ് ചേര്‍ക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്നതില്‍ സംശയം വേണ്ട. ഇത് അമിതവണ്ണത്തിനും പരിഹാരം കാണാന്‍ സഹായിക്കും. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് വഴി പരിഹാരം കാണാം.
പുതിനയും നാരങ്ങയും കാരറ്റും
പുതിനയും നാരങ്ങയും കാരറ്റ് ജ്യൂസും ചേര്‍ത്ത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു. അത് നിങ്ങള്‍ക്ക് ഗുണകരമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. അത് മാത്രമല്ല നാരങ്ങയിലും കാരറ്റിലുമുള്ള വിറ്റാമിന്‍ സി നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക ്എത്തിക്കും. ഇത് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ശക്തമായ ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കൂടാതെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ശരീരത്തിന് ആവശ്യമായ കൊളാജന്‍ ഉത്പാദിപ്പിക്കുന്നത് വഴി അത് ശരീരത്തിന് മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും.

ആപ്പിളും കാരറ്റ് ജ്യൂസും
ആപ്പിളും കാരറ്റ് ജ്യൂസും നിങ്ങളുടെ ദഹനത്തെ സഹായിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ആപ്പിളില്‍ വിവിധതരം ഫൈറ്റോകെമിക്കലുകളും ക്ലോറോജെനിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് പല രോഗാവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ക്കും പ്രമേഹം പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും.
ഗുണങ്ങള്‍ ധാരാളം
കാരറ്റ് ജ്യൂസിന്റെ കാര്യത്തില്‍ ധാരാളം ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ഇവയെല്ലാം എന്നതില്‍ സംശയം വേണ്ട. കാരറ്റ് ജ്യൂസിന് മധുരം നല്‍കുന്നതിന് വേണ്ടി നമുക്ക് തേന്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ നല്‍കുന്നതിന് സഹായിക്കുന്നു. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ മികച്ചതാണ് കാരറ്റ്. അത് മാത്രമല്ല അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കും. രോഗപ്രതിരോധത്തെ സഹായിക്കുന്നതാണ് കാരറ്റ് എന്നതും സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
