തടി ഒതുക്കും ഒപ്പം ആയുസ്സും ഉറപ്പ് നല്‍കും പാനീയങ്ങള്‍

അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ നിരവധിയാണ്, എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിനെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന പല പ്രശ്‌നങ്ങളും അമിതവണ്ണം നിമിത്തം ഉണ്ടാവുന്നു. അത് ശാരീരികാരോഗ്യമാണെങ്കിലും മാനസികാരോഗ്യമാണെങ്കിലും അപകടമുണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തും. അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ പക്ഷേ എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയില്ല. നിങ്ങള്‍ ചെയ്യുന്ന മാര്‍ഗ്ഗം കൃത്യമായാല്‍ മാത്രമേ ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കൂ.

പലപ്പോഴും നിങ്ങളുടെ ജീവിത ശൈലിയില്‍ അല്‍പം മാറ്റം വരുത്തിയാല്‍ അത് ആരോഗ്യത്തെ സഹായിക്കും. അതിനായി ചില ജ്യൂസുകള്‍ നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. ഇത് വഴി ആരോഗ്യം മെച്ചപ്പെടും. കൂടാതെ ഏതൊക്കെ ജ്യൂസുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന് നമുക്ക് നോക്കാം. സ്ഥിരമായി ചെയ്യുന്ന ഇക്കാര്യങ്ങളിലൂടെ അമിതവണ്ണം പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കും. എന്തൊക്കെ തരത്തിലുള്ള ജ്യൂസ് ആണ് ആരോഗ്യത്തിന് സഹായിക്കുന്നതെന്ന് നോക്കാം.

Weight Loss

ബീറ്റ്‌റൂട്ട് ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് വളരെയധികം സഹായിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. അതുപോലെ തന്നെ അമിതവണ്ണത്തെ കുറയ്ക്കുന്നതിനും സഹായിക്കും. ബീറ്റ്‌റൂട്ടിലെ നാരുകള്‍ നിങ്ങളുടെ ശരീരത്തില്‍ ധാരാളം ഫൈബറിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് വിശപ്പിനെ കുറയ്ക്കുന്നതിനും വേഗത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിനവും അല്‍പം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാന്‍ ശ്രദ്ധിക്കുക. ഇത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കും.

മാതള നാരങ്ങ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്ലാസ്സ് മാതള നാരങ്ങജ്യൂസ് മാത്രം മതി. ഇതില്‍ കലോറി വളരെ കുറവാണ് എന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. വളരെ പെട്ടെന്ന് തന്നെ നിങ്ങള്‍ക്ക് ആരോഗ്യം മികച്ചതാക്കുന്നതിനും അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും.

പച്ചക്കറി ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പച്ചക്കറി ജ്യൂസ് വളരെ സഹായിക്കുന്നതാണ്. ഇതില്‍ ധാരാളം വിറ്റാമിനുകളും ഫൈബറും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. കാരണം ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇതില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാണ് എന്നതിലും സംശയം വേണ്ട. പതിവായി അല്‍പം പച്ചക്കറി ജ്യൂസ് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. അത് പോലെ തന്നെ തടിയും ഒതുക്കുന്നു.

Weight Loss

തണ്ണിമത്തന്‍ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ തണ്ണിമത്തന്‍ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇത് ധാരാളം വെള്ളം, പൊട്ടാസ്യം, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്‍ ജ്യൂസില്‍ കലോറി വളരെ കുറവാണ് എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിര്‍ബന്ധമായും കുടിക്കേണ്ട ജ്യൂസുകളില്‍ ഒന്നാണ് ഇത്. വയറ് നിറഞ്ഞതായി തോന്നുന്നു എന്നതിനൊപ്പം തന്നെ ഇത് ശരീരത്തിന് നല്ല കരുത്തും നല്‍കും.

കാരറ്റ് ജ്യൂസ്
കാരറ്റ് ജ്യൂസ് ഇത്തരത്തില്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങള്‍ കാരറ്റ് നല്‍കുന്നു. ഇതില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. വയറ് നിറയ്ക്കുന്ന അവസ്ഥയിലേക്ക് കാരറ്റ് എത്തുന്നു. ഇനി ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് സ്ഥിരമായി കുടിക്കാവുന്നതാണ്. കാരണം ഇത് പെട്ടെന്നാണ് തടി കുറയ്ക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിച്ചാലും ഗുണങ്ങള്‍ നല്‍കും. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, September 7, 2025, 20:38 [IST]
X
Desktop Bottom Promotion