Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
മുഖക്കുരു, വരള്‍ച്ച, താരന്, മുടി കൊഴിച്ചില്‍: മോശം കുടലെങ്കില് ലക്ഷണങ്ങള്‍ പ്രകടം
കുടലിന്റെ അനാരോഗ്യം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ ബാധിക്കുന്നു. അത് നിങ്ങളില്‍ എപ്രകാരം തിരിച്ചറിയാന്‍ സാധിക്കുന്നു എന്നുള്ളതാണ് പ്രധാന കാര്യം. കുടലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും ചര്‍മ്മത്തിലും മുഖത്തും മുടിയിലും എല്ലാം വളരെ പെട്ടെന്ന് പ്രകടമാവുന്നു. മുഖക്കുരു, എക്സിമ, റോസേഷ്യ, വരള്‍ച്ച, താരന്, മുടി കൊഴിച്ചില്‍ എന്നിവയെല്ലാം തന്നെ കുടലിന്റെ അനാരോഗ്യം സൂചിപ്പിക്കുന്ന ലക്ഷണങ്ങളാണ്. ഇത് മുടിയേയും ചര്‍മ്മത്തേയും ആണ് കൂടുതല്‍ ബാധിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ നാം അറിയേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്.
ഭക്ഷണത്തിലൂടെ തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ എല്ലാം പ്രതിരോധിക്കാന്‍ സാധിക്കുന്നു. കുടലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഭക്ഷണശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക എന്നതാണ് ആദ്യത്ത കാര്യം. നാരുകള്‍, പ്രോബയോട്ടിക്സ്, ജലാംശം എന്നിവയെല്ലാം തന്നെ പലപ്പോഴും കുടലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

ഭക്ഷണം പ്രധാനം
ചര്‍മ്മവും മുടിയും അനാരോഗ്യത്തിലേക്ക് കടക്കുമ്പോള്‍ പലപ്പോഴും അതിന്റെ കാരണം കുടലിന്റെ അനാരോഗ്യം കൂടിയാണ് എന്നത് തിരിച്ചറിയേണ്ടതാണ്. അസന്തുലിതമായുണ്ടാവുന്ന കുടല്‍വീക്കം, പോഷകങ്ങളുടെ അപര്യാപ്തത എന്നിവയിലേക്ക് ഇത്തരം പ്രശ്നങ്ങള്‍ നയിച്ചേക്കാം. എന്നാല്‍ സമീകൃതാഹാരത്തിലൂടെ വേണം ഇത് തിരിച്ച് പിടിക്കുന്നതിന്. ഇത് കുടലിന് ആരോഗ്യകരമായ ബാക്ടീരിയകളെ പുന: സ്ഥാനിപ്പിക്കുന്നതിനും ശരീരത്തിന്റെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നു. ഇത് വഴി ശരീരത്തില്‍ എത്തുന്ന പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കുടല് ആരോഗ്യകരമാണെങ്കില്‍
മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം എപ്പോഴും ചര്‍മ്മത്തിലും മുടിയിലും നമുക്ക് മാറ്റങ്ങള്‍ നല്കുന്നു. ഇത് മുകളില്‍ പറഞ്ഞ എല്ലാ ചര്‍മ്മ പ്രതിസന്ധിയേയും ഇല്ലാതാവുന്നു. സമീകൃതാഹാരത്തിലൂടെ കുടലിന്റെ ആരോഗ്യം നമുക്ക് തിരിച്ച് പിടിക്കാവുന്നതാണ്. മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായിക്കുന്നു. തെളിഞ്ഞ ചര്‍മ്മവും മോയ്സ്ചുറൈസ് ആയ ചര്‍മ്മത്തിനും സഹായിക്കുന്നു ആരോഗ്യമുള്ള കുടല്. ഇത് മാത്രമല്ല തിളക്കമുള്ള മുടിക്കും സഹായിക്കുന്നു ആരോഗ്യമുള്ള കുടല്. ആരോഗ്യകരമായ കുടല് നമ്മുടെ ആരോഗ്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങള്‍ നമ്മുടെ കുടലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. തൈര് പോലുള്ളവ നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിന് ആവശ്യമായ ബാക്ടീരിയകളെ പ്രദാനം ചെയ്യുന്നു. വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം എന്നിവ കഴിക്കുന്നത് വഴി നിങ്ങളുടെ ശരീരത്തില്‍ നല്ല ബാക്ടീരിയകള്‍ വളരുന്നതിനുള്ള അനുകൂല സാഹചര്യം ഒരുക്കുന്നു. ഈ കോംമ്പിനേഷന്‍ നമ്മുടെ ശരീരത്തിലുണ്ടാവുന്ന വീക്കത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
മറ്റ് ലക്ഷണങ്ങള്‍
കുടലിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയെക്കുറിച്ച് നാം വായിച്ച് കഴിഞ്ഞു. ഇത് നിങ്ങളുടെ ശരീരത്തില്‍ എപ്രകാരം അനാരോഗ്യമുണ്ടാക്കുന്നതാണ് എന്ന് പലര്‍ക്കും അറിയില്ല. അതിലുപരി കുടല് അനാരോഗ്യത്തിലായാല് ശരീരം സൂചിപ്പിക്കുന്ന മറ്റ് ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അതില്‍ ഒന്നാണ് അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്. കൂടുതല്‍ അസ്വസ്ഥതകള്‍ മാറാതെ നില്ക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇത് കുടലിന്റെ ആരോഗ്യം ശരിയല്ല എന്നാണ് സൂചിപ്പിക്കുന്നത്.
അമിത ക്ഷീണം
നിങ്ങളില്‍ അമിത ക്ഷീണം ഉണ്ടെങ്കില്‍ അത് പലപ്പോഴും കുടലിന്റെ അനാരോഗ്യം പ്രശ്നത്തിലാണ് എന്നാണ് സൂചിപ്പിക്കുന്നത്. ചിലരില്‍ ക്ഷീണത്തോടൊപ്പം അധികമായി തലവേദനയും ക്ഷീണവും പ്രതിസന്ധികളും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളെയധികം ശ്രദ്ധേയമാണ്. ഹോര്‍മോണ്‍ ഇംബാലന്‍സ് പോലുള്ള പ്രശ്നങ്ങളെല്ലാം തന്നെ പലപ്പോഴും കുടലിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
വയറിന്റെ അസ്വസ്ഥത
വയറിന്റെ അസ്വസ്ഥത പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നതാണ്. എന്നാല്‍ അത് പലപ്പോഴും കുടലിന്റെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ്. മലബന്ധവും അത് മൂലമുണ്ടാവുന്ന ദഹന പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എന്തുകൊണ്ടും കുടലിന്റെ ആരോഗ്യം പ്രശ്നത്തിലാവുന്നു എന്നത് തന്നെയാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications