Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൈവിരലില്‍ ഈ മാറ്റങ്ങളെങ്കില്‍ അറിയാം ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെന്ന്
ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായ ഒന്നാണ് വിറ്റാമിന്‍ ഡി. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. എന്നാല്‍ പലപ്പോഴും കൈകളില്‍ മരവിപ്പ്, ശരീരത്തിന് വഴക്കമില്ലായ്മ, നഖങ്ങള്‍ പൊട്ടുന്നത് എല്ലാം അല്പം ശ്രദ്ധിക്കണം. കാരണം ഇതെല്ലാം സൂചിപ്പിക്കുന്നത് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവാണ് എന്നതാണ്. ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. വിറ്റാമിന്‍ ഡിയുടെ നല്ലൊരു ഉറവിടമാണ് സൂര്യപ്രകാശം. കാരണം എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും വിറ്റാമിന്‍ ഡി. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ അത് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ വിരലുകളിലുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം
എന്നാല്‍ ശരീരത്തില്‍ ഇവയുടെ കുറവ് നിങ്ങളുടെ ആരോഗ്യത്തെ പൂര്‍ണമായും പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ വിരലുകളില്‍ കാണുന്ന ചില ലക്ഷണങ്ങളുണ്ട്. ഈ ചെറിയ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു എന്നതിന്റെ സൂചനയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വിരലുകളിലെ മരവിപ്പും പുകച്ചിലും
ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ പ്രകടമാവുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് വിരലുകളിലെ മരവിപ്പും പുകച്ചിലും. ഇത് പലപ്പോഴും നിങ്ങളില്‍ ശരീരത്തില്‍ കാല്‍സ്യം കുറവാണ് എന്നതിന്റെ സൂചനയാണ്. എന്നാല്‍ ശരീരത്തിലെ കാല്‍സ്യം നിലനിര്‍ത്തുന്നതിന് വിറ്റാമിന്‍ ഡി വളരെയധികം അനിവാര്യമാണ്. ഇത് നഷ്ടപ്പെടുന്ന അവസ്ഥയിലാണ് വിരലില്‍ ഇത്തരത്തില്‍ മരവിപ്പും പുകച്ചിലും സൂചികുത്തുന്നത് പോലെയുള്ള തോന്നല്‍ എല്ലാം ശ്രദ്ധിക്കണം. എന്നാല്‍ മറ്റ് വ്യക്തമായ കാരണങ്ങളില്ലാതെ ഇത്തരം അവസ്ഥകളുണ്ടെങ്കില്‍ വിറ്റാമിന്‍ ഡി പരിശോധിക്കണം.
പേശികള്‍ക്ക് ബലക്ഷയം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പേശികള്‍ക്ക് സംഭവിക്കുന്ന മാറ്റം വളരെയധികം ശ്രദ്ധിക്കണം. അതില്‍ വിറ്റാമിന്‍ ഡി വളരെ ശ്രദ്ധിക്കേണ്ടതാണ്. കൈകളിലേയും വിരലുകളിലേയും ചെറിയ പേശികള്‍ക്ക് പലപ്പോഴും വിറ്റാമിന്‍ ഡിയുടെ അഭാവം മൂലം ബലക്ഷയം സംഭവിക്കാം. വസ്തുക്കള്‍ പിടിക്കാന്‍ സാധിക്കാതെ വരുന്നത്, പിടിക്കുന്നത് പലപ്പോഴും ദുര്‍ബലമാവുക എന്നതാണ് പ്രധാന കാര്യങ്ങള്‍. ഇത്തരം അവസ്ഥകളെ ഒട്ടും അവഗണിക്കരുത്.
സന്ധിവേദന, വഴക്കമില്ലായ്മ, അല്ലെങ്കില്‍ നീര്‍ക്കെട്ട്
ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് സന്ധിവേദനകള്‍ക്കും അല്ലെങ്കില്‍ വഴക്കമില്ലായ്മക്കും നീര്‍ക്കെട്ടിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കാരണം കാല്‍സ്യം ആഗിരണം ചെയ്യുന്നതിന് പലപ്പോഴും വേണ്ടത്ര വിറ്റാമിന്‍ ഡി ശരീരത്തില്‍ ില്ലാത്തത് നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും ഇത് നീര്‍ക്കെട്ട് പോലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും.

നഖങ്ങള്‍ പൊട്ടുന്നതും അടര്‍ന്ന് പോവുന്നതും
നിങ്ങളുടെ നഖങ്ങള്‍ പൊട്ടുന്നതും അടര്‍ന്ന് പോവുന്നതും അല്പം ശ്രദ്ധിക്കണം. കാരണം പലപ്പോഴും വിറ്റാമിന്‍ ഡി നഖങ്ങളുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. എന്നാല്‍ കാല്‍സ്യം ആഗിരണത്തില്‍ തടസ്സം സൃഷ്ടിക്കുന്നതാണ് പലപ്പോഴും വിറ്റാമിന്‍ ഡി കുറവ്. അതുകൊണ്ട് തന്നെ ഇതിന്റെ ഫലമായി പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കണം.
തണുത്ത വിരലുകള്‍
നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ അവരില്‍ അത് രക്തചംക്രമണത്തേയും ബാധിക്കും. പലപ്പോഴും ഇത് നിങ്ങളുടെ വിരലുകള്‍ അസാധാരണമായി തണുത്തിരിക്കുന്നതിനും സാധ്യതയുണ്ട്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും ഇവരില്‍ വിരലുകള്‍ തണുത്തിരിക്കുന്നു. പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവ് ചെറിയ രക്തക്കുഴലുകളിലെ രക്തചംക്രമണത്തെ ബാധിക്കും. വിറ്റാമിന്‍ ഡിയുടെ നില സാധാരണ നിലയിലാകുമ്പോഴാണ് ഇത്തരം അവസ്ഥയുണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
