Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
ഇടക്കിടെ മൂത്രമൊഴിക്കണോ, തടി അസാധാരണമായി കുറയുന്നോ? പ്രമേഹമൊന്ന് പരിശോധിക്കാം
പ്രമേഹം എന്നത് ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളുടെ കൂട്ടത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രമേഹ രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. അത് നിങ്ങളുടെ ജീവിതത്തില്‍ അനാരോഗ്യകരമായ പല അവസ്ഥകളും സൃഷ്ടിക്കുന്നു.
പ്രമേഹ രോഗബാധിതനായ ഒരു വ്യക്തി വളരെയധികം മുന്നോട്ടുള്ള ജീവിതത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അത് മാത്രമല്ല ആരോഗ്യ പ്രതിസന്ധികളെ പ്രതിരോധിക്കുന്നതിനും അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും പല പുതിയ ചിട്ടകളും ആരോഗ്യത്തിന് വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്തൊക്കെയാണ് പ്രമേഹം വര്‍ദ്ധിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നത് എന്ന് നോക്കാം.

ഇടക്കിടെ മൂത്രമൊഴിക്കുന്നത്
പലപ്പോഴും ഇടക്കിടെ മൂത്രമൊഴിക്കുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. ഇതിനെ മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കാരണം ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നത് നിങ്ങളുടെ പ്രമേഹം കൂടുതലാണ് എന്നതിന്റെ സൂചനയാണ്. സാധാരണ പോവുന്നതിനേക്കാള്‍ കൂടുതല്‍ നിങ്ങള്‍ക്ക് ബാത്ത്റൂമില്‍ പോവേണ്ടി വരുന്നു. പ്രത്യേകിച്ചും രാത്രിയില്‍ പലതവണ ബാത്റൂമില്‍ പോകേണ്ടി ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.
കാഴ്ച കുറയുന്നത്
കാഴ്ച പ്രായം വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് കുറയുന്നു. എന്നാല്‍ അത് മറ്റു ചില കാരണങ്ങള്‍ കൊണ്ടും സംഭവിക്കാം. അതില്‍ ഒന്നാണ് നിങ്ങള്‍ക്ക് പ്രമേഹം കൂടുതലാവുന്ന്ത്. പലപ്പോഴും ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്കാണ് എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമ്പോള്‍ ശരീരം നല്കുന്ന സൂചനകളില്‍ ഒന്നാണ് എപ്പോഴും ഇത്തരം അവസ്ഥകള്‍. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ലക്ഷണം നിങ്ങളില്‍ പ്രകടമായാല്‍ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. കാഴ്ച മങ്ങുന്നത് വഴി ശരീരം പ്രകടമാക്കുന്ന ചിലതാണ് ഇത്തരം കാര്യങ്ങള്‍.

പെട്ടന്നുള്ള ശരീരഭാരം കുറയല്‍
വ്യായാമമോ ഭക്ഷണ നിയന്ത്രണമോ നടത്താതെ നിങ്ങള്‍ക്ക് പെട്ടെന്ന് ശരീരഭാരം കുറയുന്ന അവസ്ഥയുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും കൂടിയ പ്രമേഹത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായാണ് ഇതിനെ കണക്കാക്കുന്നതും. രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസരിച്ച് നിങ്ങളുടെ ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നു. ഇത് ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്നതിന് കാരണമാകുന്നു.
കൈകാലുകളില്‍ തരിപ്പ്
പലപ്പോഴും അസാധാരണം എന്ന് തോന്നുന്ന ലക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്നതാണ് കൈകാലുകളിലെ തരിപ്പ്. ഇത് പ്രമേഹത്തിന്റെ അളവ് നിങ്ങളില്‍ കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമല്ല. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും പ്രമേഹത്തെ കൃത്യമാക്കുന്നതിനും വേണ്ടി വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കൃത്യമായ ഡയറ്റും വ്യായാമവും ആരോഗ്യവും തന്നെയാണ് ഈ സമയം പ്രമേഹത്തെ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതും.
വരണ്ട വായയും ചര്‍മ്മവും
നിങ്ങളില്‍ വരണ്ട വായയും ചര്‍മ്മവും ഉണ്ടെങ്കിലും പ്രമേഹ ലക്ഷണത്തെ സംശയിക്കണം. കാരണം ഇത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ കൊണ്ട് വരുന്നു എന്നതിന്റെ സൂചനയാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പ്രമേഹം നിയന്ത്രണാതീതമാവുന്നു. അത് പിന്നീട് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കും. ഒരിക്കലും അശ്രദ്ധയോടെ ഈ ലക്ഷണങ്ങളില്‍ ഒന്നിനേയും കൈകാര്യം ചെയ്യരുത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications