Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ നെയ്യ് കഴിച്ചാല്‍...
ബോളിവുഡ് താരം ശില്പ ഷെട്ടി ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഒരു ടീസ്പൂണ്‍ നെയ്യ് കഴിച്ചുകൊണ്ടാണെന്ന്. ശില്പ ഷെട്ടി മാത്രമല്ല, പല സിനിമ താരങ്ങളും രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നവരാണ്. എന്തുകൊണ്ടായിരിക്കും നെയ്യ് കഴിക്കുന്നത്?

രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിച്ചാല്‍ നിരവധി ആരോഗ്യ ഗുണങ്ങളാണ് ഒരു വ്യക്തി ലഭിക്കുന്നത്. അവ എന്തെല്ലാമെന്ന് നോക്കാം.
ദഹനം
നമ്മുടെ ദഹനം കൃത്യമായില്ലെങ്കില്‍ പലവിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക. എല്ലാവരും കരുതും അസിഡിറ്റി പോലെയുള്ള ദഹന പ്രശ്നങ്ങൾ മാത്രമാണ് ഉണ്ടാവുക എന്ന്. എന്നാല്‍ ഇവ മാത്രമല്ല, അമിതമായിട്ടുള്ള തലവേദന, മലബന്ധപ്രശ്നങ്ങള്‍, പ്രമേഹം, ചര്‍മ്മ പ്രശ്നങ്ങള്‍, താരന് എന്നിവയെല്ലാം വരാന്‍ സാധ്യത വളരെ കൂടുതലാണ്.
ഈ ദഹന പ്രശ്നം ഇല്ലാതാക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഭക്ഷ്യ പദാര്‍ത്ഥമാണ് നെയ്യ്. എന്നും രാവിലെ വെറും വയറ്റില്‍ ഒരു ടീസ്പൂണ്‍ ശുദ്ധമായ പശുവിന് നെയ്യ് കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
ഊര്‍ജം
ഒരു ദിവസം മുഴുവന്‍ ജോലി ചെയ്യാനുള്ള ഊര്‍ജം ഒരു ടീസ്പൂൺ നെയ്യില്‍ നിന്നും ലഭിക്കുന്നതാണ്. അതിനാല്‍, വ്യായാമം ചെയ്യുന്നതിന് മുന്‍പായി വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് വളരെ നല്ലതാണ്.
ശരീരഭാരം
മിതമായ അളവില്‍ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും. കാരണം, നെയ്യില്‍ ഹെല്‍ത്തി ഫാറ്റ് അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, ശരീരത്തിന് വേണ്ട ഊര്‍ജവും നല്കുന്നു. അതിനാല്‍, രാവിലെ വെറും വയറ്റില്‍ നെയ്യ് കഴിക്കുന്നത് ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യം
തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ നെയ്യ് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യത്തിന് ഉപകരിക്കുന്ന പോഷകങ്ങള്‍ നെയ്യില്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ, നെയ്യ് പതിവാക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നെയ്യ് അമിതമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ, നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കില്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം നെയ്യ് കഴിക്കാന്‍ ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
