Latest Updates
-
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ -
ശുക്രാസ്തമയം 2026: വിവാഹവും ശുഭകാര്യങ്ങളും മാറ്റിവെക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുടി കൊഴിച്ചില്, നഖം പൊട്ടല്, ക്ഷീണം, അലസത: പ്രോട്ടീന് ശരീരത്തില് കുറവാണ്
ശരീരത്തിന്റെ കൃത്യമായ പ്രവര്ത്തനത്തിന് വളരെയധികം ആവശ്യമുള്ള ഒന്നാണ് പലപ്പോഴും പ്രോട്ടീന്. ടിഷ്യൂകള് നിര്മ്മിക്കുന്നതിനും എന്സൈമുകളും ഹോര്മോണുകളും ഉത്പാദിപ്പിക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും പ്രോട്ടീന്. എന്നാല് പ്രോട്ടീന്റെ അഭാവം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം പ്രശ്നത്തിലാക്കുന്നു. രോഗപ്രതിരോധ സംവിധാനത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന അവസ്ഥയിലേക്ക് വരെ പ്രോട്ടീന്റെ അഭാവം നിങ്ങളെ എത്തിക്കുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില് പ്രതിസന്ധികള് ഉണ്ടെന്ന് സൂചിപ്പിക്കുന്ന ഇത്തരം കാര്യങ്ങള് എന്തൊക്കെയന്ന് നമുക്ക് നോക്കാം. പ്രോട്ടീന് കുറവ് ശരീരത്തിന്റെ ഊര്ജ്ജ നിലകളെ മാത്രമല്ല, മുടി, ചര്മ്മം, പ്രതിരോധശേഷി എന്നിവയില് എല്ലാം തന്നെ പ്രതിസന്ധികളുണ്ടാക്കുന്നു. ഇതിന്റെ ഫലമായി ശരീരം ചില ലക്ഷണങ്ങളെ കാണിക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് ശരീരം സൂചിപ്പിക്കുന്ന ലക്ഷണങ്ങള് എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മുടി കൊഴിച്ചിലും ദുര്ബലമായ നഖങ്ങളും
പലപ്പോഴും ശരീരത്തിലെ പ്രോട്ടീന്റെ അഭാവം നിങ്ങളുടെ മുടിയേയും നഖത്തേയും ബാധിക്കുന്നു. അമിതമായ മുടി കൊഴിച്ചില് ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത വളരെയധികമാണ്. പലപ്പോഴും മുടി കൊഴിച്ചില് അനുഭവപ്പെടുന്നുണ്ടെങ്കില് അത് ശ്രദ്ധിക്കണം. കൂടാതെ നഖങ്ങള് ഇടക്കിടെ പൊട്ടിപ്പോവുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം ശരീരത്തില് പ്രോട്ടീന് കുറവാണ് എന്നതിന്റെ സുചനയാണ്. അതിന്റെ ഫലമായി നിങ്ങള്ക്ക് മുടിയുടെ കനം കുറയുന്നതും നഖത്തിന്റെ നിര്ജ്ജീവമായ അവസ്ഥയും ശ്രദ്ധിക്കണം.
നിരന്തരമായ ക്ഷീണവും അലസതയും
ശരീരത്തില് പ്രോട്ടീന് കുറവുണ്ടെങ്കില് അത് പലപ്പോഴും നിരന്തരമായ ക്ഷീണവും അലസതയും ഉണ്ടാവുന്നു. ശരീരത്തിന്റെ ഊര്ജ്ജനില കുറയുന്നതോടൊപ്പം തന്നെ ക്ഷീണവും അലസതയും വര്ദ്ധിക്കുന്നു. ഒരു രാത്രി മുഴുവന് ഉറങ്ങിയാലും നിങ്ങളില് ക്ഷീണവും അസ്വസ്ഥതകളും നില്ക്കുന്നുണ്ടെങ്കില് അത് പ്രോട്ടീന് കുറവാണ് എന്നതിന്റെ സൂചനയാണ്. വരണ്ട ചര്മ്മവും മങ്ങിയ ചര്മ്മവും എല്ലാം പ്രോട്ടീന് അഭാവത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചിലരില് അത് അകാല വാര്ദ്ധക്യത്തിലേക്ക് വരെ എത്തിക്കുന്നു.

ദുര്ബലമായ രോഗപ്രതിരോധ സംവിധാനം
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം ശരിയായ രീതിയില് അല്ല പ്രവര്ത്തിക്കുന്നതെങ്കില് അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. പലപ്പോഴും ഇടക്കിടെ ജലദോഷം, അണുബാധ, പനി എന്നിവ ബാധിക്കുന്നു. ഇത് നിങ്ങളില് ഇടക്കിടക്ക് സംഭവിക്കുന്നതിന് കാരണം പലപ്പോഴും പ്രോട്ടീന് കുറവാണ് എന്നതിന്റെ സൂചനയാണ്. ഇത് പലപ്പോഴും ശരീരത്തിലെ ബലഹീനത വര്ദ്ധിപ്പിക്കുന്നു. അതിന് കാരണം പ്രോട്ടീന് ശരീരത്തില് നിന്ന് നഷ്ടപ്പെടുന്നതാണ് എന്നതാണ് സത്യം.
വ്യായാമത്തിന് ശേഷമുണ്ടാവുന്ന വേദന
വ്യായാമത്തിന് ശേഷം നിങ്ങളില് വേദനയും അസ്വസ്ഥതകളും ഉണ്ടെങ്കില് അത് വിട്ടുമാറുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എന്നാല് ഇത് മാറാതെ നില്ക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നതെങ്കില് അത് കൂടുതല് വെല്ലുവിളികള് ഉണ്ടാക്കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. പ്രോട്ടീന്റെ അഭാവമാണ് പലപ്പോഴും ഇത്തരം വെല്ലുവിളികളിലേക്ക് എത്തുന്നത്. പേശികളുടെ വളര്ച്ചയെ പ്രതിരോധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു എന്നതാണ് പ്രോട്ടീന് അഭാവം സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഹോര്മോണ് അസന്തുലിതാവസ്ഥ
പ്രോട്ടീന് അഭാവം പലപ്പോഴും നിങ്ങളില് ഹോര്മോണുകളുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്നു. ഇത്തരം അവസ്ഥയില് ശ്രദ്ധിച്ചില്ലെങ്കില് അത് കൂടുതല് വെല്ലുവിളികള് ഉയര്ത്തുന്നു. ഇനി പറയുന്ന ഇത്തരം ലക്ഷണങ്ങള് എല്ലാം തന്നെ അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള് നിലനിര്ത്തുന്ന അവസ്ഥയിലേക്ക് ഇത് എത്തുന്നതിന് മുന്പ് കൃത്യമായി ഇവ കണ്ടെത്തുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
