Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
2025-ല്‍ തടി കുറയ്ക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ തിരഞ്ഞെടുത്തത് ഇതാണ്
തടി കുറയ്ക്കുക എന്നത് പലരും പരസ്യമായും രഹസ്യമായും ആഗ്രഹിക്കുന്ന കാര്യം തന്നെയാണ്. എന്നാല്‍ ചിലരില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും അതിന് ആവശ്യമായ സാഹചര്യം ഉണ്ടായിരിക്കണം എന്നില്ല. ഇന്നത്തെ കാലത്ത് ജീവിതശൈലി മാറ്റങ്ങള്‍ തന്നെയാണ് അമിതവണ്ണത്തിലേക്ക് എത്തിക്കുന്നത്. ഈ വര്‍ഷം അവസാനിക്കാനിരിക്കേ തടി കുറയ്ക്കാന്‍ വേണ്ടി ഏറ്റവും കൂടുതല്‍ ആളുകള്‍ എന്ത് മാര്‍ഗ്ഗമാണ് തിരഞ്ഞത് എന്നത് ഒരു ചോദ്യം തന്നെയാണ്.
2025 പുതിയ ഫിറ്റ്നസ് പരീക്ഷണങ്ങള്‍ നടത്തിയ ഒരു വര്‍ഷമാണ് എന്ന് പറഞ്ഞാല്‍ അതിനെ ചിരിച്ച് തള്ളാന്‍ സാധിക്കുകയില്ല. കാരണം ആരോഗ്യകരമായ രീതിയില്‍ ശരീരഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ അതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവര്‍ നിരവധിയാണ്. വര്‍ഷാവസാന അവലോകനത്തിന്റെ ഭാഗമായി ഇത്തരത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശരീരഭാരവുമായി ബന്ധപ്പെട്ട് ആളുകളെ ഞെട്ടിച്ചത് എന്ന് നമുക്ക് നോക്കാം.

ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കാര്‍ബ്
ഏറ്റവും കൂടുതല്‍ ആളുകള്‍ ആരോഗ്യത്തിനും തടി കുറയ്ക്കുന്നതിനും വേണ്ടി തിരഞ്ഞ കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്തുകൊണ്ടും ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഉയര്‍ന്ന പ്രോട്ടീന്‍, കുറഞ്ഞ കാര്‍ബ് തന്നെയാണ് പലരും വിജയത്തിനായി കൂടെ കൂട്ടിയതും. ഇത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും പേശികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും അമിതവിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിച്ചു. അതുകൊണ്ട് തന്നെ ഈ ഭക്ഷണക്രമങ്ങള്‍ 2025 ല്‍ വലിയ പ്രചാരം നേടി.
കാര്ഡിയോക്ക് പകരം ഇത്
ഭാരോദ്വഹനം പലര്‍ക്കും ദീര്‍ഘനേരം കാര്‍ഡിയോയ്ക്ക് പകരമുള്ള ഒരു വ്യായാമമായി മാറി. പലപ്പോഴും വിശ്രമിക്കുമ്പോള്‍ പോലും പലരിലും കലോറി കത്തിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞു. അത് മാത്രമല്ല വേഗത്തില്‍ കൊഴുപ്പ് കുറയ്ക്കുക അതും ആരോഗ്യപരമായി എന്ന ശീലം പലരും ഏറ്റെടുത്ത് തുടങ്ങി. ഇതെല്ലാം തന്നെ 2025-ലെ മുതല്‍ക്കൂട്ടാണ്.

നടക്കുന്നതും ട്രെന്‍ഡ് ആയി
ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ ഒരു കാര്യമാണ് നടക്കുന്നത്. അതാകട്ടെ വളരെ ലളിതവും അതുപോലെ തന്നെ ശക്തമായതുമായ ഒരു കാര്യമായി മാറി. ദശലക്ഷക്കണക്കിന് ആളുകളാണ് തങ്ങളുടെ ചുവടുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചത്. ഇത് സുസ്ഥിരമായി ഭാരം കുറയ്ക്കുന്നതില്‍ മികച്ചതായി മാറി 2025-ല്‍. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ശരീരഭാരം കുറയുകയും ചെയ്തു എന്നാണ് അനുഭവസ്ഥര്‍ പറയുന്നതും.
ഉപവാസവും മുന്നില്‍
2025-ല്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിച്ച ഒരു കാര്യം എന്ന് പറയുന്നത് ഉപവാസമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നതായിരിക്കും. ഭക്ഷണക്രമത്തില്‍ അമിതമായ നിയന്ത്രണം വരുത്താതെ ആരോഗ്യകരമായ രീതിയില്‍ തടി കുറയ്ക്കുന്നതിന് ആളുകള്‍ അവരുടെ ജീവിതശൈലിയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഉപവാസം ആരംഭിച്ചു.

ഭക്ഷണത്തില്‍ ശ്രദ്ധ
ഭക്ഷണത്തില്‍ ആരോഗ്യകരമായ രീതിയില്‍ ശ്രദ്ധ ചെലുത്തി തുടങ്ങി. ഭക്ഷണങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നതിന് പകരമായി പലപ്പോഴും കൃത്യമായ രീതിയില്‍ വിശപ്പിനെ മനസ്സിലാക്കി ആരോഗ്യത്തോടെ ഭക്ഷണം കഴിക്കാന്‍ ആരംഭിച്ചു. ഇത് അമിത ഭക്ഷണശീലത്തേയും പ്രശ്നങ്ങളേയും ഇല്ലാതാക്കുകയും അനാരോഗ്യകരമായ ശീലങ്ങളെ തുടച്ച് നീക്കുന്നതിനും സഹായിച്ചു.
ഉറക്കത്തേയും സമ്മര്‍ദ്ദത്തേയും പ്രതിരോധിച്ചു
ശരീരത്തിന് എത്രമാത്രം ഉറക്കം ആവശ്യമാണെന്ന് മനസ്സിലാക്കുകയും അതിനനുസരിച്ച് ഉറങ്ങുകയും ശാരീരിക മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്ന് വിട്ടു നില്ക്കുകുയം ചെയ്തു. 2025-ല്‍ സ്വാഭാവികമായി കൊഴുപ്പ് കുറയ്ക്കുന്നതിന് വേണ്ടി ആളുകള്‍ ഉറക്കസമയം ക്രമീകരിക്കുകയും ദിനചര്യകള്‍ കൃത്യമാക്കുകയും ചെയ്തു. ഇത് മാത്രമല്ല സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ധ്യാനം, യോഗ, ഡിജിറ്റല്‍ ഡിറ്റോക്സ് എന്നീ രീതികള്‍ സ്വീകരിച്ചു.
എഐ ആപ്പുകളും വ്യക്തിഗത സമീപനവും
എഐ ആപ്പുകള്‍ ഏറ്റവും കൂടുതല്‍ പ്രചാരത്തിലെത്തിയ ഒരു സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. 2025-ല്‍ എഐ കടന്ന്കയറ്റം ആരോഗ്യത്തിലും സ്വാധീനം ചെലുത്തു. അത് മാത്രമല്ല അത് വഴി ഭക്ഷണക്രമവും വ്യായാമ രീതികളും എല്ലാം ഉള്‍പ്പെടുന്ന തരത്തില്‍ ആപ്പുകള്‍ സൃഷ്ടിക്കപ്പെട്ടു. കൂടാതെ ആളുകളെ സമീപിച്ചും ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ശ്രമിക്കുകയും ചെയ്തു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

