Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
വിറ്റാമിന്‍ ബി 12, കുറവെങ്കില്‍ ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത് ശരീരത്തിലെ മാറ്റങ്ങള്‍ ഇതാണ്
വിറ്റാമിന്‍ ബി 12 ശരീരത്തില്‍ കുറവെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാക്കുന്നു. ശരീരത്തിന് അനിവാര്യമായ ഒരു പോഷണമാണ് എന്നുണ്ടെങ്കിലും ശരീരത്തിന് അത് സ്വയം ഉത്പാദിപ്പിക്കാനാവുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് എപ്പോഴും വിറ്റാമിന്‍ ബി 12 ശരീരത്തിന് ലഭിക്കുന്നത്. അതിനായി റെഡ് മീറ്റ്, കോഴി, മുട്ട, പാലുല്‍പ്പന്നങ്ങള്‍, മത്സ്യം എന്നിവ കഴിക്കാവുന്നതാണ്.
ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഡിഎന്‍എ, ചുവന്ന രക്താണുക്കള്‍ അല്ലെങ്കില്‍ ആര്‍ബിസികള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും നാഡീവ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനും വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. ഇതിന്റെ കുറവ് ശരീരം കാണിക്കുന്നത് പല ലക്ഷണങ്ങളിലൂടെയാണ്. പലപ്പോഴും ശരീരത്തില്‍ ഓക്സിജന്‍ എത്തിക്കുന്നതിനും അവയവങ്ങളെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ മറ്റ് പല ലക്ഷണങ്ങളും ശരീരം വിറ്റാമിന്‍ ബി 12 അഭാവം പ്രകടമാക്കുന്നു.

കൈകളിലും കാലുകളിലും വിറയല്‍
പലപ്പോഴും വിറ്റാമിന്‍ ബി 12-ന്റെ അഭാവം നിങ്ങളുടെ കൈകളിലും കാലുകളിലും സൂചി കുത്തുന്നത് പോലെയും അനുഭവപ്പെടുന്നു. പലപ്പോഴും അതിന്റെ അഭാവം നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികളും ഉണ്ടാക്കുന്നു. നാഡികളുടെ ചലനങ്ങളേയും നാഡി വ്യവസ്ഥയേയും സംരക്ഷിക്കുന്നതിനും സംവേദനം ഉണ്ടാക്കുകയും ചെയ്യുന്ന മെയ്ലിന് എന്ന പദാര്‍ത്ഥം ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ ബി 12 അനിവാര്യമാണ്. എന്നാല്‍ ഇത് ആവശ്യത്തിന് ഇല്ലാത്ത അവസ്ഥയിലാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നത്.
വേഗത്തിലുള്ള ഹൃദയമിടിപ്പ്
B12 അഭാവത്തിന്റെ ഏറ്റവും വലിയ ലക്ഷണങ്ങളിലൊന്ന് നിങ്ങളുടെ ഹൃദയമിടിപ്പ് വേഗത്തിലാവുന്നു എന്നത്. അതിന് കാരണം ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതാണ്. മാത്രമല്ല ശരീരത്തിന് എല്ലാ അവയവങ്ങളിലേക്കും ഓക്സിജന്‍ എത്തുന്നുണ്ട് എന്ന് ഉറപ്പ് വരുത്താന്‍ സാധിക്കാതെ വരുന്നു. ഇതെല്ലാം തന്നെ പലപ്പോഴും വിറ്റാമിന്‍ ബി കുറവാണ് എന്നതിന്റെ സൂചനയാണ്.
വായില്‍ വേദന
വിറ്റാമിന്‍ ബി12 ന്റെ കുറവ് പലപ്പോഴും വായുടെ ആരോഗ്യത്തെ ബാധിക്കുന്നു, ഇത് ഗ്ലോസൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതിന്റെ ഫലമായി വായില്‍ വീക്കത്തിനും അത് കൂടാതെ നാവിന്റെ ചുവന്ന നിറത്തിനും കാരണമാകുന്നു. പലപ്പോഴും ഇതിന്റെ പിന്നോടിയായി വായില്‍ മോശം രുചി, കത്തുന്ന സംവേദനം എന്നിവയും ഉണ്ടാവുന്നു. ഇതെല്ലാം ചുവന്ന രക്താണുക്കളുടെ ഉത്പാദനം കുറയുന്നതിന്റെ ഫലമായാണ് സംഭവിക്കുന്നത്.
വൈജ്ഞാനിക പ്രശ്നങ്ങള്‍
വിറ്റാമിന്‍ ബി12 ന്റെ കുറവ് ചിന്തയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കേണ്ടതില്ല. യുക്തിസഹമായി ചിന്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇത് പലപ്പോഴും ഓര്‍മ്മക്കുറവ്, ചിന്തിക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയ്ക്ക് കാരണമാകുന്നു. പലപ്പോഴും ഡിമെന്‍ഷ്യ, അല്‍ഷിമേഴ്സ് പോലുള്ള രോഗാവസ്ഥകളിലേക്ക് എത്തിക്കുന്നു.

ശ്വാസതടസ്സം
പലപ്പോഴും ശരീരത്തില്‍ വിറ്റാമിന്‍ ബി 12 കുറവാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കളുടെ കുറവ് ഉണ്ട് എന്നതാണ്. ഇത് ശ്വാസതടസ്സം പോലുള്ളവയിലേക്ക് നിങ്ങളെ നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കണം. അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളെയധികം ശ്രദ്ധിക്കണം.
വിളറിയ ചര്‍മ്മം
ശരീരത്തില്‍ B12 ന്റെ അഭാവം ചര്‍മ്മത്തിന്റെ വിളര്‍ച്ചയ്ക്കും മഞ്ഞ നിറത്തിലുള്ള ചര്‍മ്മത്തിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഈ വിറ്റാമിന്‍ ശരിയായ അളവില്‍ അല്ല ശരീരത്തില്‍ എന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications