Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
കാറ്റഴിച്ചുവിട്ട പോലെ വണ്ണം കുറയും; മൂന്ന് നേരവും ഇവ ആഹാരത്തിൽ ചേർക്കൂ
Weight loss: വണ്ണം കുറയ്ക്കുക എന്നത് ഒരു ബാലികേറാ മലയാണ്. പലര്‍ക്കും വളരെ എളുപ്പത്തില്‍ സാധിച്ചെടുക്കാന്‍ കഴിയാത്തതും ഇതുതന്നെയാണ്. വണ്ണം കുറയ്ക്കാന്‍ ജിമ്മില്‍ പോയാല്‍ മാത്രം പോര, ശരിയായ വിധത്തില്‍ ഡയറ്റ് എടുത്തില്ലെങ്കില്‍ വണ്ണം ഒരിക്കലും കുറയുകയില്ല. ഇന്ന് മിക്കവരും, പലരീതിയിലാണ് ഡയറ്റ് എടുക്കുന്നത്. ഇത്തരത്തില്‍ ഇഷ്ടമുള്ള രീതിയില്‍ ഡയറ്റെടുത്താല്‍ പലപ്പോഴും വണ്ണം ശരിയായ വിധത്തില്‍ കുറയുന്നതല്ല. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ മിക്കവരും തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ആഹാരങ്ങള്‍ ഉണ്ട്. മൂന്ന് നേരവും ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍, ശരീരത്തിന് വേണ്ട പോഷകങ്ങളും ലഭിക്കും. വണ്ണം കുറയ്ക്കാന്‍ സാധിക്കുകയും ചെയ്യും.

പഴങ്ങളും പച്ചക്കറികളും
ഡയറ്റെടുക്കുന്നവര്‍ തീര്‍ച്ചയായും ആഹാരത്തില്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തണം. വിറ്റമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക. അതുപോലെ, നാരുകളും അയേണും, കാത്സ്യവും അടങ്ങിയ പഴം പച്ചക്കറികളും ഉള്‍പ്പെടുത്തണം. കാരണം, ഡയറ്റെടുക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പോഷകങ്ങള്‍ ശോഷണം സംഭവിക്കാന്‍ പാടുള്ളതല്ല. പഴം പച്ചക്കറികളില്‍ നാരുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു. നാരുകള്‍ അടങ്ങിയ ആഹാരം കഴിക്കുമ്പോള്‍ വിശപ്പ് കുറയുന്നതായിരിക്കും. അതുപോലെ, പഴം പച്ചക്കറികളില്‍ ജലാംശവും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നുണ്ടാകും. ഇത് ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്.
മുഴുവന്‍ ധാന്യങ്ങള്‍
ഡയറ്റെടുക്കുമ്പോള്‍ ഓട്സ് കഴിക്കാറുണ്ട്. എന്നാല്‍, ഓട്സ് ഉപയോഗിക്കുമ്പോള്‍ സ്റ്റീല്‍കട്ട് ഓട്സ് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇത്തരം ഓട്സില്‍ നാരുകളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ്. അതുപോലെ, ബാര്‍ളി, മില്ലറ്റ് എന്നിവ പൊടിക്കാതെ, മുഴുവനോട് വേവിച്ച് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത്തരം മുഴുവന്‍ ധാന്യങ്ങളില്‍ തവിട് അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നു. ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയാനും സഹായിക്കുന്നു.
ലീന്‍ പ്രോട്ടീന്‍
പേശികള്‍ ബലപ്പെടാന്‍ പ്രോട്ടീന്‍ ആവശ്യമാണ്. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ ശരീരത്തിലേയ്ക്ക് ശരിയായ വിധത്തില്‍ എത്തിയാല്‍ മാത്രമാണ് ശരീരം ബലപ്പെടുകയുള്ളൂ. വണ്ണം കുറയ്ക്കാന്‍ ഇവ സഹായിക്കൂ. ലീന്‍ പ്രോട്ടീന്‍ ലഭിക്കുന്നതിനായി മീന്‍, മുട്ട, ബീന്‍സ്, പരിപ്പ്, പയര്‍ എന്നിവ കഴിക്കാവുന്നതാണ്. ഇത്തരം ആഹാരങ്ങള്‍ കഴിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതിയും നിങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നതാണ്.
ആരോഗ്യകരമായ കൊഴുപ്പ്
ഒലീവ് ഓയില്‍, സണ്‍ഫ്ലവര്‍ ഓയില്‍ എന്നിവ ഉപയോഗിച്ച് ആഹാരം കഴിക്കുന്നത് നല്ലതാണ്. അതുപോലെ, നട്സ് കഴിക്കാവുന്നതാണ്. അവക്കാഡോ നല്ലതാണ്. ഈ ആഹാരങ്ങളിലെല്ലാം തന്നെ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
വെള്ളം
ഡയറ്റെടുക്കുമ്പോള്‍, ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും, ശരീരത്തിലെ കൊഴുപ്പ് ഉരുക്കി കളയാനും വെള്ളം ധാരാളം കുടിക്കണം. സാധാ വെള്ളം മൂന്ന് ലിറ്റര്‍ വീതം ഒറു ദിവസം കുടിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
