Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
നിരന്തരം കാല് വേദന, മോണയില്‍ നിന്ന് രക്തസ്രാവം: നിസ്സാരമാക്കരുത് ഈ ലക്ഷണങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും അനിവാര്യമെന്ന് തോന്നുന്ന പല മാറ്റങ്ങളും നമ്മള് ജീവിതത്തില്‍ വരുത്തുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്കാണ് എത്തിക്കുന്നത്. പലപ്പോഴും അനാരോഗ്യകരമായ ലക്ഷണങ്ങള്‍ അവഗണിക്കുന്നത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലുണ്ടാക്കുന്നു.
ശരീരത്തിന് അമിത ക്ഷീണം ഉണ്ടാകുന്നതും പലപ്പോഴും വിട്ടുമാറാത്ത കാല്‍വേദനയും എല്ലാം നിങ്ങളുടെ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളാണ്. അത് മാത്രമല്ല ഇത് പലപ്പോഴും ഗുരുതുരമായ ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാവാം. വിറ്റാമിന്‍ കെയുടെ കുറവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ശരീരം ഇത്തരത്തില്‍ ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

നിരന്തരമായ കാല്‍വേദന
നിങ്ങളില്‍ നിരന്തരമായ കാല്‍വേദന ഉണ്ടെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം വിറ്റാമിന്‍ കെയുടെ കുറവ് ശരീരത്തിലുണ്ടെങ്കില്‍ അത് പലപ്പോഴും നിങ്ങളില്‍ ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാക്കുന്നു. ഇത് നേരത്തെ തിരിച്ചറിയുന്നത് വഴി ഈ അവസ്ഥയെ പ്രതിരോധിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. വിറ്റാമിന്കെയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ഇലക്കറികളും ബ്രോക്കോളിയും സോയാബീന്‍, മുട്ട എന്നിവയെല്ലാം ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ വിറ്റാമിന്‍ കെ ധാരാളം നല്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന് മികച്ച മാറ്റങ്ങളും നല്കുന്നു.
മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വിറ്റാമിന്‍ കെയുടെ കുറവ് തന്നെയാണ് ഇത്തരം ലക്ഷണങ്ങള്‍ കാണിക്കുന്നത്. പലപ്പോഴും കാരണമില്ലാതെ മൂക്കില്‍ നിന്നും മോണയില്‍ നിന്നും രക്തം വരുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് കാരണം പലപ്പോഴും വിറ്റാമിന്‍ കെയുടെ കുറവ് തന്നെയാണ്. പലപ്പോഴും ശരീരത്തിലെ വിറ്റാമിന്‍ കെയുടെ കുറവ് സംഭവിക്കുമ്പോള്‍ അത് നിങ്ങളുടെ രക്തം കട്ട പിടിക്കുന്നതിനുള്ള കഴിവിനെ കുറയ്ക്കുന്നു. ഇത് പലപ്പോഴും രക്തസ്രാവത്തിന് കാരണമാകുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
വിസര്‍ജ്യങ്ങളില്‍ രക്തം
മൂത്രത്തിലും മലത്തിലും രക്തം കാണുന്ന അവസ്ഥയെങ്കില്‍ അതും വളരെയധികം ശ്രദ്ധിക്കണം. ഗുരുതരമായ ലക്ഷണമാണ് എന്നതില്‍ സംശയം വേണ്ട. ഒരു കാരണവശാലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. പലപ്പോഴും വിറ്റാമിന്‍ കെയുടെ കുറവ് നിങ്ങളില്‍ ഉണ്ടെന്നതിന്റെ സൂചനയാണ് ഇത്. പലപ്പോഴും ആന്തരിക രക്തസ്രാവത്തിന് കാരണമാകുന്നു എന്ന് മാത്രമല്ല ഈ സമയം വിറ്റാമിന്‍ കെ ഡോക്ടറെ കണ്ട് പരിശോധിച്ച് കൃത്യമാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തേണ്ടാണ്.

ശരീരത്തിലെ കല്ലിച്ച പാടുകള്‍
പലപ്പോഴും ശരീരത്തില്‍ കാണപ്പെടുന്ന കല്ലിച്ച പാടുകള്‍ നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ കെ കുറവാണ് എന്നതിന്റെ സൂചനയാണ്. പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന ചെറിയ രക്തക്കുഴലുകളില്‍ നിന്ന് രക്തം പുറത്തേക്ക് വരുന്നതിന്റെ ഫലമായാണ് ഇത്തരത്തില്‍ കല്ലിച്ച നീല നിറത്തിലുള്ള പാടുകള്‍ ഉണ്ടാവുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. പലപ്പോഴും കൃത്യമായ വൈദ്യ സഹായം ഈ സമയം വേണം.
അസ്ഥികളുടെ ദുര്‍ബലത
നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമാവുന്നതും പലപ്പോഴും വിറ്റാമിന്‍ കെയുടെ കുറവാണ് എന്നതില്‍ സംശയം വേണ്ട,. കാരണം എല്ലുകള്‍ക്ക് ബലം നല്കുന്ന തരത്തിലുള്ള പ്രോട്ടീന്‍ കാരണമാകുന്നത് വിറ്റാമിന്‍ കെ ആണ്. എന്നാല്‍ ഇതിന്റെ കുറവ് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തുന്നു. അസ്ഥികളുടെ ആരോഗ്യത്തിന് അനിവാര്യമാണ് വിറ്റാമിന്‍ കെ എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല വിറ്റാമിന്‍ കെയുടെ കുറവ് ഉള്ളവരില്‍ പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
