Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
ആര്‍ത്തവ വിരാമത്തിന് പ്രായമായോ? ഓവുലേഷനിലെ മാറ്റം ആദ്യമറിയണം
ആര്‍ത്തവ വിരാമം എന്നത് ഏതൊരു സ്ത്രീയും അഭിമുഖീകരിക്കേണ്ടി വരുന്ന അവസ്ഥയാണ്. എന്നാല്‍ ഈ സമയം സ്ത്രീകളില്‍ ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കും. എന്നാല്‍ ഈ സമയത്തിലേക്ക് ശരീരം അടുക്കുന്നതിന് മുന്‍പായി ഉണ്ടാവുന്ന ഓവുലേഷന് ഒരിക്കലും നിസ്സാരമല്ല. ഒരു സ്ത്രീയുടെ പ്രത്യുത്പാദന വ്യവസ്ഥയില്‍ ഏറ്റവും അധികം സഹായിക്കുന്നതാണ് ഓവുലേഷന്.
പ്രത്യുത്പാദന അവസ്ഥയില്‍ കാര്യമായ ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ആര്‍ത്തവ വിരാമം. നിങ്ങളുടെ അവസാന ആര്‍ത്തവത്തിലേക്ക് നടക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരു സ്ത്രീയെ വളരെയധികം തളര്‍ത്തുന്നു. എന്നാല്‍ ഈ സമയം നടക്കുന്ന ഓവുലേഷന് പലപ്പോഴും അല്പം വ്യത്യസ്തമായിരിക്കും. അതെന്തൊക്കെയെന്നും എന്തൊക്കെ മാറ്റങ്ങള്‍ ശരീരത്തിലുണ്ടാവുന്നു എന്നും നമുക്ക് നോക്കാം.

എന്താണ് ആര്‍ത്തവ വിരാമത്തിന് മുന്‍പുള്ള സമയം?
45 വയസ്സിന് ശേഷം സ്ത്രീകളില്‍ ആര്ത്തവ് വിരാമം സംഭവിക്കുന്നു. എന്നാല്‍ അതിന് മുന്നോടിയായി പലപ്പോഴും 40-കളില്‍ രണ്ട് വര്‍ഷത്തിനും പത്ത് വര്‍ഷത്തിനും ഇടയില്‍ നീണ്ട് നില്ക്കുന്ന ചില ആര്‍ത്തവ വിരാമലക്ഷണങ്ങള് ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ ഏറ്റക്കുറച്ചിലുകള്‍ തന്നെയാണ് ആദ്യം സംഭവിക്കുന്നത്. കൂടാതെ രാത്രി അമിതമായി വിയര്‍പ്പ്, ഇടക്കിടെ ഉണ്ടാവുന്ന രക്തസ്രാവം, കൂടാതെ ഉറക്കത്തിലെ ബുദ്ധിമുട്ടുകള്‍, ക്രമരഹിതമായ ആര്‍ത്തവ ചക്രങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവാം. ഇത്തരം അവസ്ഥയില്‍ ആര്‍ത്തവ വിരാമത്തിലേക്ക് നാം എത്തി എന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഈ സമയം സംഭവിക്കുന്ന ഓവുലേഷനിലും മാറ്റങ്ങള്‍ കാണാം
സെര്‍വിക്കല്‍ മ്യൂക്കസിലെ മാറ്റങ്ങള്‍
സ്ത്രീകളില്‍ അണ്ഡോത്പാദന സമയം സെര്‍വ്വിക്കല്‍ മ്യൂക്കസിന്റെ അളവ് വര്‍ദ്ധിക്കുന്നു. എന്നാല്‍ സാധാരണ ഓവുലേഷന് സമയത്തുണ്ടാവുന്നതിനേക്കാള് കൂടുതല്‍ അളവില്‍ സെര്‍വ്വിക്കല്‍ മ്യൂക്കസ് ഉണ്ടാവുകയും അവ വ്യക്തമായതും ആയിരിക്കും. കൂടുതല്‍ കട്ടിയേറിയതുമായിരിക്കും. ഇത്തരത്തിലുള്ള മ്യൂക്കസ് അണ്ഡോത്പാദനത്തിന് മൂന്ന് നാല് ദിവസം മുന്‍പ് വരെ കാണപ്പെടുന്നു. ഇത് സാധാരണ ഓവുലേഷന് സമയത്തുണ്ടാവുന്നതിനേക്കാള് കൂടുതല്‍ ഉണ്ടാവും എന്നതാണ് ആര്‍ത്തവ വിരാമത്തിലേക്ക് അടുക്കുമ്പോള്‍ സംഭവിക്കുന്ന മാറ്റം.
പെല്‍വിക് ഭാഗത്തെ വേദന
ആര്‍ത്തവ വിരാമത്തിന് മുന്‍പുള്ള ഓവുലേഷനില്‍ പലപ്പോഴും പെല്‍വിക് ഭാഗത്ത് അതികഠിനമായ വേദനയുണ്ടാവുന്നു. കൂടാതെ ആ അസ്വസ്ഥത വയറിന്റെ ഒരു ഭാഗത്ത് മാത്രമായി അനുഭവിക്കുന്നു. അത് നിങ്ങളുടെ അണ്ഡോത്പാദനം ഏത് വശത്താണ് നടക്കുന്നത് എന്നാണ് സൂചിപ്പിക്കുന്നത്. കൂടാതെ ആര്‍ത്തവത്തിന് സമാനമായ വേദന പലപ്പോഴും അനുഭവപ്പെടുന്നു. ഇതുകൂടാതെ നിരന്തരം അസ്വസ്ഥതയും വേദനയും ഉണ്ടാവുകയും ചെയ്യുന്നു. ഇത് ഓവുലേഷന് ശേഷം മാത്രമേ മാറുകയുള്ളൂ.
സ്തനങ്ങളുടെ ആര്‍ദ്രത
നിങ്ങളുടെ ആര്‍ത്തവചക്രത്തിന് 10-15 ദിവസം മുമ്പ് നിങ്ങളുടെ ഹോര്‍മോണുകളിലെ മാറ്റങ്ങള്‍ പല സ്ത്രീകളിലും സ്തനങ്ങളില്‍ വേദനയുണ്ടാക്കിയേക്കാം. അതുപോലെ തന്നെ സ്തനങ്ങള്‍ വളരെയധികം മൃദുവായതായി തോന്നും. എന്നാല്‍ ഇതേ അവസ്ഥ ആര്‍ത്തവ വിരാമത്തിന് മുന്‍പുള്ള ഓവുലേഷന്റെ സമയത്ത് ഉണ്ടാവുന്നു. പലപ്പോഴും ഇത് വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ അണ്ഡോത്പാദന സമയത്തെ വേദനയെ മനസ്സിലാക്കി പ്രതിരോധിക്കാം.
ലൈംഗിക താല്‍പ്പര്യങ്ങള്‍
സാധാരണയായി അണ്ഡോത്പാദനത്തോടൊപ്പമാണ് ലൈംഗിക താല്‍പ്പര്യങ്ങള്‍ സ്ത്രീകശില് കൂടുതലായിരിക്കും. എന്നാല്‍ ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാവുന്ന ഓവുലേഷന് സമയം സ്ത്രീകളില്‍ ഇത്തരം താല്‍പ്പര്യങ്ങള്‍ വളരെ കുറവായിരിക്കും. മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ ദാമ്പത്യ ബന്ധത്തെ പോലും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും. എന്നാല്‍ പങ്കാളിയോട് കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് മനസ്സിലാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത് അവസ്ഥയില്‍ അത് നിങ്ങളില്‍ സമ്മര്‍ദ്ദവും പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
