Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
60 വയസ്സിലും നിത അംബാനിയെ സുന്ദരിയാക്കുന്നത് ഈ ആഹാരങ്ങള്‍; ഇന്ത്യന്‍ കോടീശ്വരിയുടെ ആരോഗ്യ രഹസ്യം ഇതാ
Nita Ambani's anti-aging fitness and diet tips: ഇന്ത്യയിലെ തന്നെ ഏറ്റവും സമ്പന്നായ വനിതകളില്‍ ഒരാളാണ് നിത അംബാനി. നര്‍ത്തകി എന്ന നിലയിലും, നല്ലൊരു സംരംഭക എന്ന നിലയിലും സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച വനിത കൂടിയാണ് നിത അംബാനി. പ്രായം നിലവില്‍ 60-ല്‍ എത്തി നില്‍ക്കുമ്പോഴും ആരാധകര്‍ക്ക് അറിയേണ്ടത് നിത അംബാനിയുടെ ആരോഗ്യത്തിന്റെയും യുവത്വത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യമാണ്.

സാധാരണ 30 വയസ്സ് കഴിയുമ്പോള്‍ തന്നെ സ്ത്രീകളില്‍ പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. എല്ലുകളുടെ ആരോഗ്യം ക്ഷയിക്കും. ചിലരില്‍ പേശീബലം കുറയാറുണ്ട്. ചിലരില്‍ അമിതവണ്ണവും കാണപ്പെടുന്നു. പണത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ഒന്നല്ല ആരോഗ്യം. ഒരു വ്യക്തി എങ്ങനെ തന്റെ ആരോഗ്യം പരിപാലിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് യൗവ്വനവും, സൗന്ദര്യവും നിലനിര്‍ത്താന്‍ സാധിക്കുക. അതിന് ഉത്തമ ഉദാഹരണമാണ് നിത അംബാനി. ഈ പ്രായത്തിലും ആരോഗ്യ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ചയ്ക്ക് നിത അംബാനി തയ്യാറല്ല. ആരോഗ്യ പരിപാലത്തിനും ഫിറ്റ്നസ്സ് നിലനിര്‍ത്തുന്നതിനും നിത അംബാനി എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്ന് നോക്കാം.
ആഹാര രീതികള്‍
ഒരു സസ്യാഹാര പ്രിയയാണ് നിത അംബാനി. അതിനാല്‍, ഡയറ്റിലും സസ്യാഹാരങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തുന്നതും. കാര്‍ബ്സ് അടങ്ങിയ ആഹാരങ്ങള്‍ അമിതമായി ചേര്‍ക്കുന്നതിന് പകരം, പേശികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ഡയറ്റില്‍ ധാരാളം ചേര്‍ക്കാന്‍ ശ്രദ്ധിക്കാറുണ്ട്. ഇതിനായി പ്രോട്ടീന്‍ അടങ്ങിയ പച്ചക്കറികളും ഭക്ഷ്യവസ്തുക്കളും ഡയറ്റിന്റെ ഭാഗമാക്കും. കൂടാതെ, ആഹാരം വെറുതേ കഴിച്ചാല്‍ പോര, ആസ്വദിച്ച് കഴിക്കണം. അത്തരത്തില്‍ ആഹാരത്തിനെ സമീപിക്കുന്ന ഒരു വ്യക്തി കൂടിയാണ് നിത അംബാനി.
പച്ചക്കറികളും പ്രോട്ടീനും ആഹാരത്തിന്റെ ഭാഗമാക്കാന്‍ ശ്രദ്ധിക്കുന്നതുപോലെ, സംസ്കരിച്ച മധുരവും, മറ്റു പലഹാരങ്ങളും ആഹാരങ്ങളും തന്റെ നിത്യേനയുള്ള ആഹാരത്തില്‍ നിന്നും ഒഴിവാക്കാനും നിത അംബാനി ശ്രദ്ധിക്കാറുണ്ട്.
വ്യായാമം
ആരോഗ്യം നിലനിര്‍ത്താന്‍ ഡയറ്റ് മാത്രം പോര, വ്യായാമവും അനിവാര്യമാണ്. അത്തരത്തില്‍ ഡയറ്റിനൊപ്പം വ്യായാമത്തിനും പ്രാധാന്യം നല്കുന്ന വ്യക്തികൂടിയാണ് നിത അംബാനി. ആറ് വയസ്സ് മുതല്‍ ഭരതനാട്യം പഠിച്ച വ്യക്തിയാണ് നിത അംബാനി. അതിനാല്‍, തന്റെ കാലുകള്‍ വളരെ ശക്തമാണെന്നാണ് നിത അംബാനി അഭിപ്രായപ്പെടുന്നത്. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യാനും നിത അംബാനിയ്ക്ക് ഇഷ്ടമാണ്. ജിമ്മില്‍ പോകുമ്പോള്‍ ശരീരം മൊത്തത്തില്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഓരോ ഭാഗങ്ങളെയും കേന്ദ്രീകരിച്ച് വര്‍ക്കൗട്ട് ചെയ്യാനും ശ്രദ്ധിക്കാറുണ്ട്. ജിം വര്‍ക്കൗട്ടിന്റെ കൂടെ, യോഗയും തിന അംബാനി പ്രാകീട്സ് ചെയ്യാറുണ്ട്. ഇവ കൂടാതെ, നീന്തല്‍, അക്വ വര്‍ക്കൗട്ട്സ്, ഡാന്‍സ് എന്നിവയും, ഒപ്പം 5000 മുതല്‍ 8000 സെറ്റപ്പ് നടക്കാനും നിത അംബാനി ശ്രദ്ധിക്കാറുണ്ട്.
ഗുണപാഠം
പൊതുവില്‍ വ്യായാമം ചെയ്യാന്‍ സ്ത്രീകള്‍ക്ക് മടിയാണ്. പ്രത്യേകിച്ച് കുട്ടികളായതിനുശേഷം അമിതവണ്ണം ഉണ്ടെങ്കിലും വ്യായാമം ചെയ്യാനും, ആരോഗ്യം ശ്രദ്ധിക്കാനും പലരും മെനക്കെടാറില്ല. എന്നാല്‍, പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് ലോകത്തിനോട് തന്റെ ജീവിത ശൈലിയിലൂടെ നിത അംബാനി പറയാതെ പറയുകയാണ്. 60 വയസ്സിലും തിളങ്ങുന്ന ചര്‍മ്മവും, യുവത്വം നിറഞ്ഞ ആരോഗ്യവും നിത അംബാനിക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നതും, മാനസിക സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും ജീവിതശൈലിയുടെ പ്രത്യേകതകള്‍ തന്നെയാണ്. അതിനാല്‍, നിങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് ശരിയായ രീതിയില്‍ വ്യായാമവും, ഡയറ്റും പിന്തുടരുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. അമിതവണ്ണം കുറയ്ക്കാനും, യുവത്വം നിലനിര്‍ത്താനും ഇവ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications