Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
എരിവ് കൂടുതല്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കണം: അപകടം വയറ്റില്‍ പതിയിരിക്കുന്നുണ്ട്
ഭക്ഷണകാര്യത്തില്‍ ചിലര്‍ക്ക് ചില നിര്‍ബന്ധങ്ങള്‍ ഉണ്ടായിരിക്കും. പലപ്പോഴും ഇത്തരം നിര്ബന്ധങ്ങളില് ചിലത് അല്പം അപകടമുണ്ടാക്കുന്നതും ആയിരിക്കും. ഉപ്പ് കൂടുതല്‍ വേണ്ടവരും, എരിവ് കൂടുതല്‍ വേണ്ടവരും നിരവധിയാണ്. എന്നാല്‍ ഇതെല്ലാം പിന്നീടുണ്ടാക്കുന്ന അപകടം എന്നത് ആരോഗ്യാവസ്ഥകളിലേക്ക് നയിക്കുന്നു. പലപ്പോഴും അറിയാതെ നമ്മള് ചെയ്യുന്ന ഇത്തരം തെറ്റുകള്‍ക്ക് വമ്പന്‍ വില നല്‍കേണ്ടി വരും. രുചിക്കൂട്ടുകളില്‍ ഉപ്പും എരിവും ചേര്‍ക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം അമിതമായി എരിവ് കഴിക്കുന്നവര്‍ അല്പം ശ്രദ്ധിച്ച് വേണം ഇനിയെങ്കിലും മുന്നോട്ട് പോവുന്നതിന്.
എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി അത് ആരോഗ്യത്തെ വളരെയധികം വെല്ലുവിളികളിലേക്ക് എത്തിക്കുന്നു. ഇത് അതികഠിനമായ ദഹന പ്രശ്നങ്ങളിലേക്ക് എത്തുന്നു. തുടര്‍ന്നുള്ള അസ്വസ്ഥതകള്‍ വളരെ വലുതായിരിക്കും. പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ദഹന പ്രശ്നങ്ങള്‍
എരിവുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് നിങ്ങളുടെ വയറിന്റെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. മാത്രമല്ല എരിവുള്ള ഭക്ഷണങ്ങള്‍ പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ആസ്വദിച്ച് കഴിക്കുമ്പോള്‍ പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ പലരും മനസ്സിലാക്കുന്നില്ല എന്നതാണ് സത്യം. അതിന്ശേഷമാണ് പലരിലും നെഞ്ചെരിച്ചിലോ വയറിലോ വയറിളക്കമോ ഉണ്ടാവുന്നത്.
എന്തുകൊണ്ട് അസ്വസ്ഥത വര്‍ദ്ധിക്കുന്നു
പലപ്പോഴും എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ അത് അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതിന് പിന്നിലെ കാരണം എന്ന് പറയുന്നത് കാപ്സൈസിന് എന്ന സംയുക്തമാണ്. ഇതാണ് അമിതമായ ചൂടും എരിച്ചിലും ദഹന പ്രശ്നങ്ങളും ഉണ്ടാക്കുന്നതിന് പിന്നില്‍. ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും ആസിഡ് ഉല്പാദനം വര്‍ദ്ധിപ്പിക്കുകയും നെഞ്ചെരിച്ചില്‍ പോലുള്ള അസ്വസ്ഥതകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും സെന്‍സിറ്റീവ് ആമാശയമുള്ളവര്ക്ക് ഇത് പ്രത്യേകിച്ച് ം
കാപ്സൈസിന് സ്വാധീനം
ശരീരത്തില്‍ എപ്രകാരം കാപ്സൈസിന് പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. അമിതമായി ശരീരത്തില്‍ എരിവും പുകച്ചിലും ചൂടും ഉണ്ടാവുമ്പോള്‍ ശരീരം തണുപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി അമിതമായ വിയര്‍പ്പും മൂക്കൊലിപ്പും വര്‍ദ്ധിക്കും. എന്നാല്‍ ഇത് ആമാശയത്തിലേക്ക് എത്തുമ്പോള്‍ പലപ്പോഴും ആമാശയത്തില്‍ ഗ്യാസ്ട്രിക് ആസിഡിന്റെ വര്‍ദ്ധനവിന് കാരണമാകും. ഈ ഉയര്‍ന്ന അസിഡിറ്റി മൂലമാണ് നിങ്ങളില്‍ അസ്വസ്ഥതയും വേദനയും ദഹന പ്രശ്നങ്ങളും ഉണ്ടാവുന്നത്.
വയറിളക്കത്തിന് കാരണം
ക്യാപ്സൈസിന് ഉപയോഗം പലപ്പോഴും ദഹനം പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നു.എന്നാല്‍ ഇത് അത്ര നല്ല ഫലങ്ങളല്ല നല്‍കുന്നത്. കാരണം ഭക്ഷണം ശരിയായ രീതിയില്‍ ആഗിരണം ചെയ്യുന്നതിന് ശരീരത്തിന് സാധിക്കുകയില്ല. ഇത് വഴി പലപ്പോഴും ഭക്ഷണം പെട്ടെന്ന് തന്നെ കുടല് വഴി വയറിളക്കത്തിലേക്ക് എത്തിയേക്കാം. ഇത്തം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്.
പരിഹാരം ഇപ്രകാരം
എരിവുള്ള ഭക്ഷണങ്ങള്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ എപ്രകാരമാണ് അതിനെ കൈകാര്യം ചെയ്യേണ്ടത് എന്നത് ഒരു ചോദ്യമാണ്. പലപ്പോഴും ഭക്ഷണത്തിന് ശേഷം പാല് കുടിക്കുകയോ തൈര് കഴിക്കുകയോ ചെയ്യുന്നത് കാപ്സൈസിന് പ്രവര്‍ത്തനത്തെ നിര്‍വ്വീര്യമാക്കുന്നു. അതല്ലെങ്കില്‍ ബ്രെഡോ അല്പം ചോറോ കഴിക്കുന്നത് അധിക ആസിഡ് ആഗിരണം ചെയ്യുകയും ആശ്വാസം നല്‍കുകയും ചെയ്യും.
മിതമായ അളവ് പാലിക്കണം
നിങ്ങള്‍ക്ക് മിതമായ അളവില്‍ മാത്രം ഇത്തരത്തില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അതിനായി പലപ്പോഴും ഭക്ഷണത്തിന്റെ അളവില്‍ മാറ്റം വരുത്തണം. നിങ്ങളുടെ ഭക്ഷണത്തിലെ സുഗന്ധവ്യഞ്ജനങ്ങളുടെ അളവ് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നത് വഴി ഇത്തരം കാര്യങ്ങള്‍ പ്രയോജനം ചെയ്യുന്നു. എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഇത് വഴി ആരോഗ്യപ്രതിസന്ധികള്‍ പരിഹരിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











