പൈനാപ്പിള്‍ ഇഷ്ടമാണോ? എങ്കില്‍ ഒഴിവാക്കേണ്ടവര്‍ ഇവരാണ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പൈനാപ്പിള്‍ അഥവാ കൈതച്ചക്ക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും വിറ്റാമിന്‍ സി, മാംഗനീസ്, ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, ദഹന എന്‍സൈമുകള്‍ എന്നിവയാല്‍ സമ്പന്നമായ ഇത് രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുന്നിലാണ്. അത് മാത്രമല്ല ശരീരത്തില്‍ മികച്ച ദഹനം നടക്കുന്നതിനും അതോടൊപ്പം തന്നെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കുന്നു.

എന്നാല്‍ ഇത്രയൊക്കെ ആരോഗ്യ ഗുണങ്ങളുണ്ടെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മാത്രമേ ചിലര്‍ക്ക് പൈനാപ്പിള്‍ കഴിക്കാന്‍ സാധിക്കുകയുള്ളൂ. പലപ്പോഴും ഇത് ദഹന പ്രശ്‌നങ്ങള്‍, അലര്‍ജി, അസ്വസ്ഥതകള്‍ എന്നിവ ഉണ്ടാക്കുന്നു. കൈതച്ചക്കയുടെ ഉപയോഗം പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആര്‍ക്കൊക്കെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും കൈതച്ചക്ക ഒഴിവാക്കുന്നവര്‍ ആരൊക്കെയെന്നും സുരക്ഷിതമായി ഉപയോഗിക്കേണ്ടത് എപ്രകാരമെന്നും നോക്കാം.

pineapple health risks

അലര്‍ജിയുള്ളവര്‍
പലപ്പോഴും കൈതച്ചക്ക പ്രോട്ടീനുകളെ വിഘടിപ്പിക്കുന്ന ബ്രോമെലൈന്‍ എന്ന എന്‍സൈം ഉത്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും അലര്‍ജി പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും പൈനാപ്പിള്‍ കഴിക്കുന്ന അവസ്ഥയില്‍ അത് നിങ്ങളുടെ വയറുവേദന, ഓക്കാനം, ചൊറിച്ചില്‍, ചുണ്ടിലോ വായിലോ മരവിപ്പ്, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. ഇത് നിങ്ങളില്‍ പലപ്പോഴും കൂടുതല്‍ ഗുരുതരാവസ്ഥ ഉണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കേണ്ടതാണ്.

പ്രമേഹരോഗികള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രമേഹ രോഗികള്‍ പരമാവധി പൈനാപ്പിള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അതില്‍ ധാരാളം ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹമുള്ളവര്‍ ഇത്തരം കാര്യങ്ങളില്‍ അല്‍പം ജാഗ്രത പാലിക്കേണ്ടതാണ്. ഇത് പ്രമേഹ രോഗത്തിനും അതോടൊപ്പം തന്നെ അമിത ഭാരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

രക്തസമ്മര്‍ദ്ദം കൂടുതലുള്ളവര്‍
നിങ്ങള്‍ രക്തസമ്മര്‍ദ്ദം കൂടുതലുള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും കൈതച്ചക്ക ഒഴിവാക്കേണ്ടതാണ്. ഇത് പലപ്പോഴും നിങ്ങളില്‍ അലര്‍ജിക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും മുഖം ചുവന്നുതുടുക്കുക, തലവേദന, തലകറക്കം, ഹൈപ്പര്‍ടെന്‍സിവ് പ്രതിസന്ധി എന്നിവയിലേക്കും നയിക്കാം. അതിന് കാരണം പലപ്പോഴും കൈതച്ചക്കയില്‍ ഉയര്‍ന്ന പൊട്ടാസ്യം ഉണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഇവര്‍ അല്‍പം ശ്രദ്ധിക്കണം.

pineapple health risks

പല്ലിന് പ്രശ്‌നങ്ങളുള്ളവര്‍
നിങ്ങള്‍ ഏതെങ്കിലും തരത്തില്‍ പല്ലിന് പ്രശ്‌നങ്ങളുള്ള അവസ്ഥയിലൂടെ കടന്ന് പോവുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവരില്‍ പലപ്പോഴും പല്ലിന്റെ ആരോഗ്യം കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തും. അതിന്റെ ഫലമായി മോണവീക്കം, അല്ലെങ്കില്‍ വായ്പ്പുണ്ണ്, കൂടാതെ സെന്‍സിറ്റീവ് പല്ലുകള്‍ എന്ന അവസ്ഥയിലേക്ക് എത്തും. അതിന് കാരണം കൈതച്ചക്കയുടെ അമ്ലസ്വഭാവമാണ്. ഇത് ആരോഗ്യമുള്ള പല്ലുകള്‍ ഉള്ളവരില്‍ പോലും പ്രശ്‌നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

ദഹന പ്രശ്‌നങ്ങള്‍
എന്തെങ്കിലും തരത്തിലുള്ള ദഹന പ്രശ്‌നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ അല്‍പം ശ്രദ്ധിക്കണം. കാരണം കൈതച്ചക്കയിലുള്ള ഓര്‍ഗാനിക് ആസിഡുകള്‍ക്കൊപ്പം ബ്രോമലൈന്‍ പോലുള്ളവ വയറിനും കുടലിനും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇത് നിങ്ങളില്‍ ഗ്യാസ്‌ട്രൈറ്റിസ്, അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഇവര്‍ കുറഞ്ഞ അളവില്‍ മാത്രം കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

പൊതുവായ പ്രശ്‌നങ്ങള്‍
നിങ്ങള്‍ പൊതുവേ കൈതച്ചക്ക കഴിക്കുമ്പോള്‍ അത് അമിതമായി പോവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അത് മാത്രമല്ല ആരോഗ്യവാന്മാരാണെങ്കില്‍ പോലും അമിതമായ ഉപയോഗം അല്‍പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. ഇതിലുള്ള വിറ്റാമിന്‍ സി അമിതമായി കഴിക്കുന്നത് മൂലം ഓക്കാനം, ഛര്‍ദ്ദി പോലുള്ള പ്രശ്‌നങ്ങളുണ്ടാക്കും. അത് മാത്രമല്ല ചിലരില്‍ നാവിലും വായിലും എല്ലാം അസ്വസ്ഥതകളും പൊള്ളലുകളും ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ശരിയായ ദന്തപരിചരണം ഇല്ലാത്ത അവസ്ഥയില്‍ അത് പല്ലിനേയും പ്രശ്‌നത്തിലാക്കുന്നു.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion