Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
പ്രോസ്റ്റേറ്റ് ക്യാന്‍സര്‍: കാലിലെ ലക്ഷണങ്ങള്‍ ആദ്യമറിയണം, നിസ്സാരമല്ല
പുരുഷന്മാരില് ഏറ്റവും ഗുരുതരവും ഭയപ്പെടുത്തുന്നതുമായ ക്യാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങള്‍ അനിയന്ത്രികമായി വളരുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ രോഗ നിര്‍ണയം നേരത്തെ നടത്താന്‍ സാധിക്കാത്തത് പലപ്പോഴും രോഗത്തെ സങ്കീര്‍ണമാക്കുന്നു. അത് പലപ്പോഴും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നതിലേക്ക് എത്തിക്കുന്നു. ഇത് അതിസങ്കീര്‍ണമായ ഗുരുതരമായ ഒരു ഘട്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
രോഗാവസ്ഥയെ നേരത്തെ കണ്ടെത്തുക എന്നതാണ് ആദ്യത്തെ കാര്യം. ഇത് തന്നെയാണ് ശ്രദ്ധിക്കേണ്ടതും. അസാധാരണമായ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുകയും അതിന് തക്കതായ പരിശോധനകളും ചികിത്സയും തേടുകയും വേണം. രോഗാവസ്ഥ ഗുരുതരമാണെന്ന് പുരുഷന്മാരില് കാണിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് കാലില്‍ ഇത്തരം ലക്ഷണങ്ങള്‍ വളരെ പെട്ടെന്ന് കണ്ടെത്തുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

എഡിമ
പലപ്പോഴും കാലുകളില്‍ അമിതമായ രീതിയില്‍ നീര് കാണപ്പെടുന്ന അവസ്ഥയുണ്ടാവുന്നു. ഇത് ഒരിക്കലും നിസ്സാരമാക്കരുത്. എഡിമ എന്നാണ് ഇത് പറയപ്പെടുന്നത്. അതിന് കാരണം പ്രോസ്റ്റേറ് ഗ്രന്ഥിക്ക് സമീപമുള്ള ഞരമ്പിന്റെ ഭാഗത്തായി രോഗം പടരുകയും അതിന് വീക്കം സംഭവിക്കുമ്പോള്‍ ഇത് എഡിമ എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇത്തരം ക്യാന്‍സര്‍ കോശങ്ങള്‍ ലിംഫ് ദ്രാവകത്തിന്റെ ഒഴുക്കിനെ ഇല്ലാതാക്കുന്നു. ഇതാണ് കാലില്‍ വീക്കം ഉണ്ടാവുന്നതിന് നയിക്കുന്നത്. ചിലരില്‍ അതികഠിനമായ രീതിയില്‍ കാല്‍വേദനയും ഉണ്ടാവും.
നടക്കാന്‍ സാധിക്കാതിരിക്കുന്നു
പലപ്പോഴും നിങ്ങള്‍ക്ക് ദീര്‍ഘനേരം നില്ക്കുന്നതിനോ നടക്കാനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ഇത് പലപ്പോഴും സംഭവിക്കുന്നത് ക്യാന്‍സര്‍ പെല്‍വിക് ഭാഗത്തേക്ക് പടരുമ്പോഴാണ്. ഇത് ചലനശേഷിയേയും കാലിന്റെ സന്തുലിതാവസ്ഥയേയും ബാധിക്കുന്നു. ഇത് കൂടാതെ കാലിലെ അസ്ഥികള്‍ അതികഠിനമായ വേദനിക്കുന്ന അവസ്ഥയുണ്ടാവും. പലപ്പോഴും ഇടുപ്പ്, തുട, നടുവേദന തുടങ്ങിയവ സംഭവിക്കുന്നു. ഇത് ക്യാന്‍സര്‍ അതിന്റെ അടുത്ത ഘട്ത്തിലേക്ക് കടന്നു എന്നാണ് സൂചിപ്പിക്കുന്നത്.
സന്ധികളില്‍ വീക്കം
നിങ്ങളുടെ കാലുകളിലെ സന്ധികളില്‍ വീക്കം ഉണ്ടാവുന്നത് പലപ്പോഴും അല്പം ഗുരുതരമായ അവസ്ഥയാണ്. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ കഠിനമാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇതിന്റെ ഫലമായി കാല്‍മുട്ടുകള്‍ വളക്കുന്നതിനും ഇടുപ്പ് സ്ഥലത്തും വേദന വര്‍ദ്ധിക്കുന്നു. പലപ്പോഴും ഇത് നിങ്ങളുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ചലനത്തെ ബാധിക്കുന്നു എന്നതാണ് സത്യം. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
കാലിലെ ചര്‍മ്മത്തിലെ മാറ്റം
കാലുകളിലെ ചര്‍മ്മത്തിലും പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവുന്നു. ഇത് കാലുകള്‍ക്ക് ചുറ്റും ചുവപ്പും അതികഠിനമായ ചൂടും അനുഭവപ്പെടുന്നതിലേക്ക് എത്തിക്കുന്നു. അല്ലെങ്കില്‍ കാലിലുണ്ടാവുന്ന ചുണങ്ങുകളും ശ്രദ്ധിക്കണം. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ളവ നിങ്ങളുടെ ശരീരത്തെ പിടികൂടിയിട്ടുണ്ട് എന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം. ഇത് കൂടാതെ രക്തപ്രവാഹം സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാവുന്നു എന്നാണ് വിദഗ്ധാഭിപ്രായം.
ശ്രദ്ധിക്കേണ്ടത്
നിങ്ങളുടെ ശരീരത്തില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ട് എന്നുണ്ടെങ്കില്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ കാണിക്കുകയും വീക്കം, വേദന എന്നിവയോടൊപ്പം തന്നെ ചുവന്ന നിറം, മറ്റ് നിറ വ്യത്യാസം, കാലിലെ വ്രണം ചര്‍മ്മത്തിലെ ഇറുക്കം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കണ്ട് കൃത്യമായ പരിഹാരം തേടേണ്ടതാണ്. അതാകട്ടെ സമയത്തിന് ചെയ്യണം എന്നതും ശ്രദ്ധേയമാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
