Latest Updates
-
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും!
വിറ്റാമിന്‍ ബി 12 കുറവുള്ള സ്ത്രീകള്‍ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്
പലപ്പോഴും ശരീരം കാണിക്കുന്ന പല ലക്ഷണങ്ങളേയും സ്ത്രീകള്‍ വളരെ നിസ്സാരമായി വിടുകയാണ് ചെയ്യുന്നത്. എന്നാല്‍ അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം പലരും ചിന്തിക്കുന്നില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ എന്താണ് ശരീരത്തിന് ആവശ്യം അല്ലെങ്കില്‍ എന്താണ് ശരീരത്തില്‍ കുറവ് എന്ന കാര്യം തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. വിരലുകളില്‍ നേരിയ മരവിപ്പും, വിട്ടുമാറാത്ത ക്ഷീണവും ആശയക്കുഴപ്പവും എല്ലാം നിങ്ങളില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണ് എന്നതിന്റെ സൂചനയാണ്.
അതിന് കാരണം വിറ്റാമിന്‍ ബി 12 കുറവാണ് എന്നതാണ്. പോഷകാഹാര പ്രശ്നം മാത്രമല്ല പലപ്പോഴും ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെ വരുകയും ചെയ്യുന്ന അവസ്ഥയാണ് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നത്. അതില്‍ വിറ്റാമിന്‍ ബി 12 വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലരും ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ വളരെ നിസ്സാരമായാണ് കണക്കാക്കുന്നത്. എന്നാല്‍ സ്ത്രീകളില്‍ വിറ്റാമിന്‍ ബി 12 കാണിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ക്ഷീണവും ബലഹീനതയും
സ്ത്രീകളില്‍ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണവും ബലഹീനതയും. എത്രയൊക്കെ ശ്രദ്ധിച്ചാലും നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കണം എന്നില്ല. കാരണം അതിന് പിന്നില്‍ വിറ്റാമിന്‍ ബി 12-ന്റെ അഭാവമാണ് എന്നതാണ് സത്യം. പലപ്പോഴും ഇതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് തുടര്‍ച്ചയായി ഉണ്ടാവുന്ന ക്ഷീണം. ഓക്സിജന്‍ വഹിക്കാന്‍ ആവശ്യമായ ചുവന്ന രക്താണുക്കള്‍ ഇവരില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതാണ് ഈ ക്ഷീണത്തിന് പിന്നിലെ കാരണം.
വിളറിയതോ മഞ്ഞനിറമുള്ളതോ ആയ ചര്‍മ്മം
B12 ന്റെ അഭാവം വിളറിയ ചര്‍മ്മത്തിന് കാരണമാകുന്നതാണ്. എന്നാല്‍ പലപ്പോഴും ഇത് വേണ്ട പോലെ പലരും മനസ്സിലാക്കുന്നില്ല. പലപ്പോഴും വിളറിയ ചര്‍മ്മത്തിന് പിന്നിലെ കാരണം ഇത്തരത്തില്‍ വിറ്റാമിന്‍ ബി 12-ന്റെ കുറവാണ്. ഇത് ചര്‍മ്മത്തില്‍ മാത്രമല്ല കണ്ണുകളിലും മഞ്ഞ നിറം ഉണ്ടാക്കുന്നു. അതിനെ പ്രതിരോധിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.

മരവിപ്പ്, ഇക്കിളി എന്നിവ
നാഡികളുടെ ആരോഗ്യത്തിന് വിറ്റാമിന്‍ ബി 12 അത്യാവശ്യമാണ് എന്ന് നമുക്കറിയാം. അത് മാത്രമല്ല മരവിപ്പ്, ഇക്കിളി എന്നിവയെല്ലാം തന്നെ ഇതിന്റെ ഫലമായി സംഭവിക്കുന്നു. പലപ്പോഴും കൈകാലുകളില്‍ ഉണ്ടാവുന്ന ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഈ മാറ്റം നിസ്സാരമാക്കരുത് എന്നത് പ്രധാനപ്പെട്ടതാണ്. അതോടൊപ്പം തന്നെ ചെറിയ രീതിയിലുള്ള ഓര്‍മ്മക്കുറവും നടക്കാനുള്ള ബുദ്ധിമുട്ടും എല്ലാം വിറ്റാമിന്‍ ബി 12-ന്റെ കുറവ് മൂലം ഉണ്ടാവുന്നതാണ്. പലപ്പോഴും ഇത് നിങ്ങളുടെ നടത്തത്തേയും പ്രശ്നത്തിലാക്കുന്നു.
ശ്വാസതടസ്സവും തലകറക്കവും
ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതാണ് പലപ്പോഴും ശ്വാസ തടസ്സവും തലകറക്കവും ഉണ്ടാവുന്നു. ഇത് നിങ്ങളുടെ വിറ്റാമിന്‍ ബി 12-ന്റെ കുറവ് മൂലം സംഭവിക്കുന്നതാണ്. ഇത് കൂടാതെ മൂഡ് മാറ്റങ്ങളും സമ്മര്‍ദ്ദം പോവലുള്ള പ്രശ്നങ്ങളും നിങ്ങളില്‍ ഉണ്ടാവുന്നു. പലപ്പോഴും ഓര്‍മ്മ പ്രശ്നങ്ങള്‍ ശ്രദ്ധക്കുറവ് എന്നിവ പോലുള്ളവയെല്ലാം നിങ്ങളുടെ ആരോഗ്യത്തില്‍ പ്രതിസന്ധി ഉണ്ടാക്കുന്നത് പലപ്പോഴും വിറ്റാമിന്‍ ബി 12-ന്റെ കുറവ് മൂലമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
