Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ഒരു മാസം നൂറ് രൂപമതി വണ്ണവും വയറും കുറയ്ക്കാം, വ്യായാമം ഇല്ലാതെ തന്നെ
Weight loss drink: അമിതവണ്ണം മൂലം അനവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ ധാരാളമാണ്. ഈ വണ്ണവും വയറും കുറയ്ക്കാന്‍ പണം ചിലവാക്കി ഡയറ്റ് പ്ലാന്‍ എടുക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് വീട്ടില്‍ വളരെ കുറഞ്ഞ ചെലവില്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കും. 100 രൂപ ഒരു മാസം ചിലവഴിക്കാന്‍ നിങ്ങള്‍ തയ്യാറാണെങ്കില്‍ വണ്ണം കുറയ്ക്കാന്‍ ആവശ്യമായ രണ്ടേ രണ്ട് ചേരുവകള്‍ നിങ്ങള്‍ക്ക് വാങ്ങാന്‍ സാധിക്കുന്നതാണ്.

ഈ രണ്ട് ചേരുവകള്‍ തുല്യമായ അളവില്‍ ചേര്‍ത്ത് വെള്ളം വെറും വയറ്റില്‍ കുടിച്ചാല്‍ മതി. വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഈ ചേരുവകള്‍ ഏതെല്ലാമെന്നും, ഇവ എങ്ങനെ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നും നോക്കാം.
ജീരകം
ദഹന രസത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും, അതിലൂടെ ദഹനം മെച്ചപ്പെടുത്തുന്നതിനും ജീരകം സഹായിക്കുന്നു. നമ്മുടെ ശരീരത്തില്‍ ദഹനം ശരിയായ വിധത്തില്‍ നടന്നാല്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാന്‍ സഹായിക്കുന്നു. ജീരകത്തിലെ ചില ഘടകങ്ങള്‍ കൊഴുപ്പ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ശരീരത്തില്‍ നിന്നും കൂടുതല്‍ കാലറി എരിയിച്ച് കളയാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നതാണ്. ഈ ഘടകങ്ങളെല്ലാം തന്നെ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
പെരുഞ്ചീരകം
ദഹന രസത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിക്കാനും ദഹന പ്രക്രിയ ശരിയായ വിധത്തില്‍ നടക്കുന്നതിനും പെരുഞ്ചീരകം സഹായിക്കുന്നു. ശരീരത്തില്‍ നിന്നും കൊഴുപ്പ് കുറയ്ക്കുന്നതിനും, വിശപ്പ് കുറയ്ക്കാനും, കാലറി വളരെ വേഗത്തില്‍ എരിയിച്ച് കളയാനും പെരുഞ്ചീരകം സഹായിക്കുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ പെരുഞ്ചീരകം സഹായിക്കുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
ഒരു ടീസ്പൂണ്‍ ജീരകവും, പെരുഞ്ചീരകവും എടുക്കുക. ഒരു ഗ്ലാസ്സ് ചൂടുവെള്ളത്തില്‍ ഇവ ചേര്‍ക്കുക. 5 മിനിറ്റ് കഴിയുമ്പോള്‍ ഈ വെള്ളവും, അതില്‍ ചേര്‍ത്തിരിക്കുന്ന ജീരകവും അടക്കം വെറും വയറ്റില്‍ കഴിക്കുക. എന്നും രാവിലെ ഈ വെള്ളം കുടിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് ഉരുക്കി കളയാനും സഹായിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വണ്ണം വെയ്ക്കുന്നതിനു പിന്നിലെ കാരണങ്ങള്‍ പലതാണ്. ചിലപ്പോള്‍ ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ അമിതവണ്ണത്തിലേയ്ക്ക് നയിക്കാം. പിസിഒഡി, തൈറോയ്ഡ് എന്നീ പ്രശ്നങ്ങള്‍ ഉള്ളവരില്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ സര്‍വ്വസാധാരണമാണ്. ചില മരുന്നുകള്‍ കഴിക്കുന്നവരിലും, അമിതമായി മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരിലും ഈ പ്രശ്നങ്ങള്‍ കണ്ടുവരുന്നുണ്ട്. ചിലര്‍ക്ക് പാരമ്പര്യമായും വണ്ണം ഉണ്ടായേക്കാം. അതിനാല്‍, അകാരണമായി വണ്ണം വെയ്ക്കുന്നുണ്ടെങ്കില്‍ ആദ്യം ഒരു ഡോക്ടറെ കണ്ട്, അതിന്റെ കാരണം മനസ്സിലാക്കുക.
ചില അസുഖങ്ങള്‍ക്ക് മേല്പറഞ്ഞ ജീരക വെള്ളം കുടിച്ചാല്‍ വണ്ണം കുറയുകയില്ല. അതിനാല്‍, മരുന്ന് കഴിക്കുക. അമിതമായി മാനസിക സമ്മര്‍ദ്ദം പിരിമുറുക്കം എന്നിവ ഉള്ളവര്‍ യോഗ ചെയ്യുന്നത് നല്ലതായിരിക്കും. അതുപോലെ, ചില വ്യക്തികളില്‍ ജീരകം അലര്‍ജി പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം. ഇത്തരം അലര്‍ജി പ്രശ്നങ്ങള്‍ ഉള്ളവര്‍ ജീരക വെള്ളം കുടിക്കാതിരിക്കുക. ജീരക വെള്ളം കുടിക്കുന്നതിന്റെ കൂടെ ശരിയായ ഡയറ്റും പിന്തുടര്ന്നാല് വണ്ണം ഫലപ്രദമായ രീതിയില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. അതുപോലെ, അമിതമായി ഈ വെള്ളം കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
