Latest Updates
-
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി: സ്വർണം വാങ്ങാൻ തിരക്കിടുമ്പോൾ ഇന്നത്തെ വില അറിയാം; കേരളത്തിലെയും മെട്രോ നഗരങ്ങളിലെയും നിരക്കുകൾ -
സർവാർത്ഥ സിദ്ധി യോഗം അവസാനിച്ചു; വൻ നേട്ടങ്ങൾക്കായി സെപ്റ്റംബർ 13-ലെ ഈ ശുഭമുഹൂർത്തം കാത്തിരിക്കൂ -
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശരീരഭാരം കുറയ്ക്കണോ? രാത്രി 7 മണിയ്ക്ക് മുൻപായി ഈ പഴം പതിവാക്കിയാല്‍ മതി
Weight loss: വണ്ണം കുറയ്ക്കണമെങ്കില്‍ ആഹാര കാര്യത്തില്‍ കുറച്ചധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച്, നമ്മള് രാത്രിയില്‍ എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുന്നതും കുറയുന്നതും. നിങ്ങള്‍ രാത്രിയില്‍ അമിതമായി ആഹാരം കഴിച്ചാല്‍, വണ്ണം വര്‍ദ്ധിക്കുന്നതിലേയ്ക്കും, വണ്ണം ഒട്ടും കുറയാതിരിക്കുന്നതിനും കാരണമാകുന്നു. എന്നാല്‍, ഈ പ്രശ്നങ്ങളൊന്നും ഇല്ലാതെ വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നും രാത്രിയില്‍ ഈയൊരൊറ്റ പഴം പതിവാക്കിയാല്‍ മതി. രാത്രിയില്‍ വിശക്കുകയില്ല. വയറും നിറയും. വണ്ണം വെയ്ക്കുകയും ഇല്ല. ഈ പഴം ഏതെന്ന് നോക്കാം.

പപ്പായ
ചിലര്‍ കൊപ്പക്കായ, കപ്ലങ്ങ എന്നിങ്ങനെയെല്ലാം വിശേഷിപ്പിക്കുന്ന പപ്പായ പോഷകങ്ങളാല്‍ സമ്പുഷ്ടമാണ്. ധാരാളം നാരുകളും, ആന്റിഓക്സിഡന്റ്സും, പ്രോട്ടീനും, വിറ്റമിന്‍ സിയും അടങ്ങിയിരിക്കുന്ന പപ്പായ ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും, ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും, ദഹന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പപ്പായ സഹായിക്കുന്നതാണ്. ഇതിനു മാത്രമല്ല, ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കുന്നതിനും, വണ്ണം കുറയ്ക്കുന്നതിനും പപ്പായ വളരെയധികം സഹായിക്കുന്നുണ്ട്.
വണ്ണം കുറയ്ക്കാന്‍ പപ്പായ
പപ്പായയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, വെള്ളത്തിന്റെ അംശവും ധാരാളമാണ്. അതിനാല്‍ പപ്പായ കഴിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറഞ്ഞ അനുഭൂതി ഉണ്ടാകുന്നു. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍, വളരെ വേഗത്തില്‍ വിശപ്പും അുഭവപ്പെടുകയില്ല. കൊഴുപ്പ് കുറഞ്ഞ പഴമായതിനാല്‍, വണ്ണം വെയ്ക്കുമെന്ന ഭയവും വേണ്ട.
കഴിക്കേണ്ട വിധം
പപ്പായ സാധാ രീതിയില്‍ തൊലി കളഞ്ഞ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, പപ്പായ, ചിയ സീഡ്സ്, തണ്ണിമത്തന് എന്നിവ ചെറുതാക്കി നുറുക്കി സാലഡ് തയ്യാറാക്കി കഴിക്കുന്നതും നല്ലതാണ്. പപ്പായയുടെ കൂടെ മറ്റു പഴങ്ങളും ചേര്‍ത്ത് സാലഡ് തയ്യാറാക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പപ്പായ ഒരിക്കലും ജ്യൂസ് അടിച്ച് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കാരണം, പപ്പായ ജ്യൂസ് അടിക്കുമ്പോള്‍, പപ്പായയില്‍ നിന്നും പോഷകങ്ങള്‍ നഷ്ടമാകുന്നു. കൂടാതെ, പപ്പായയില്‍ നിന്നും നാരുകള്‍ ഇല്ലാതാകുന്നു. നാരുകള്‍ കൃത്യമായി ഉണ്ടെങ്കില്‍ മാത്രമേ, വിശപ്പ് കുറയ്ക്കാന്‍ സാധിക്കൂ. അതിലൂടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും, ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താനും സാധിക്കുകയുള്ളൂ. അതുപോലെ, പപ്പായ തനിച്ച് ഒരു ആഹാരമായി കഴിക്കാവുന്നതാണ്. മാംസത്തിന്റെ കൂടെ പപ്പായ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പപ്പായ ചിലരില്‍ അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ഡോക്ടറുടെ അഭിപ്രായം തേടിയതിനുശേഷം മാത്രം പപ്പായ കഴിക്കുക. പപ്പായ രാത്രിയില്‍ ഏകദേശം 7 മണിയ്ക്ക് മുന്‍പ് കഴിക്കാന്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രമേഹ രോഗികള്‍ പപ്പായ കഴിക്കുന്നിന് മുന്‍പ് ഡോക്ടറുടെ അഭിപ്രായം തേടുന്നത് നല്ലതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
