ശരീരം ആഗ്രഹിച്ച പോലെ വഴങ്ങും നല്ല കരുത്തും: 3 യോഗ പോസുകള്‍ ദിനവും

യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കുക എന്നതിനേക്കാള്‍ മാനസികാരോഗ്യം കൂടി മികച്ച രീതിയില്‍ ആക്കുക എന്നതാണ് യോഗ ചെയ്യുന്നതിന്റെ ഏറ്റവും വലിയ ഗുണം. ആരോഗ്യ പ്രശ്‌നങ്ങളാകട്ടെ ഇന്നത്തെ കാലത്ത് വളരെയധികം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനെ മറികടക്കുന്നതിന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. അതിന് നിങ്ങളെ സഹായിക്കുന്നതാണ് എന്തുകൊണ്ടും യോഗ.

കാരണം ആരോഗ്യപരമായ പല കാരണങ്ങളും കൊണ്ട് തളര്‍ന്നിരിക്കുന്നവര്‍ക്ക് യോഗ നല്‍കുന്ന ആശ്വാസം എന്നത് ചില്ലറയല്ല. മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നല്‍കുന്ന യോഗ നമ്മുടെ ശരീരത്തെ വളരെയധികം സഹായിക്കുന്നു. ശരീരത്തിന് ബാലന്‍സ് നിലനിര്‍ത്തുന്നതിനും അതുപോലെ തന്നെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും കരുത്തിനും എല്ലാം സഹായിക്കുന്ന ചില യോഗാസനങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

camel pose

ഉസ്ത്രാസനം
ഉസ്ത്രാസനം അഥവാ ക്യാമല്‍ പോസ് ശരീരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ കായികക്ഷമതയെയാണ് വര്‍ദ്ധിപ്പിക്കുന്നത്. ഏറ്റവും മികച്ച മാറ്റങ്ങള്‍ ശരീരത്തിന് നല്‍കുന്ന അവസ്ഥയില്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുന്നതാണ് ഉസ്ത്രാസനം. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. കൈകള്‍, പുറം ഭാഗത്തെ പേശികള്‍ എന്നിവ ശക്തിപ്പെടുത്തുന്നതിനും വയറിലെ പേശികള്‍ക്ക് കരുത്തും ആരോഗ്യവും നല്‍കുന്നതിനും ഉസ്ത്രാസനം സഹായിക്കുന്നു.

utkatasna

ഉത്കടാസനം
ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉത്കടാസനം. ഇത് നിങ്ങളുടെ ശരീരത്തിന്റെ താഴ്ഭാഗത്തുള്ള പേശികളെ സഹായിക്കുന്നു. ചെയര്‍പോസ് എന്നാണ് ഇതിനെ ഇംഗ്ലീഷില്‍ പറയുന്നത്. ഈ പോസ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിക്കുന്നു. എല്ലാ തരത്തിലും ശരീരത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഉത്കടാസനം. വയറിലെ പേശികള്‍ ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ കാലുകള്‍, കണങ്കാലുകള്‍ എന്നിവക്ക് കരുത്ത് നല്‍കുന്നു.

ഏകാഗ്രതയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കുന്നതിനും ഉത്കടാസനം സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യവും മെച്ചപ്പെടുന്നു. പുറമേ ശരീരത്തിന്റെ സന്തുലിതാവസ്ഥ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ചെയര്‍ പോസ് ചെയ്യുന്നത് ശീലമാക്കി നോക്കൂ, നിങ്ങള്‍ക്ക് തന്നെ ആ മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. അത്രയധികം ഗുണങ്ങളാണ് ഈ പോസിലുള്ള യോഗ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

konasana

കോണാസനം
നിരവധി വേരിയേഷന്‍സുള്ള ഒന്നാണ് കോണാസനം. ഇത് ശരീരത്തെ മൊത്തത്തിലാണ് ആരോഗ്യമുള്ളതാക്കി മാറ്റുന്നത്. ശരീരത്തിന്റെ പോസ്ച്ചര്‍ കറക്റ്റാക്കുന്നതിനും ഭാവവും അളവുകളും കൃത്യമാക്കുന്നതിനും കോണാസനം ചെയ്യുന്നതിലൂടെ സാധിക്കും. കൂടാതെ ശാരീരിക ക്ഷമത വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും കോണാസനം മികച്ചതാണ്. എല്ലാ തരത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ് കോണാസനം. സ്ഥിരമായി ചെയ്യുന്നതിലൂടെ ശാരീരികാരോഗ്യവും മാനസികാരോഗ്യവും നിലനില്‍ക്കുന്നു.

ശരീരത്തിനെ മൊത്തത്തില്‍ മാറ്റുന്നു
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നതാണ് യോഗ എന്നതില്‍ തര്‍ക്കമില്ല. ഇത് നിങ്ങളുടെ ശരീരത്തിന്റെ വഴക്കം, സന്തുലിതാവസ്ഥ, ശക്തി എന്നിവ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. കൂടാതെ മാനസികാരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ പെട്ടെന്നൊരു ദിവസം മാറ്റം വരണമെന്ന് ആഗ്രഹിക്കരുത്. ക്ഷമയോടെ മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ശരീരവും മനസ്സും സ്വന്തമാക്കാം.

meditation

യോഗ ദിനവും ചെയ്യുന്നതിന്റെ ഗുണങ്ങള്‍
ദിനവും മുകളില്‍ പറഞ്ഞ മൂന്ന് യോഗാസനങ്ങളും ശീലമാക്കുന്നത് ജീവിത ശൈലി രോഗങ്ങളെക്കൂടി ചെറുക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. പലപ്പോഴും ആരോഗ്യത്തെ നശിപ്പിക്കുന്ന പല ശീലങ്ങളേയും നിര്‍ത്തുന്നതിനും അത് വഴി ജീവിതത്തില്‍ നിന്ന് അനാരോഗ്യകരമായ പല ശീലങ്ങളേയും ഇല്ലാതാക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികളില്‍ നിന്നും ആരോഗ്യം വീണ്ടെടുക്കുന്നതിനും ശരീരം റിഫ്രഷ് ചെയ്യുന്നതിനും സഹായിക്കുന്നതാണ് യോഗ.

എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ചെയ്യുന്നതിന് ശ്രദ്ധിക്കുക. അതോടൊപ്പം തന്നെ നിങ്ങള്‍ക്കുണ്ടാവുന്ന എല്ലാ തരത്തിലുള്ള ബുദ്ധിമുട്ടുകളേയും മറികടക്കുന്നതിന് നല്ലൊരു യോഗ പരിശീലകന്റെ അടുത്ത് പോയി യോഗ പരിശീലിക്കുന്നതിന് ശ്രദ്ധിക്കണം. ഇതൊരു വ്യായാമ മുറ എന്നതില്‍ ഉപരി ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്ന ഒന്നാണ് യോഗ എന്നതും ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion