Latest Updates
-
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ!
സ്ട്രെസ്സ് കുറയ്ക്കാം...വെറും 5 മിനിറ്റില്‍
അമിതമായിട്ടുള്ള ജോലി ഭാരം, അതുപോലെ, കുടുംബ പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്ട്രെസ്സ് വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. കൂടാതെ, ചില ആഹാരങ്ങള്‍, ഉറക്കക്കുറവ് എന്നിവയും സ്ട്രെസ്സ് കൂട്ടുന്നു. സ്ട്രെസ്സ് അമിതമാകുന്നത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണാകുന്നുണ്ട്. അതുപോലെ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിനും സ്ട്രെസ്സ് ഒരു പ്രധാന കാരണമാണ്. പെട്ടെന്ന് ഉണ്ടാകുന്ന സ്ട്രെസ്സ് കുറയ്ക്കാന്‍ വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

ബ്രീത്തിംഗ്
മെഡിറ്റേഷന്‍ ചെയ്യുന്നത് സത്യത്തില്‍ സ്ട്രെസ്സ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ബ്രീത്തിംഗ് വ്യായാമങ്ങള്‍ ശീലമാക്കുന്നത് സ്ട്രെസ്സ് നല്ലപോലെ കുറയ്ക്കുന്നു. സാവധാനത്തില്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുക. ശ്വസിക്കുമ്പോള്‍ മൂക്കിന്റെ ഒരു ദ്വാരം അടച്ച് വെയ്ക്കുക, മറ്റേ ദ്വാരത്തിലൂടെ ശ്വസിക്കുക. അതിനുശേഷം ആദ്യം അടച്ചുപിടിച്ച ദ്വാരത്തിലൂടെ നിശ്വസിക്കുക. ഈ സമയം രണ്ടാമത്തെ ദ്വാരം അടച്ച് വെയ്ക്കേണ്ടതാണ്. ഇത്തരത്തില്‍ ബ്രീത്തിംഗ് വ്യായാമം ചെയ്യുന്നത് നല്ലതാണ്.
ചൂടുവെള്ളം
നല്ലപോലെ സ്ട്രെസ്സ് അടിച്ചിരിക്കുന്ന സമയത്ത് കുറച്ച് ചൂടുള്ള വെള്ളം സാവധാനത്തില്‍, സിപ് സിപ്പായി കുടിക്കുന്നത് പേശികളെ ലൂസാക്കാനും, ഞരമ്പുകളിലെ പ്രഷര്‍ കുറയ്്ക്കാനും സഹായിക്കും. ഇത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
മസാജ്
നല്ലപോലെ സ്ട്രെസ്സ് അനുഭവിച്ചിരിക്കുന്ന സമയത്ത് ഹെഡ് മസാജ് നല്‍കുന്നത് നല്ലതാണ്. ഇത് ഞരമ്പുകളെ ശാമ്പമാക്കുന്നു. അതുപോലെ, പ്രഷര്‍ കുറയ്ക്കുകയും, നല്ലപോലെ ആശ്വാസം ലഭിക്കുകയും ചെയ്യും. ഇത് സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും നല്ല ഹെഡ് മസാജ് സഹായിക്കും.
സൂര്യപ്രകാശം
ഇടയ്ക്ക് എന്നും രാവിലെ, അതുപോലെ വൈകീട്ട് കുറച്ച് നേരം സൂര്യപ്രകാശം കൊള്ളുന്നത് നല്ലതാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ ഈ ശീലം വളരെയധികം സഹായിക്കുന്നതാണ്. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും. അതുപോലെ, സ്ട്രെസ്സ് കുറ്റയ്ക്കാനും സഹായിക്കുന്നതാണ്.
കണ്ണടച്ചിരിക്കാം
സ്ട്രെസ്സ് അനുഭവിക്കുന്ന സമയത്ത് കുറച്ച് നേരം കണ്ണുകളടച്ച് നിശബ്ദമായിരിക്കാന്‍ ശ്രദ്ധിക്കുക. നല്ല ശാന്തതയുള്ള അന്തരീക്ഷത്തില്‍ നിശബ്ദമായിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇതും സ്ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
