Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് ശീലമാണോ? എങ്കിലൊന്ന് ശ്രദ്ധിക്കാം
ആരോഗ്യത്തിന് ബീറ്റ്റൂട്ട് വളരെയധികം ഗുണം നല്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല് പലപ്പോഴും എന്തിനും അല്പം പാര്ശ്വഫലങ്ങളുണ്ടായിരിക്കും. പലപ്പോഴും രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനും എല്ലാം ബീറ്റ്റൂട്ട് ജ്യൂസ് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന പല പ്രതിസന്ധികളേയും നിസ്സാരമായി ഇല്ലാതാക്കാന് ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസിലൂടെ സാധിക്കും. എന്നാല് ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമായി വെറും വയറ്റില് കുടിക്കുന്ന ഒരാളാണോ നിങ്ങള്?
എന്നാല് ചില കാര്യങ്ങള് ശ്രദ്ധിക്കണം. കാരണം വെറും വയറ്റില് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവര്ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും വലിയഅളവില് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്ന ഒരു വ്യക്തിയാണെങ്കില് അവരില് വയറുവേദന, വയറിളക്കം, മൂത്രവും മലവും ചുവപ്പ് അല്ലെങ്കില് പിങ്ക് നിറമായി മാറുന്ന ബീറ്റൂറിയ എന്നറിയപ്പെടുന്ന ഒരു അവസ്ഥ എന്നിവയ്ക്ക് കാരണമാകും. ഈ അവസ്ഥ, നിരുപദ്രവകരമാണെങ്കിലും, പലപ്പോഴും അതിന്റെ യഥാര്ത്ഥ കാരണം അറിയാത്തത് പലരേയും ആശങ്കപ്പെടുത്തും.

വൃക്കയിലെ കല്ലിന് സാധ്യത
ബീറ്റ്റൂട്ട് ജ്യൂസില് ഓക്സലേറ്റുകള് അടങ്ങിയിട്ടുണ്ട്, ഇത് വൃക്കയിലെ കല്ലുകള് ഉണ്ടാകാന് സാധ്യതയുള്ളവില് അതിനുള്ള അനുകൂല സാഹചര്യം ഉണ്ടാക്കുന്നു. അത് പലപ്പോഴും കൂടുതല് അനിയന്ത്രിതമായ പ്രശ്നങ്ങളിലേക്ക് എത്തിക്കും. പലപ്പോഴും ഇത്തരം ആളുകള് അല്ലെങ്കില് അതിന് സാധ്യതയുള്ള ആളുകള് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുമ്പോള് ശ്രദ്ധിക്കണം. അത് മാത്രമല്ല ബീറ്റ്റൂട്ട് ജ്യൂസിലെ ഉയര്ന്ന അളവിലുള്ള നൈട്രേറ്റുകള് ചില മരുന്നുകളുമായി, പ്രത്യേകിച്ച് രക്തസമ്മര്ദ്ദം ചികിത്സിക്കുന്ന മരുന്നുകളുമായി ഇടപഴകുകയും പ്രതികൂല ഫലങ്ങള് ഉണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
രക്തസമ്മര്ദ്ദം കുറയ്ക്കുന്നു
ഇന്നത്തെ കാലത്ത് രക്തസമ്മര്ദ്ദം വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നതാണ്. എന്നാല് അതിനെ പ്രതിരോധിക്കാന് പലരും ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാറുണ്ട്. പക്ഷേ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കഴിക്കുന്നത് വഴി നിങ്ങളുടെ രക്തസമ്മര്ദ്ദം വളരെയധികം കുറയുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് രക്തസമ്മര്ദ്ദത്തില് ഏറ്റക്കുറച്ചിലുകള് ഉണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. ഇവര് രക്തസമ്മര്ദ്ദം ക്രമാതീതമായി കുറയ്ക്കുന്നതിലേക്ക് എത്തുന്നതിന് മുന്പ് ശ്രദ്ധിക്കണം.
അലര്ജി
പലപ്പോഴും ചിലരില് അലര്ജി പോലുള്ള പ്രശ്നങ്ങള് ബീറ്റ്റൂട്ട് മൂലം ഉണ്ടാവുന്നു. ഇത് ചിലരില് ചര്മ്മത്തില് പാടുകള്, ചുണ്ടുകളില് വീക്കം പോലുള്ളവ ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള് ഒരിക്കലും നിസ്സാരമാക്കരുത്. അത് കൂടുതല് അപകടകരമായ അവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് അലര്ജിയുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം കൂടുതല് പ്രതിസന്ധികള് ഉണ്ടാവാം.
കരളിന് പ്രശ്നമുള്ളവര്
കരളിന് ആരോഗ്യ പ്രശ്നമുള്ളവര് ഒരിക്കലും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കരുത്. കാരണം ബീറ്റ്റൂട്ടില് ധാരാളം അയേണ്, കോപ്പര്. മറ്റ് ലോഹഘടകങ്ങള് എന്നിവയുണ്ട്. അതുകൊണ്ട് തന്നെ കരളിന് കൂടുതല് വെല്ലുവിളികള് ഇതുണ്ടാക്കും. ഇത്തരം അവസ്ഥയില് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നവരും വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് വെറും വയറ്റില് കുടിക്കുന്നവര് ശ്രദ്ധിക്കണം.
ഗുണങ്ങളും നിരവധി
ദോഷങ്ങള് പോലെ തന്നെ ഗുണങ്ങളും ധാരാളം ബീറ്റ്റൂട്ട് ജ്യൂസിലുണ്ട്. പലപ്പോഴും ആരോഗ്യത്തിന് ഗുണപ്രദമായി വരുന്ന പല മാറ്റങ്ങളും രാവിലത്തെ ഒരു ബീറ്റ്റൂട്ട് ജ്യൂസ് വഴി ലഭിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുന്നവര്ക്ക് പാര്ശ്വഫലങ്ങളില്ലെങ്കില് ഇത് കഴിക്കാവുന്നതാണ്. അമിതവണ്ണത്തെ കുറയ്ക്കുന്നതിനും രക്തസമ്മര്ദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ബീറ്റ്റൂട്ട് ജ്യൂസ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
