Latest Updates
-
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം
പുരുഷന്മാര്ക്ക് മാത്രമല്ല സ്ത്രീകള്‍ക്കും വരാം ഫാറ്റി ലിവര്‍
മദ്യപിക്കുന്നവരില്‍ മാത്രമാണ് ഫാറ്റി ലിവര്‍ കണ്ട് വരുന്നത് എന്ന ധാരണ ഇന്നും പലരിലും പ്രകടമാണ്. എന്നാല്‍, മദ്യപാനം മാത്രമല്ല, മറ്റു പല കാരണങ്ങളാലും ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ കരളിന്റെ ആരോഗ്യം പുരുഷന്മാര് മാത്രമല്ല, സ്ത്രീകളും ശ്രദ്ധിക്കണം.

പല സ്ത്രീകളും തങ്ങള്‍ക്ക് ഫാറ്റി ലിവര്‍ വരികയില്ല എന്ന ധാരണയാല്‍ കരള്‍ രോഗത്തിന്റെ പല ലക്ഷണങ്ങളും അവഗണിക്കുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. ഏതെല്ലാം ഘടകങ്ങളാണ് ഫാറ്റി ലിവര്‍ പോലെയുള്ള അസുഖങ്ങളിലേയ്ക്ക് നയിക്കുന്നത് എന്ന് നോക്കാം.
എന്താണ് ഫാറ്റി ലിവര്‍?
ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ലിവര്‍, അല്ലെങ്കില്‍ കരള്‍. സ്വയം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള അവയവം കൂടിയാണ് ലിവര്‍. എന്നാല്‍, അമിതമായി മദ്യപിക്കുന്നത്, മധുരം കഴിക്കുന്നത്, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതെല്ലാം കരളില്‍ കൊഴുപ്പ് അടിയുന്നതിന് കാരണമാകുന്നു. ഇത് കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. കരളില്‍ വീക്കവും സിറോസീസ് പോലെയുള്ള അവസ്ഥകളും ഉണ്ടാകുന്നു. കരള്‍ രോഗങ്ങള്‍ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ ഫാറ്റി ലിവര്‍ പോലെയുള്ള അവസ്ഥയിലേയ്ക്ക് ഇത് ചെന്നെത്തുന്നു.
Also Read: സ്ട്രെസ്സ് കുറയ്ക്കാം...വെറും 5 മിനിറ്റില്‍
രണ്ട് തരം ഫാറ്റി ലിവര്‍
ഫാറ്റി ലിവര്‍ തന്നെ രണ്ട് തരം ഉണ്ട്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍, അതുപോലെ, നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍. ഇതില്‍ സ്ത്രീകളില്‍ അമിതമായും കണ്ടുവരുന്നത് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവറാണ്. ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ കണ്ടുവരുന്നത് പ്രധാനമായും മദ്യപാനം വര്‍ദ്ധിക്കുന്നത് മൂലമാണ്. എന്നാല്‍ നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരുന്നതിന് പിന്നിലെ പ്രധാന കാരണം, കാര്ഡബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവ അടങ്ങിയ ആഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് മൂലമാണ്. പ്രത്യേകിച്ച് മൂന്ന് നേരവും ചോറ് അമിതമായി കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ ഫാറ്റി ലിവര്‍ വരാനുള്ള സാധ്യതയും കൂടുതലാണ്.
നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവറിന്റെ ലക്ഷണങ്ങള്‍
അമിതമായിട്ടുള്ള വിശപ്പ്, ക്ഷീണം അനുഭവപ്പെടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാണ്. അതുപോലെ, ചിലര്‍ വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നത് കാണാം. അതുപോലെ, അടിവയറ്റില്‍ അസ്വസ്ഥതകളും അടിവയറിന് മുകളിലായി അമിതമായിട്ടുള്ള വേദന എന്നിവയും അനുഭവപ്പെട്ടേക്കാം. അമിതമായിട്ടുള്ള ഓര്‍മ്മക്കുറവ് എന്നിവയും കരള്‍ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കരളിന് സ്വയം ശുദ്ധീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കരള്‍ എത്തുമ്പോഴാണ് കരള്‍ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. അതിനാല്‍, കരളിനെ ശുദ്ധീകരിക്കാന്‍ സഹായിക്കുന്ന വിധത്തില്‍ നല്ല ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പ്രത്യേകിച്ച്, നല്ലപോലെ നാരുകള്‍ അടങ്ങിയതും, അതുപോലെ പോഷകങ്ങള്‍ അടങ്ങിയതുമായ ആഹാരങ്ങള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ, വ്യായാമം ചെയ്യുക. നല്ലപോലെ പഴം പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. മധുരം കുറയ്ക്കുക. ബേക്കറി പലഹാരങ്ങള്‍ കുറയ്ക്കുക. ആരോഗ്യകരമായ ജീവിതരീതി പിന്തുടരുക. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സ്ത്രീകളിലെ ഫാറ്റി ലിവര്‍ കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
