Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ഇടക്കിടെ തലവേദനയോ, കാരണം വിറ്റാമിന്‍ ഡി ആവാം ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍
തലവേദന എന്നത് ഒരു സാധാരണ പ്രശ്നം തന്നെയാണ്. പലപ്പോഴും അതിനെ വേണ്ട രീതിയില്‍ ഗൗനിക്കാത്തതാണ് പിന്നീട് പ്രശ്നങ്ങളിലേക്ക് എത്തിക്കുന്നതും. അതുകൊണ്ട് തന്നെ അപകടകരമായ അവസ്ഥകള്‍ പലരിലും ഉണ്ടാവുന്നു. സാധാരണമെന്ന് കരുതി ഒഴിവാക്കുന്ന തലവേദന പലപ്പോഴും ഗുരുതരമായ രോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കാം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല അവസ്ഥകളുടേയും സൂചനകളായിരിക്കാം ഇവയെല്ലാം.
എന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറവെങ്കില്‍ അത് പലപ്പോഴും തലവേദനയുടെ രൂപത്തില്‍ ചില ലക്ഷണങ്ങളെ ശരീരത്തില്‍ പ്രകടിപ്പിക്കുന്നു. പെട്ടെന്നുണ്ടാവുന്ന തലവേദന പലപ്പോഴും നമ്മുടെ ജീവിത ശൈലിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ മൂലം സംഭവിക്കുന്നതാണ്. പലരിലും വെയില് കൊള്ളുന്നത് ഉറക്കത്തിലെ മാറ്റം ചായയുടെയും കാപ്പിയുടേയും അഭാവം ചില വസ്തുക്കളുടെ ഉപയോഗം എന്നിവയെല്ലാം തന്നെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ വിറ്റാമിന്‍ ഡിയുടെ കുറവ് പലപ്പോഴും തലവേദനക്ക് പിന്നിലെ പ്രധാന കാരണമായി കണക്കാക്കുന്നുണ്ട്. അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മൈഗ്രേയ്ന് സാധ്യത
പലപ്പോഴും ശരീരത്തില്‍ ആവശ്യത്തിന് വിറ്റാമിന്‍ ഡി ഇല്ല എന്നുണ്ടെങ്കില്‍ അത് മൈഗ്രേയ്ന് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല ഇത് മൈഗ്രേയ്ന് അതികഠിനമാക്കുന്നതിലേക്കും എത്തിക്കും. കൂടാതെ വേദനയോടൊപ്പം തന്നെ കാഴ്ച മങ്ങുന്നത് ഉള്പ്പടെുയുള്ള പ്രശ്നങ്ങളുണ്ടാവാം. കൂടാതെ സമ്മര്‍ദ്ദമുള്ള സാഹചര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇതും വിറ്റാമിന്‍ ഡിയുടെ കുറവിനെ സൂചിപ്പിക്കുന്നു. അത് മാത്രമല്ല ഇത് നിങ്ങളുടെ മാനസികാരോഗ്യത്തേയും വളരെ മോശമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. വിഷാദം, ഉത്കണ്ഠ, സമ്മര്‍ദ്ദം പോലുള്ള പ്രശ്നങ്ങള്‍ ഇത് മൂലം സംഭവിക്കാം.
പരിഹരിക്കേണ്ടത് ഇപ്രകാരം
പലപ്പോഴും വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കണം. അതിനായി ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. പലപ്പോഴും മുട്ടയുടെ മഞ്ഞക്കരു, കൂണ് പോലുള്ള വസ്തുക്കള്‍ ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ ധാരാളം കഴിക്കുന്നതിനും ശ്രദ്ധിക്കാം. പാല് ദിനചര്യയുടെ ഭാഗമാക്കുക. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു. അതോടൊപ്പം തന്നെ ധാരാളം ഗുണങ്ങളും ശരീരത്തിന് നല്കുന്നു. ഇവയെല്ലാം കൃത്യമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
മത്സ്യം ശ്രദ്ധിക്കണം
വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കുന്നതിന് വേണ്ടി സാല്‍മണ്‍ പോലുള്ളവ ശീലമാക്കാവുന്നതാണ്. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകളും ധാരാളം ഉണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നതെങ്കില്‍ പോലും ഡോക്ടറോട് ചോദിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ട് എന്നത് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തേയും എപ്രകാരം സ്വാധീനിക്കുന്നു എന്ന് അറിയാം.

സസ്യാഹാരികള്‍ കഴിക്കാന്‍
സസ്യാഹാരം കഴിക്കുന്നവരെങ്കില്‍ അവര്‍ക്ക് കൂണ് വഴി വിറ്റാമിന്‍ ഡി ലഭിക്കുന്നു. സൂര്യപ്രകാശത്തിലാണ് കൂണ് ധാരാളം വിറ്റാമിന്‍ ഡി ലഭിക്കുന്നത്. എന്നാല്‍ മിക്ക കൂണുകളിലും വിറ്റാമിന്‍ ഡി സ്വാഭാവികമായി ലഭിക്കുന്നില്ല. എന്നാല്‍ ഇവയുടെ അള്‍ട്രാവയലറ്റ് രശ്മികളുടെ ഫലം കാരണം വിറ്റാമിന്‍ ഡി ലഭ്യമാവുന്നു. കൂടാതെ ഓറഞ്ച് കഴിക്കുന്നവര്‍ക്കും വിറ്റാമിന്‍ ഡി ലഭിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ശരീരത്തെ പല അണുബാധകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിലെ വിറ്റാമിന്‍ ഡിയുടെ അളവ് കൃത്യമാക്കുന്നതിനും സഹായിക്കും.
മുട്ടയുടെ മഞ്ഞക്കരു
മുട്ട ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും മുട്ട. എനന്നാല്‍ ശരീരത്തില്‍ വിറ്റാമിന്‍ ഡി നല്‍കുന്നതിനും മുട്ടയുടെ മഞ്ഞ വളരെയധികം സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായി തന്നെ മുട്ടയില്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് വഴി ശരീരത്തെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്നാല്‍ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ഡോക്ടറെ സമീപിച്ചതിന് ശേഷം മാത്രം മുട്ടയുടെ മഞ്ഞ കഴിക്കണോ വേണ്ടയോ എന്ന് തീരുമാനിച്ചാല്‍ മതി.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
