Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
കൈകാലുകളിലെ തരിപ്പ്, വേദന, മരവിപ്പ്: ഇവ മൂന്നും ഒരിക്കലും നിസ്സാരമല്ല
പ്രമേഹം എന്നത് നിങ്ങളെ ഭയപ്പെടുത്തുന്ന ഒരു രോഗാവസ്ഥയായി മാറിയോ? ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളേയും പ്രായഭേദമന്യേ പ്രമേഹം പിടികൂടുന്നുണ്ട്. പലപ്പോഴും വേദനാജനകമായ അവസ്ഥയിലേക്ക് വരെ ഇത് നിങ്ങളെ എത്തിക്കുന്നു. രോഗാവസ്ഥയുടെ ഫലമായാണ് പലരും ഇത് തിരിച്ചറിയുന്നത് തന്നെ. ശരീരത്തിലുണ്ടാവുന്ന മുറിവ് ഉണങ്ങാത്ത അവസ്ഥയും ഉറക്കം തൂങ്ങലും എല്ലാം പ്രമേഹ ലക്ഷണങ്ങളില്‍ പെടുന്നു. എന്നാല്‍ പ്രമേഹരോഗത്തെ തിരിച്ചറിഞ്ഞതിന് ശേഷം കൈകാലുകളില്‍ ചെറിയ തരത്തിലുള്ള വേദന അനുഭവപ്പെടുന്നുണ്ടോ?
ഡയബറ്റിക് റെറ്റിനോപ്പതി എന്ന അവസ്ഥയാണ് ഇത്. രോഗാവസ്ഥയുടെ ഫലമായി പലപ്പോഴും നിങ്ങളുടെ ഞരമ്പുകളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഞരമ്പുകള്‍ പ്രശ്നത്തിലാവുമ്പോള്‍ അത് രക്തപ്രവാഹം നിയന്ത്രിക്കുന്നു. ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് കൈകാലുകളിലും മറ്റും വേദന വര്‍ദ്ധിക്കുന്നു.. ഇത് കൂടുതല്‍ ഗുരുതരമാക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടുതല്‍ അറിയാം....

ദീര്‍ഘകാല പ്രമേഹം
ദീര്‍ഘകാല പ്രമേഹം പലപ്പോഴും നിങ്ങളില്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിന്റെ ഫലമായി പെരിഫറല്‍ നാഡിക്ഷതം എന്ന അവസ്ഥയുണ്ടാവുന്നു. പ്രമേഹ രോഗികളില്‍ 60 മുതല്‍ 70 ശതമാനം പേര്‍ക്കും ഇത്തരം അവസ്ഥകള്‍ ഉണ്ടാവാം എന്നാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആന്‍ഡ് ഡൈജസ്റ്റീവ് ആന്‍ഡ് കിഡ്നി ഡിസീസസിന്റെ സ്ഥിതിവിവരക്കണക്കുകളില്‍ സൂചിപ്പിക്കുന്നത്. കൈകാലുകളെയാണ് ഇത് ആഴത്തില്‍ ബാധിക്കുന്നത്. ലക്ഷണങ്ങള്‍ അറിയാം...
മരവിപ്പ്
വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച് ഇത്തരം അവസ്ഥകളുടെ തുടക്കം എന്നത് നാഡി വേദനയോടെയാണ്. പലപ്പോഴും നിങ്ങള്‍ക്ക് ഒരു പരിധിവരെ മരവിപ്പ് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് ചിലരില്‍ നടക്കുമ്പോള്‍ അനുഭവിക്കാന്‍ പാകത്തില്‍ അറിയുന്നു. ചിലരില്‍ മരവിപ്പ് പോലെയാണ് കാണുന്നതെങ്കില്‍ മറ്റ് ചിലരില്‍ ഇക്കിളിയോ അല്ലെങ്കില്‍ പൊള്ളലിന് സമാനമായ അനുഭവമോ ആയിരിക്കും ഉണ്ടായിരിക്കുക.
അതികഠിനമായ വേദന
കൈകാലുകളില്‍ മരവിപ്പിന് പകരം അതികഠിനമായ വേദന അനുഭവപ്പെടുന്ന അവസ്ഥയും ശ്രദ്ധിക്കണം. പെട്ടെന്ന് ഷോക്കടിക്കുന്നത് പോലെയോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ടുള്ള മുറിവ് പോലെയോ എല്ലാം തോന്നുകയാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇതെല്ലാം ഡയബറ്റിക് ന്യൂറോപ്പതിയുടെ ഭാഗമായി ഉണ്ടാവുന്നതാണ്.
ബാലന്‍സ് നഷ്ടപ്പെടുന്നു
ശരീരത്തിന്റെ ബാലന്‍സ് നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നെങ്കിലും ശ്രദ്ധിക്കണം. ഇതോടൊപ്പം പ്രമേഹവും കൂടിയ അളവിലെങ്കില്‍ ഡയബറ്റിക് ന്യൂറോപ്പതി എന്ന അവസ്ഥയെ സംശയിക്കണം. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ഓര്‍ത്തോപീഡിക് ഷൂസ് ധരിക്കുന്നത് നല്ലതാണ് എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ചൂടും തണുപ്പും അനുഭവപ്പെടുന്നു
ഇടക്കിടക്ക് ചൂടും തണുപ്പും അനുഭവപ്പെടുന്ന അവസ്ഥയുള്ളവരിലും അല്പം ശ്രദ്ധിക്കണം. പ്രമേഹം ഞരമ്പുകളില്‍ വേദനയും അതുമായി ബന്ധപ്പെട്ട് അസ്വസ്ഥതകളും ഉണ്ടാക്കുന്നു. എന്നാല്‍ അതോട് കൂടി തന്നെ ഞരമ്പുകളില്‍ വേദനയും സെന്‍സിറ്റീവ് പോലുള്ള അവസ്ഥയും ഉണ്ടാവുന്നു. അതികഠിനമായ തണുപ്പ് ഉണ്ടെങ്കിലും ഇത്തരം അവസ്ഥയെ ശ്രദ്ധിക്കണം.
വ്രണങ്ങളും കുമിളകളും
നിങ്ങളുടെ പാദങ്ങളില്‍ നിങ്ങള്‍ക്ക് വിശദീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ വ്രണങ്ങളോ കുമിളകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അതും അല്പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. ചിലരില്‍ വേദന അനുഭവപ്പെടാത്ത അവസ്ഥയാണ് ഉണ്ടാവുന്നത്. ഇതിന് പിന്നില്‍ നാഡി തകരാറുകള്‍ ആണെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കുന്നു.
കാരണമാകുന്നത് എന്ത്?
നാഡി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് എന്താണ് കാരണമാകുന്നത് എന്ന് നമുക്ക് നോക്കാം. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായ കാരണങ്ങള്‍ അറിവില്ലെങ്കിലും ഉയര്‍മ്മ ഗ്ലൂക്കോസിന്റെ അളവ് ഞരമ്പുകളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ഇത് കൂടാതെ കൊളസ്ട്രോള്‍ പോലുള്ള രോഗാവസ്ഥകളും നിങ്ങളെ ബാധിക്കുന്നത് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications