Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
തടി കൂടുന്നുണ്ടോ? ആദ്യ ലക്ഷണം ഇതെല്ലാമാണ്, അവഗണിക്കരുത്
പലപ്പോഴും അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. എന്നാല്‍ അതിന് മുന്‍പായി പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇന്ന് ഏറ്റവും വലിയ ആരോഗ്യ പ്രശ്നങ്ങളില്‍ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണ് അമിതവണ്ണം. അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചെറുപ്പക്കാരിലും പ്രായമായവരിലും എല്ലാം പലപ്പോഴും അമിതവണ്ണം ഒരു വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ലോക ജനസംഖ്യയുടെ കണക്കെടുക്കുകയാണെങ്കില്‍ അഞ്ചില്‍ രണ്ട് പേര്‍ക്കും അമിതവണ്ണമുണ്ടെന്നാണ് പറയുന്നത്. അനാരോഗ്യകരമായ നമ്മുടെ തന്നെ ചില ശീലങ്ങളാണ് പലപ്പോഴും അമിതവണ്ണത്തിലേക്ക് നയിക്കുന്നത് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്.
അതില്‍ തന്നെ ഇന്ത്യ, ചൈന, അമേരിക്ക എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍ എന്നാണ് ദി ലാന്‍സെറ്റ്' മെഡിക്കല്‍ ജേണലിന്റെ പഠനം വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നമ്മുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ശരീരഭാരം വര്‍ദ്ധിക്കുന്നു എന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ പലപ്പോഴും ശരീരം ചില മാറ്റങ്ങളെ കാണിക്കുന്നു. അവ ഒരിക്കലും അവഗണിക്കരുത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്
ശരീരത്തില്‍ എവിടെയാണ് കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ആദ്യ പചി എന്ന നിലക്ക് പലപ്പോഴും വയറ്റിലോ അല്ലെങ്കില്‍ അരക്കെട്ട്, തുടകള്‍, നിതംബം എന്നിവിടങ്ങളിലോ ആണ് കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. എന്നാല്‍ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി പലപ്പോഴും ആദ്യ സൂചന കാണുന്നത് നാവിലാണ് എന്നാണ് പല ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നത്. പലപ്പോഴും ശരീരഭാരം വര്‍ദ്ധിക്കുന്നതിന്റെ ആദ്യ പടിയായി മാറ്റങ്ങള്‍ സംഭവിക്കുന്നത് നാവിലാണ് എന്നാണ്. കാരണം നാവിന്റെ മൂന്ന് ഭാഗങ്ങളില്‍ അതിന്റെ അടി ഭാഗത്താണ് കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്.
എപ്രകാരം മനസ്സിലാക്കാം?
നിങ്ങള്‍ അമിതവണ്ണത്തിലേക്ക് പോവുകയാണ് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നമുക്ക് നോക്കാം. അതില്‍ തന്നെ ശരീരത്തില്‍ കൊഴുപ്പ് കൂടുതലാവുന്നതിന്റെ ഫലമായി പലപ്പോഴും അത് നിങ്ങളുടെ കൂര്‍ക്കം വലിയില്‍ മാറ്റങ്ങളുണ്ടാക്കുന്നു. മുന്‍പ് നിങ്ങള്‍ കൂര്‍ക്കം വലിക്കുന്ന വ്യക്തിയെങ്കില്‍ അതിന്റെ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന സമയമാണ് ഇത്. അത് മാത്രമല്ല നിങ്ങളുടെ കൂര്‍ക്കം വലിയില്‍ ശബ്ദവ്യതിയാനം സംഭവിക്കുന്നു. ഇതെല്ലാം നിങ്ങളുടെ ശരീരത്തില്‍ കൊഴുപ്പ് കൂടുതലുണ്ട് എന്നതിന്റെ സൂചനകളില്‍ ചിലതാണ്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെത്തുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ സമ്മര്‍ദ്ദം, ക്രമരഹിതമായ ഉറക്കം, മോശം ഭക്ഷണക്രമം എന്നിവയില്‍ നിന്നെല്ലാം പിന്‍വാങ്ങേണ്ടതുണ്ട്. അല്ലാത്ത പക്ഷം അത് ശരീരത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും ഇതിനെ അവഗണിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. വര്‍ദ്ധിച്ച ക്ഷീണം ഇതിന്റെ ഒരു ലക്ഷണമാണ്. അതിനായി നിങ്ങള്‍ക്ക് സമയബന്ധിതമായ ചില പരിഹാരങ്ങള്‍ തേടേണ്ടി വരുന്നു. ശരീരത്തിലെ ഓരോ മാറ്റവും നിങ്ങള്‍ മനസ്സിലാക്കേണ്ടതാണ്.
ആരോഗ്യകരമായ ശരീരഭാരം
ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് വേണ്ടി എപ്പോഴും സമീകൃതാഹാരം, പതിവ് വ്യായാമങ്ങള്‍, ആവശ്യത്തിന് ജലാംശം എന്നിവ ശീലമാക്കേണ്ടതാണ്. അത് മാത്രമല്ല അമിതവണ്ണത്തിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൃത്യ സമയം ഭക്ഷണം കഴിക്കുകയും ഉറക്കം കൃത്യമാക്കുകയും ചെയ്യുക. അത് നിങ്ങളുടെ ശരീരഭാരം കൃത്യമാക്കുന്നതിനും ശരീരത്തിന്റെ ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ അമിതവണ്ണത്തിന് പരിഹാരം കാണാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications