Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ശരീരത്തില്‍ പ്രമേഹം വര്‍ദ്ധിപ്പിക്കുന്നെന്ന് കാണിക്കുന്ന അസാധാരണ ലക്ഷണങ്ങള്‍
പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നതിലൂടെ ശരീരത്തിന്റെ പല വിധത്തിലുള്ള പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. പ്രമേഹം പലപ്പോഴും വിട്ടുമാറാത്ത രോഗമായതിനാല്‍ രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പ്രമേഹം ഗുരുതരാവസ്ഥയിലേക്ക് എത്തിയേക്കാം. എന്നാല്‍ കൃത്യസമയത്ത് രോഗത്തെ കൃത്യമായി തിരിച്ചറിഞ്ഞ് പരിശോധിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിക്കുന്നു.
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, പ്രമേഹത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയായിരിക്കില്ല. അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ പല വിധത്തിലാണ് മാറി മറിഞ്ഞ് വരുന്നത്. പലപ്പോഴും ഇത്തരത്തിലുള്ള അസാധാരണമായ ലക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഒരിക്കലും അവഗണിക്കാന്‍ പാടില്ലാത്ത ചില ലക്ഷണങ്ങള്‍ ഉണ്ട്. ഇവ പ്രമേഹത്തിന്റെ അളവ് അല്‍പം കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. എന്തൊക്കെയാണ് പ്രമേഹത്തിന്റെ അസാധാരണ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

കഴുത്തിന് ചുറ്റും ഇരുണ്ട ചര്‍മ്മം
കഴുത്തിന് ചുറ്റുമുള്ള ഇരുണ്ട ചര്‍മ്മം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലരും നിസ്സാരമായി വിടുന്ന ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ തേടുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ടത് എന്താണ് ഇതിന് കാരണം എന്നുള്ളതാണ്. ആരോഗ്യപരമായ കാരണങ്ങളില്‍ പ്രമേഹം വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. അകാന്തോസിസ് നൈഗ്രിക്കന്‍സ് എന്നും അറിയപ്പെടുന്നു. ശരീരത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്ത അധിക ഇന്‍സുലിന്‍ ആണണ് ഇതിന്റെ കാരണം ഇത് ശരീരത്തില്‍ അടിഞ്ഞ് കൂടുന്നു. ഇതാണ് കക്ഷത്തിലും കഴുത്തിന് ചുറ്റും കറുപ്പ് നിറത്തിന് കാരണം.
വിട്ടുമാറാത്ത അണുബാധകള്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ ഉണ്ടാവുന്ന അണുബാധകള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും രോഗപ്രതിരോധ ശേഷിയെ ഇല്ലാതാക്കുന്നതാണ്. യോനിയിലെ അണുബാധകള്‍, യീസ്റ്റ് അണുബാധകള്‍, മൂത്രാശയ അണുബാധകള്‍, ചര്‍മ്മത്തിലെ അണുബാധകള്‍ എന്നിങ്ങനെയുള്ള വിട്ടുമാറാത്ത അണുബാധകള്‍ക്കും പ്രമേഹം കാരണമാകുന്നു. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നത് പലപ്പോഴും വെളുത്ത രക്താണുക്കളെ ശരീരത്തിലൂടെ സഞ്ചരിക്കുന്നതിന്റെ അളവ് കുറക്കുകയാണ് ചെയ്യുന്നത്. ഇതാണ് അണുബാധകളെ ചെറുക്കാന്‍ ഉള്ള കഴിവിനെ കുറക്കുന്നത്.

തലകറക്കം
തലകറക്കം പോലുള്ള അസ്വസ്ഥതകള്‍ നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങളുടെ പ്രമേഹത്തെ അല്‍പം ഗുരുതരമാക്കുന്നതാണ്. ഇത് കൂടാതെ ഇവരില്‍ വിട്ടുമാറാത്ത ക്ഷീണം, തലകറക്കം എന്നിവയും സ്ഥിരമായി ഉണ്ടാവുന്നു. ഇത് പലപ്പോഴും പ്രമേഹം മൂലമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്ന ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍ മൂലമാണ് സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
ശരീരഭാരം കുറയുന്നത്
ശരീര ഭാരം കുറയുന്നത് പലപ്പോഴും നിങ്ങളില്‍ ചെറിയ ആശങ്കയുണ്ടാക്കുന്നതാണ്. പലപ്പോഴും നിങ്ങളുടെ ശരീരത്തിന് ഇന്‍സുലിന്‍ ശരിയായി ഉത്പാദിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആണ് ശരീരത്തിന് ആവശ്യത്തിന് ഗ്ലൂക്കോസി ലഭിക്കാത്തത്. ഈ സമയം ശരീരത്തിലെ കൊഴുപ്പും ഊര്‍ജ്ജവും കത്തിക്കുന്നു. ഇത് നിങ്ങളില്‍ എളുപ്പത്തില്‍ ശരീരഭാരം കുറയുന്നതിലേക്ക് എത്തുകയും അത് പ്രമേഹ ലക്ഷണമായി കണക്കാക്കുകയും ചെയ്യുന്നു. അതുകൊണ്ട് ശരീരഭാരം കുറയുന്ന അവസ്ഥയില്‍ പ്രമേഹത്തെ സംശയിക്കണം.

കാഴ്ചയിലെ മാറ്റങ്ങള്‍
കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ പ്രമേഹം മൂലം പലരിലും കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും പ്രമേഹത്തിന്റെ മുന്നറിയിപ്പായാണ് ഇതിനെ കണക്കാക്കുന്നത്. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് പലപ്പോഴും നിങ്ങളുടെ കണ്ണുകളെ ബാധിക്കുന്നു. ഇത് കണ്ണിന്റെ ദ്രാവകത്തിലെ അളവില്‍ മാറ്റം വരുത്തുന്നു. പലപ്പോഴും കണ്ണിന്റെ വീക്കം, മങ്ങിയ കാഴ്ച, അല്ലെങ്കില്‍ കാഴ്ച ഫോക്കസ് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
ചര്‍മ്മത്തിലെ ചൊറിച്ചില്‍
ചര്‍മ്മത്തില്‍ ചൊറിച്ചില്‍ അസഹനീയമായി തുടരുകയാണോ? എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് അല്‍പം ശ്രദ്ധിക്കണം. കാരണം പഞ്ചസാരയുടെ അളവില്‍ ഉണ്ടാവുന്ന മാറ്റമാണ് പലപ്പോഴും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നത്. ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിക്കുന്നതിന്റെ ഫലമായി ശരീരത്തില്‍ നാഡികള്‍ക്ക് ക്ഷതം സംഭവിക്കുന്നു. ഇതാണ് പലപ്പോഴും കൈകാലുകളിലെ ഞരമ്പുകളെ ബാധിക്കുന്നതും ചൊറിച്ചില്‍ വര്‍ദ്ധിപ്പിക്കുന്നതും. ഇതെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

Disclaimer: ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന നുറുങ്ങുകളും നിര്‍ദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങള്‍ക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും കാര്യങ്ങള്‍ ചെയ്യുന്നതിന് മുമ്പ് അല്ലെങ്കില്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുത്തുന്നതിന് മുമ്പ് എല്ലായ്‌പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
