Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഉറക്കം ആയുസ്സ് തീരുമാനിക്കുമ്പോള്‍: ഉറക്കമില്ലാത്തവര്‍ക്ക് മരണം അടുത്ത്
നല്ലതുപോലെ ഉറങ്ങി എന്ന് പറയുന്നവര്‍ക്ക് അവരുടെ മുഖത്തുണ്ടാവുന്ന ആത്മസംതൃപ്തി എന്നത് പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഉറങ്ങിയോ ആ ഉറങ്ങി എന്ന് പറയേണ്ട അവസ്ഥയുണ്ടാവുമ്പോള്‍ അത് നമ്മുടെ ആരോഗ്യത്തെക്കൂടിയാണ് ബാധിക്കുന്നത് എന്ന ബോധം പറയുന്നവര്‍ക്കും കൂടി ഉണ്ടായിരിക്കണം. കാരണം ഉറക്കമില്ലായ്മ പലപ്പോഴും മരണത്തിന് തുല്യമാണ്. കാരണം അത്രയധികം ആരോഗ്യ പ്രശ്നങ്ങളും ചിലപ്പോള്‍ മരണം തന്നെയാണ് ഉറക്കമില്ലായ്മ നിങ്ങള്‍ക്ക് നല്‍കുന്നത്.
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഉറക്ക പ്രശ്നങ്ങള്‍ മലയാളികള്‍ക്കിടയില്‍ പിടിമുറുക്കിയിട്ട് അധികമായില്ല എന്ന് തന്നെ നമുക്ക് പറയാം. കാരണം അത്രയധികം ആരോഗ്യ പ്രശ്നങ്ങള്‍ ഈ അടുത്ത കാലത്തായി ഉണ്ടായി എന്നത് തന്നെയാണ് ഏറ്റവും സാധാരണമായി നമ്മളെ അലട്ടുന്ന പ്രശ്നവും. നല്ല ഗുണനിലവാരമുള്ള ഉറക്കം എന്നത് എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് തടസ്സം നില്ക്കുന്ന ഉത്കണ്ഠ,ടെന്‍ഷന്‍, ഡിപ്രഷന് എന്നിവ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി നല്ല ഗുണനിലവാരമുള്ള ഉറക്കത്തിന് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഇളം ചൂടുള്ള പാല്
ഇളം ചൂടുള്ള പാല് കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ്. അതുപോലെ തന്നെ നല്ല ഉറക്കത്തിനും സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി അല്പം ഇളം ചൂടുള്ള പാല് കുടിക്കുന്നത് വഴി അത് നല്ല ഗുണനിലവാരമുള്ള ഉറക്കം പ്രദാനം ചെയ്യുന്നു. എന്നാ മാത്രമല്ല അത് ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് മികച്ചതാണ് ഈ ഒരു ഗ്ലാസ്സ് പാല് എന്നതില്‍ സംശയം വേണ്ട.
മഞ്ഞള്‍പ്പാല്‍
മഞ്ഞള്‍പ്പാല്‍ നിങ്ങള്‍ക്ക് ആരോഗ്യം നല്‍കും എന്നതില്‍ സംശയം വേണ്ട. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കും എന്നതുള്‍പ്പടെ നല്ല ഗുണനിലവാരമുള്ള ഉറക്കവും പ്രദാനം ചെയ്യുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് പേശികള്‍ക്കും കരുത്തും ആരോഗ്യവും നല്കുന്നു.
അശ്വഗന്ധ ചായ
അശ്വഗന്ധ ചായ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നല്കുന്നു. നല്ല ഉറക്കം നല്‍കുന്നതിനായി ഇത് ഉപയോഗിക്കുന്നത് വഴി ശരീരത്തിന് പല ഗുണങ്ങളും നല്കുന്നു. വെറും ആറ് ആഴ്ചക്കുള്ളില്‍ തന്നെ നമുക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ ചെറുക്കുന്നതില്‍ അശ്വഗന്ധ ചായ സഹായിക്കുന്നു. ദിനവും നമ്മളെ വലക്കുന്ന പല ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമായി കൈകാര്യം ചെയ്യുന്നതിന് അശ്വഗന്ധ സഹായിക്കുന്നു എന്നതാണ് സത്യം.
ബദാം മില്‍ക്ക്
ആരോഗ്യ ഗുണങ്ങള്‍ മാത്രം നല്കുന്ന ഒന്നാണ് ബദാം മില്‍ക്ക്. ഇതിലുള്ള മെലാടോണിന്‍, മഗ്നീഷ്യം, മറ്റ് ധാതുക്കള്‍ എന്നിവ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. ദിനവും കിടക്കുന്നതിന് മുന്‍പ് ബദാം മില്‍ക്ക് കുടിക്കുന്നതിലൂടെ അത് നിങ്ങളില്‍ അനുകൂലമായ പല മാറ്റങ്ങളും കൊണ്ട് വരുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നതോടൊപ്പം തനനെ പെട്ടെന്നുള്ള ഉറക്കത്തിന് സഹായിക്കുന്നു ബദാം മില്‍ക്ക്.
കമോമൈല്‍ ടീ
നമുക്ക് അത്രകണ്ട് പരിചയമില്ലാത്തതായിരിക്കും കമോമൈല്‍ ടീ. എന്നാല്‍ ഉറക്കം പെട്ടെന്ന് വരുത്തുന്ന ഇതിലും നല്ലൊരു പാനീയം ഇല്ല എന്ന് തന്നെ പറയാം. അത്രയധികം ഗുണങ്ങളാണ് കമോമൈല്‍ ടീ നിങ്ങള്‍ക്ക് നല്‍കുന്നത്. ആരോഗ്യത്തെ വലക്കുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതാണ് ഈ ചായ. ഉറക്കമില്ല എന്ന് പരാതിപ്പെടുന്നവര്‍ക്ക് നല്ല ഉറക്കത്തിനും ആരോഗ്യത്തിനും വേണ്ടി സഹായിക്കുന്നു കമോമൈല്‍ ടീ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
