Latest Updates
-
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം
ഓണം സദ്യ കെങ്കേമം, പക്ഷേ കഴിക്കുന്ന കലോറിയും ഒന്നറിഞ്ഞിരിക്കാം
ഓണം അടുത്തെത്തിക്കഴിഞ്ഞു, ഓണസദ്യയുടെ കാര്യത്തിലും ഒരുക്കങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഓണസദ്യ ആരോഗ്യത്തിന് നല്ലതാണെങ്കിലും അതിലെ കലോറി അത്ര നല്ലതല്ല എന്നത് അറിഞ്ഞിരിക്കണം. പ്രത്യേകിച്ച് ഡയറ്റും മറ്റും നോക്കുന്ന ആളുകളാണെങ്കില്‍ പ്രത്യേകിച്ച് സദ്യയുടെ കലോറിയെക്കുറിച്ച് ഒന്ന് ഓര്‍ത്ത് വെക്കുന്നത് നല്ലതാണ്.
കാരണം ഓണം കഴിഞ്ഞാലും സദ്യ ഫ്രിഡ്ജില്‍ കയറ്റുന്ന ഒരു ശീലം നമ്മള് മലയാളികള്‍ക്കുണ്ട്. അതുകൊണ്ട് തന്നെ കഴിക്കുന്ന കാര്യത്തില്‍ ഈ സമയം പലരും ആരോഗ്യം നോക്കണം എന്നില്ല. ഇത്തരം കാര്യങ്ങളെ നിസ്സാരമായി വിടുന്നവര്‍ക്ക് ചെറിയ ചില മുന്നറിയിപ്പുകള്‍ ഉള്ളത് നല്ലതാണ്. എന്നാല്‍ അല്പം ശ്രദ്ധിച്ചാല്‍ എത്രയൊക്കെ കലോറി എങ്ങനെയെല്ലാം സദ്യയില്‍ അടങ്ങിയിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. കൂടുതല്‍ അറിയാം.

ചോറും സാമ്പാറും
ഓണസദ്യയില്‍ പ്രധാന വിഭവമാണ് ചോറും അതിനോട് ചേര്‍ന്ന് വിളമ്പുന്ന സാമ്പാറും.കാരണം ഇത് രണ്ടും ഇല്ലാതെ ഒരു സദ്യ പൂര്‍ത്തിയാവില്ല എന്നതാണ് സത്യം. എന്നാല്‍ ഒരു തവണ മുതിര്‍ന്ന ഒരു വ്യക്തിക്ക് വിളമ്പുന്ന ചോറില്‍ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. സാമ്പാറിലാകട്ടെ പരിപ്പും പച്ചക്കറികളും എല്ലാം കൂടി 150 കലോറി അടങ്ങിയിട്ടുണ്ട്.
അവിയലും തോരനും
ആരോഗ്യകരമായ ഒരു വിഭവമാണ് അവിയല്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പച്ചക്കറികളും തേങ്ങയും വെളുത്തുള്ളിയും എല്ലാം ചേര്‍ത്തുണ്ടാക്കുന്ന അവിയലില്‍ ഏകദേശം 180 കലോറി അടങ്ങിയിട്ടുണ്ട്. തോരനിലാകട്ടെ തേങ്ങ കൂടി ചേര്‍ക്കുന്നത് വഴി അത് 120 കലോറിയായി മാറുന്നു.
കൂട്ടുകറിയും ഓലനും
പച്ചക്കറികളും ചെറുപയറും കലര്‍ന്ന കൂട്ടു കറിയില്‍ 250 കലോറിയാണ് അടങ്ങിയിട്ടുള്ളത്. പയറിന് പകരം പലരും കടലയും തേങ്ങയും ചേനയും എല്ലാം മിക്സ് ചെയ്ത് ചേര്‍ക്കാറുണ്ട്. ചേമ്പും, കായയും തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കുന്ന ഓലനില്‍ ഏകദേശം 100 കലോറി അടങ്ങിയിട്ടുണ്ട്. ഇതിലും കലോറിയുടെ അളവ് അത്ര കുറവല്ല എന്നതാണ് സത്യം.
പച്ചടിയും കിച്ചടിയും
പഴങ്ങള്‍ അല്ലെങ്കില്‍ പച്ചക്കറികള്‍, തൈര് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന മധുരവും പുളിയും മിക്സ് ചെയ്ത വിഭവമായ പച്ചടിയില്‍ ഏകദേശം 90 കലോറി അടങ്ങിയിട്ടുണ്ട്. പച്ചടിയോട് സാമ്യമുള്ളതും എന്നാല്‍ എരിവുള്ളതുമായ കിച്ചടിയില് ഏകദേശം 80 കലോറി അടങ്ങിയിട്ടുണ്ട് എന്നതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
എരിശ്ശേരിയും പുളിശ്ശേരിയും
അരച്ച തേങ്ങ ചേര്‍ത്ത് പാകം ചെയ്ത മത്തങ്ങയും ബീന്‍സും ഉപയോഗിച്ച് ഉണ്ടാക്കുന്ന എരിശ്ശേരിയില്‍ ഒരു പ്രാവശ്യം വിളമ്പുമ്പോള്‍ തന്നെ ഏകദേശം 200 കലോറി അടങ്ങിയിട്ടുണ്ട്. എന്നാല്‍ പച്ചക്കറികളോ പഴങ്ങളോ അടങ്ങിയ തൈര് ചേര്‍ത്ത് തയ്യാറാക്കുന്ന പുളിശ്ശേരിയില്‍ ഏകദേശം 100 കലോറി അടങ്ങിയിട്ടുണ്ട് എ്ന്നതും ഓര്‍മ്മിച്ച് വെക്കണം.
പപ്പടവും അച്ചാറും
പപ്പടമില്ലാതെ സദ്യ പൂര്‍ത്തിയാവില്ല. അതുകൊണ്ട് തന്നെ പപ്പടം എല്ലാവരും ഒഴിവാക്കാതെ ഉപയോഗിക്കുന്നതാണ്. പക്ഷേ പപ്പടത്തില്‍ 40 കലോറി വീതം അടങ്ങിയിട്ടുണ്ട് എന്നതാണ്. അച്ചാറില്‍ കലോറി കുറവാണെങ്കിലും സോഡിയം കൂടുതലാണ് ഇത് രക്തസമ്മര്‍ദ്ദം പോലുള്ള അവസ്ഥയിലേക്ക് എത്തിക്കുമെന്നത് കഴിക്കും മുന്‍പ് ഓര്‍ക്കണം.
പായസം
പായസമില്ലാതെ ഒരു ഓണസദ്യയും പൂര്ണമാവുകയില്ല. അതുകൊണ്ട് തന്നെ ഓണസദ്യയില്‍ തയ്യാറാക്കുന്ന ഏത് പായസമാണെങ്കിലും അതിന്റെ ചേരുവകള്‍ക്കനുസരിച്ച് 300 മുതല്‍ 400 കലോറി വരെയാകാം. അതുകൊണ്ട് തന്നെ ഓണസദ്യ കഴിക്കുമ്പോള്‍ ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











