Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
അതിരാവിലെ മുഖത്ത് വീക്കം, വായ്നാറ്റം, ചൊറിച്ചില്‍: കിഡ്നിയുടെ അനാരോഗ്യം സംശയിക്കണം
Signs Of Kidney Damage: ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുന്നതില്‍ കിഡ്നിയുടെ അഥവാ വൃക്കകളുടെ പങ്ക് ഒട്ടും നിസ്സാരമല്ല. അത് വളരെയധികം വെല്ലുവിളികള്‍ നമ്മുടെ ആരോഗ്യത്തില്‍ ഉണ്ടാക്കുന്നു എന്നതും തിരിച്ചറിയേണ്ടതാണ്. പലപ്പോഴും ശരീരത്തില്‍ നിന്ന് പല വസ്തുക്കളും പുറന്തള്ളുന്നതിന് കിഡ്നി പ്രവര്‍ത്തനക്ഷമമായിരിക്കണം. ജീവിത ശൈലി രോഗങ്ങള്‍ മറ്റ് ജനിതകപരമായ കാരണങ്ങള്‍ എന്നിവ മൂലം പലപ്പോഴും കിഡ്നിയുടെ ആരോഗ്യം തകരാറിലാവാം. എന്നാല്‍ ചില അവസരങ്ങളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു.
പ്രത്യേകിച്ച് രാവിലെ എഴുന്നേറ്റ് വരുമ്പോള്‍ തന്നെ ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാവുന്നു. ഇത് നമ്മുടെ ആരോഗ്യത്തേയും കിഡ്നിയുടെ അനാരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും ഇവ പലരും നിസ്സാരമായി കണക്കാക്കുന്നതിനാല്‍ ആരോഗ്യം വെല്ലുവിളിയിലേക്ക് എത്തുകയും പിന്നീട് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയെ തിരിച്ചറിഞ്ഞ് കൃത്യമായ പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. വൃക്ക തകരാറിനെ സൂചിപ്പിക്കുന്ന അഞ്ച് പ്രഭാത ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

മുഖത്തെ വീക്കം
സാധാരണയായി കണക്കാക്കുന്ന ഒരു കാര്യമാണ് പലരിലും മുഖത്തുണ്ടാവുന്ന വീക്കം. എന്നാല്‍ ഇതൊരു സാധാരണ കാര്യമല്ല എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നാണ് ഇത്. രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ കൃത്യമായ രീതിയില്‍ പുറന്തള്ളുന്നതില്‍ പരാജയപ്പെടുമ്പോഴാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. ഇത് ദ്രാവകം ശരീരത്തില്‍ നിലനിര്‍ത്തുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ മുഖത്തും ശരീരത്തിലും വീക്കം വര്‍ദ്ധിക്കുന്നു. ഇതെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.
ചര്‍മ്മത്തിലെ ചൊറിച്ചിലും വരള്‍ച്ചയും
ചര്‍മ്മത്തില്‍ അമിതമായ തോതില്‍ വരള്‍ച്ചയും ചൊറിച്ചിലും ഉണ്ടെങ്കില്‍ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കണം. വൃക്കകള്‍ക്ക് ശരീരത്തില്‍ നിന്ന് കൃത്യമായ രീതിയില്‍ മാലിന്യം പുറന്തള്ളാന്‍ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഇത്തരം പ്രതിസന്ധികളുണ്ടാവുന്നത്. ഇത് അലര്‍ജിക്കും ചൊറിച്ചിലിനും കാരരണമാകുന്നു. ഇത് എത്രയൊക്കെ മോയ്സ്ചുറൈസര്‍ പുരട്ടിയാലും മാറുന്നില്ല എന്നതാണ് സത്യം. ഇത്തരം അവസ്ഥയെ യൂറിമിക് പ്രൂരിറ്റസ് എന്നാണ് പറയുന്നത്. ഇത് വളരെയധികം ശ്രദ്ധിക്കണം.
മൂത്രത്തില്‍ പത
നിങ്ങളുടെ മൂത്രത്തില്‍ പതയും അസ്വസ്ഥതയും തോന്നുന്നുവെങ്കില്‍ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല മൂത്രത്തില്‍ ചെറിയ കുമിളകള്‍ കാണപ്പെടുന്നുണ്ടെങ്കിലും വളരെയധികം ശ്രദ്ധിക്കണം. ഇത് വൃക്കരോഗത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായിരിക്കും. മൂത്രത്തില്‍ അധിക പ്രോട്ടീന്റെ സാന്നിധ്യം ഈ അവസ്ഥയിലേക്ക് നയിക്കുന്നു. ഇതിന് പൊതുവേ പ്രോട്ടീനൂറിയ എന്നാണ് അറിയപ്പെടുന്നത്. പലപ്പോഴും വൃക്കകള്‍ക്ക് മാലിന്യം ഫില്‍ട്ടര്‍ ചെയ്യാന്‍ സാധിക്കാതെ വരുന്ന അവസ്ഥയിലാണ് ഇത് സംഭവിക്കുന്നത്. അനാരോഗ്യത്തിന്റെ ലക്ഷണമായി ശരീരത്തില്‍ ആദ്യം കാണപ്പെടുന്ന ലക്ഷണമാണ് ഇത്.
ബ്രെയിന്‍ ഫോഗ്
വൃക്കകള്‍ തകരാറിലാകുമ്പോള്‍, രക്തത്തില്‍ വിഷവസ്തുക്കള്‍ അടിഞ്ഞുകൂടുകയും ഇത് നിങ്ങളില്‍ കൂടുതല്‍ ക്ഷീണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ ക്ഷീണിപ്പിക്കു്നു. മാത്രമല്ല പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടിപ്പിക്കുന്നതിലേക്ക് എത്തിക്കുന്നു. വൃക്കരോഗത്തിന്റെ മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം ബ്രെയിന്‍ ഫോഗും അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഒരു കാരണവശാലും അതിനെ നിസ്സാരമാക്കരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നു.
കഠിനമായ വായ്നാറ്റം
കഠിനമായ വായനാറ്റം നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് വൃക്കരോഗത്തിന്റെ ലക്ഷണമായി മാത്രം കണക്കാക്കേണ്ടതില്ല. പലപ്പോഴും സ്ഥിരമായി ഇതേ അവസ്ഥയുണ്ടാവുകയാണെങ്കില്‍ അത് കൂടുതല്‍ അപകടത്തെയാണ് സൂചിപ്പിക്കുന്നത്. അമോണിയ പോലുള്ള ഗന്ധമാണെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വൃക്കതകരാറിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് എന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇതെല്ലാം തന്നെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതിന് മുന്‍പ് പ്രതിരോധം തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
