Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
കൈകാലുകളിലെ തരിപ്പും മരവിപ്പും നിസ്സാരമല്ല: വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ ശ്രദ്ധ വേണം
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഓരോ ദിവസവും ഉണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. പലപ്പോഴും ശ്രദ്ധിക്കാതെ വിടുന്നതാണ് പല വിധത്തിലുള്ള ഗുരുതരാവസ്ഥയിലേക്ക് നമ്മളെ എത്തിക്കുന്നത്. കൈകളിലും കാലുകളിലും ഇടക്കിടെ മരവിപ്പും തരിപ്പും അല്ലെങ്കില്‍ എന്തെങ്കിലും അസ്വസ്ഥതകളും ഉണ്ടെങ്കില്‍ അതിനെ ഒരിക്കലും നിസ്സാരമാക്കരുത്. പലപ്പോഴും ഗുരുതരമായ അവസ്ഥയാണ് ശരീരത്തില്‍ എന്നതാണ് മനസ്സിലാക്കേണ്ടത്.
നാഡികള്‍ക്ക് സമ്മര്‍ദ്ദമുണ്ടാവുന്ന അവസ്ഥയാണ് പലപ്പോഴും ഇതിന് പിന്നിലെ പ്രധാന കാരണം. ചിലപ്പോള്‍ ഒരേ വശത്ത് കിടക്കുകയോ അല്ലെങ്കില്‍ ഇരിക്കുകയോ ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത്. പലരും ഇത് സാധാരണയായി കണക്കാക്കുന്നു. എന്നാല്‍ പലപ്പോഴും ഇത് ആവര്‍ത്തിച്ച് സംഭവിക്കുന്നതിന്റെ പിന്നിലെ കാരണം മനസ്സിലാക്കേണ്ടതാണ്. വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങളെയാണ് മനസ്സിലാക്കേണ്ടത്.

കാരണങ്ങള്‍
പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതിന്റെ കാരണങ്ങള്‍ തിരിച്ചറിയണം. അതില്‍ പലപ്പോഴും ശരീരത്തിലെ നാഡി സംബന്ധമായ പ്രശ്നങ്ങള്‍, അപര്യാപ്തമായ രക്തയോട്ടം, അല്ലെങ്കില്‍ ശരീരത്തിലെ പ്രധാനപ്പെട്ട പോഷകങ്ങളുടെ കുറവ് എന്നിവയൊക്കെയാവാം കാരണം. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പിന്നിലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പ്രത്യേകിച്ചും ചില വിറ്റാമിനുകള്‍ നാഡികളുടെ ശരിയായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്.
വിറ്റാമിന്‍ ബി 12 കുറവ്
പലപ്പോഴും ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണ് കൈകള്‍, പാദങ്ങള്‍, വിരലുകള്‍ എന്നിവിടങ്ങളിലെ തരിപ്പിന് കാരണമാകുന്നത്. അത് നിങ്ങളുടെ ആരോഗ്യകരമായ നാഡികളില്‍ വരെ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കാരണം ശരീരത്തില്‍ പുതിയ രക്തകോശങ്ങള്‍ ഉണ്ടാക്കുന്നതിനും ഡിഎന്‍എ നിര്‍മ്മിക്കുന്നതിനും എല്ലാം വിറ്റാമിന്‍ ബി 12 വളരെ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ അപര്യാപ്തത വളരെയധികം ശ്രദ്ധിക്കണം.

സംഭവിക്കുന്നത്
ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ നാഡികളെ ദുര്‍ബലമാക്കുന്നു. അത് മാത്രമല്ല ഇത് ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കുകയും ചെയ്യും. പലപ്പോഴും ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കുന്നതാണ് ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന്. കൈവിരലുകളിലും കാല് വിരലുകളിലും ആണ് ഇത് ആദ്യം കാണപ്പെടുന്നത്. അസഹനീയമായ തരിപ്പും മരവിപ്പുമാണ് ഇതിന്റെ ഫലമായി ശരീരത്തില്‍ സംഭവിക്കുന്നത്.
മറ്റ് ചില ലക്ഷണങ്ങള്‍
പലപ്പോഴും വിറ്റാമിന്‍ ബി 12 കുറവെങ്കില്‍ അത് ശരീരത്തില്‍ മറ്റ് ചില ലക്ഷണങ്ങളേയും സൂചിപ്പിക്കുന്നു. അതില്‍ നിരന്തരമായ ക്ഷീണം, അകാരണമായ ദൗര്‍ബല്യം, പേശീ ബലക്കുറവ്, ചര്‍മ്മത്തിന് വിളറിയ നിറം, വിശപ്പില്ലായ്മ, പെട്ടെന്നുള്ള ശരീരഭാരം കുറയല്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. അപകടകരമായ അവസ്ഥയിലേക്കാണ് ശരീരം നിങ്ങളെ എത്തിക്കുന്നത്. പലപ്പോഴും നാഡികള്‍ക്ക് സ്ഥിരമായി കേടുപാടുകള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയേയും തള്ളിക്കളയാന്‍ ആവില്ല.
വിറ്റാമിന്‍ ബി 12 വര്‍ദ്ധിപ്പിക്കാന്‍
വിറ്റാമിന്‍ ബി 12 ശരീരത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അതില്‍ പാല്, തൈര്, പനീര്‍, ചീസ് തുടങ്ങിയ ഡയറി ഉത്പന്നങ്ങള്‍, മുട്ട, മത്സ്യം, കോഴിയിറച്ചി, ചുവന്ന മാംസം എന്നിവ കഴിക്കണം. കാരണം ഇവയെല്ലാം തന്നെ വിറ്റാമിന്‍ ബി12 ന്റെ മികച്ച സ്രോതസ്സുകളാണ്. കൂടാതെ വിറ്റാമിന്‍ ബി12 ചേര്‍ത്ത് പോഷക സമൃദ്ധമാക്കിയ ഭക്ഷണങ്ങളും ശീലമാക്കാം. ഇതെല്ലാം ആരോഗ്യത്തെ മികച്ചതാക്കും. ഇനി ഇത്തരം അവസ്ഥകള്‍ ഉണ്ടെങ്കില്‍ ഒരിക്കലും സ്വയം ചികിത്സ അരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
