Latest Updates
-
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ്
പൊട്ടാസ്യം കുറഞ്ഞാല്‍ അപകടം: പരിഹരിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ധാരാളം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും ചില അവശ്യ പോഷകങ്ങള്‍ നമുക്ക് അനിവാര്യമായി വരുന്നുണ്ട്. എന്നാല്‍ അവ എന്തൊക്കെയെന്നും എന്താണ് അറിയേണ്ടതെന്നും ശ്രദ്ധിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം. പലപ്പോഴും ശരീരത്തില്‍ ഉണ്ടാവുന്ന അവശ്യ പോഷകങ്ങളുടെ കുറവ് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊട്ടാസ്യം കുറയുമ്പോള്‍ ആണ് ശരീരത്തില്‍ ചില പ്രകടമായ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. എന്തൊക്കെയാണ് ഇത്തരം ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് പരിഹാരം എപ്രകാരം എന്നത് അറിഞ്ഞിരിക്കണം.
ആരോഗ്യ വിദഗ്ധര്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പലപ്പോഴും പറയുന്നുണ്ടെങ്കിലും പലരും അതിനെ വേണ്ട വിധത്തില്‍ ഗൗനിക്കുന്നില്ല എന്നതാണ് സത്യം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് അനിവാര്യമായ ഒരു ധാതുവാണ് പൊട്ടാസ്യം. ഇത് നിങ്ങളുടെ നാഡികള്‍, പേശികള്‍, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. കൂടാതെ, പോഷകങ്ങളെ കോശങ്ങളിലേക്കും മാലിന്യങ്ങളെ പുറന്തള്ളുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് പൊട്ടാസ്യം. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ കുറവ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ ഇതിന് പരിഹാരം കാണുന്നതിനും സാധിക്കുന്നു. അവ എന്തൊക്കെയെന്നും നോക്കാം.

ലക്ഷണങ്ങള്‍
ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറവെങ്കില്‍ ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നു. അതില്‍ പലപ്പോഴും പേശീവലിവ്, ക്ഷീണം, കൈകാലുകളില്‍ മരവിപ്പ്, തരിപ്പ്, തലകറക്കം, ബോധക്ഷയം, മലബന്ധം, ഹൃദയമിടിപ്പ് കൂടുക എന്നിങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാവുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി വൈദ്യസഹായം തേടേണ്ടത് അനിവാര്യമാണ്. എങ്കില്‍ നിങ്ങള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് ശരീരത്തില്‍ കുറഞ്ഞാല്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില ഭക്ഷണങ്ങളിലൂടെ സാധിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.
കഴിക്കേണ്ട ഭക്ഷണങ്ങള്‍
എന്തൊക്കെയാണ് കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്ന് ആദ്യം അറിയണം. അതിനായി കടല, അവക്കാഡോ, ചീര എന്നിവ പോലെയുള്ള സൂപ്പര്‍ഫുഡുകള്‍ നിങ്ങള്‍ കഴിക്കണം. കാരണം ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇവ ശരിയായ അളവില്‍ കഴിക്കുന്നത് പൊട്ടാസ്യത്തിന്റെ കുറവ് പരിഹരിക്കുകയും അതോടൊപ്പം തന്നെ വാഴപ്പഴം, സാല്‍മണ്‍, തുടങ്ങിയവയും ശീലമാക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പൊട്ടാസ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ സാധിക്കുന്നു.

നിര്‍ബന്ധം ഇവയെല്ലാം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ കൂണ്, പാല്, തൈര് എന്നിവ അടങ്ങിയിരിക്കണം. കാരണം ഇവയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. എന്ന് മാത്രമല്ല ആരോഗ്യ ഗുണങ്ങളുടെ കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് വഴി നിങ്ങളുടെ ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് നിങ്ങളില്‍ സമീകൃതാഹാരത്തിലേക്ക് എത്തിക്കുകയും ആഹാരശീലം മികച്ചതാക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇതെല്ലാം തന്നെ ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിച്ച് ആവശ്യത്തിന് പൊട്ടാസ്യം ശരീരത്തില്‍ എത്തിക്കുകയും ചെയ്യും.
പഴങ്ങളില്‍ ഇവയെല്ലാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വാഴപ്പഴം പൊട്ടാസ്യത്തിന്റെ മികച്ച ഉറവിടങ്ങളില്‍ ഒന്നാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല പേശികളുടെ ആരോഗ്യത്തിനും നാഡികളുടെ പ്രവര്‍ത്തനത്തിനും സഹായിക്കുന്നു. വ്യായാമത്തിന് ശേഷമോ അല്ലെങ്കില്‍ വ്യായാമത്തിന് മുന്‍പോ വാഴപ്പഴം കഴിക്കാവുന്നതാണ്. അത് പോലെ തന്നെ ആവക്കാഡോയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുന്നതാണ്. ഇതില്‍ നാരുകള്‍, കൊഴുപ്പുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മധുരക്കിഴങ്ങും ഇത്തരത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതാണ്. ഇത് മികച്ച ദഹനവും ആരോഗ്യവും പ്രദാനം ചെയ്യുന്നു. അതോടൊപ്പം തന്നെ പൊട്ടാസ്യത്തിന്റെ അളവ് മികച്ചതാക്കുകയും ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
