Latest Updates
-
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു!
ഏത് പ്രായത്തിലേയും സമ്മര്‍ദ്ദവും ഉത്കണ്ഠയും അകറ്റും സ്പെഷ്യല്‍ ഓയില്‍
പലരിലും ഉണ്ടാവുന്ന അമിത സമ്മര്‍ദ്ദവും ഉത്കണ്ഠയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് കൂടി നയിക്കുന്നതാണ് എന്നതാണ് സത്യം. പലപ്പോഴും ഇത്തരം കാര്യങ്ങളെ നിസ്സാരമായി പലരും തള്ളിക്കളയുമെങ്കിലും മനസ്സിന്റെ ആരോഗ്യം എന്നത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇന്നത്തെ ജീവിത ശൈലി തന്നെയാണ് ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത് എന്നതാണ് സത്യം. ഉത്കണ്ഠയും സമ്മര്‍ദ്ദവും പോലെ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങള്‍ വളരെ വ്യാപകമായാണ് ഇന്നത്തെ കാലത്ത് ഉണ്ടാവുന്നതും.
പലപ്പോഴും ഇത് മനസ്സിനേയും ശരീരത്തേയും ഒരുപോലെ തന്നെ ബാധിക്കുന്നു. അത് നിങ്ങളില്‍ കൂടുതല്‍ പ്രകടമാവുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് തന്നെ സമാധാനവും സന്തോഷവും ചുറുചുറുക്കും നിലനിര്‍ത്താന്‍ അരോമ തെറാപ്പി എന്തുകൊണ്ടും നല്ലതാണ്. ഇതിന് ഉപയോഗിക്കുന്ന ചില എണ്ണകള്‍ ഉണ്ട്. ഇതിന്റെ ഗന്ധം നിങ്ങളുടെ പിരിമുറുക്കവും ഉത്കണ്ഠയും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അവ എന്തൊക്കെയാണെന്നും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ലാവെന്‍ഡര്‍
ലാവെന്‍ഡര്‍ എണ്ണ ഉപയോഗിക്കുന്നതിലൂടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവയെ പൂര്‍ണമായും നമുക്ക് ഇല്ലാതാക്കാം. പലപ്പോഴും ഇത് നിങ്ങളുടെ ഉത്കണ്ഠയുടെ അളവ് കുറക്കുന്നു. കൂടാതൈ നിങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കുകയും ശാന്തമായ മനസ്സിലേക്ക് നയിക്കുകയും ചെയ്യുന്നു. കുളിക്കുന്ന വെള്ളത്തില്‍ ഇത് അല്പം കാരിയര്‍ ഓയിലുമായി കലര്‍ത്തി മിക്സ് ചെയ്ത് ആ വെള്ളത്തില്‍ കുളിക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയുന്നു.
ചന്ദനം എണ്ണ
ചന്ദനത്തിന്റെ എണ്ണയും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. പലപ്പോഴും ലാവെന്‍ഡര്‍, ഓറഞ്ച് ഓയിലുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന അതേ ഗുണം തന്നെയാണ് ചന്ദന എണ്ണ ഉപയോഗിക്കുമ്പോഴും ലഭിക്കുന്നത്. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് ഈ എണ്ണ ഒരു ഡിഫ്യൂസറില്‍ വെച്ച് ഉറങ്ങുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ ഇത് ലാവെന്‍ഡര്‍ ഓയിലുമായി ചേര്ക്കാകവുന്നതാണ്. മാനസികാരോഗ്യം സംരക്ഷിക്കാന്‍ ചന്ദ്ന ഓയില്‍ സഹായിക്കുന്നു.

കുന്തിരിക്കം
കുന്തിരുക്കവും ഉത്കണ്ഠയും മാനസിക സമ്മര്‍ദ്ദവും കുറക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ കൃത്യമായി അതിനെക്കുറിച്ച് മനസ്സിലാക്കി വേണം ഉപയോഗിക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കുന്തുരുക്കം ഗര്‍ഭിണികളിലെ ഉത്കണ്ഠയുടെ അളവ് കുറയ്ക്കുമെന്നാണ് പറയുന്നത്. നിങ്ങള്‍ക്ക് ഉറങ്ങുന്നതിന് മുന്‍പ് അല്പം കാരിയര്‍ ഓയിലുമായി കലര്‍ത്തി കാലില്‍ പുരട്ടാം. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
നാരങ്ങ എണ്ണ
എപ്പോഴും നമുക്ക് ഫ്രഷ്നസ് നല്കുന്ന ഒരു ഗന്ധമാണ് നാരങ്ങ നല്‍കുന്നത്. പലപ്പോഴും നാരങ്ങയുടെ എണ്ണയുടെ ഗന്ധം ശ്വസിക്കുന്നത് ഉത്കണ്ഠയെ കുറക്കുന്നതിന് സഹായിക്കുന്നു. മോണിംഗ് സിക്നസ് പോലുള്ള ഗര്‍ഭിണികളുടെ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് ഉണ്ടാവുന്ന കടുത്ത മാനസിക സമ്മര്‍ദ്ദത്തേയും അസ്വസ്ഥതകളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഒരു കോട്ടണ്‍ ബാളില്‍ അല്പം എണ്ണ എടുത്ത് ഇടക്കിടെ ശ്വസിച്ചാല്‍ മതിയാവും. ഇത് എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
ചമോമൈല്‍
നമുക്ക് അത്ര കേട്ട് പരിചയവും കണ്ട് പരിചയവും ഇല്ലാത്ത ഒന്നായിരിക്കും ചമോമൈല്‍ ഓയില്‍. എന്നാല്‍ ഇത് മാനസിക സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും അകറ്റാന്‍ ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ ആന്റി ഓക്സിഡന്റ് ഘടകങ്ങള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വിശ്രമ വേളകളില്‍ ചമോമൈല്‍ ചായ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നു.

ഓറഞ്ച്
നാരങ്ങ പോലെ തന്നെ ഓറഞ്ച് ഓയിലും പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതാണ്. ഗര്‍ഭിണികളായ സ്ത്രീകളിലും ഓറഞ്ച് അവശ്യ എണ്ണ പഠനവിധേയമാക്കിയിട്ടുണ്ട്, ഈ അവശ്യ എണ്ണ ശ്വസിക്കുന്നത് ഈ സ്ത്രീകള്‍ക്ക് പ്രയോജനകരമാണെന്ന് ഗവേഷണങ്ങള്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഓറഞ്ച് അവശ്യ എണ്ണ ശ്വസിച്ച ശേഷം, പ്രസവസമയത്ത് സ്ത്രീകള്‍ക്ക് സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയുന്നു എന്ന് പല പഠനങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഓറഞ്ച് അവശ്യ എണ്ണ ചന്ദനം പോലെയുള്ള മറ്റ് എണ്ണകളുമായി ചേര്‍ത്ത് വേണം ഉപയോഗിക്കുന്നതിന്.
റോസ് ഓയില്‍
ഓറഞ്ച് പോലെ തന്നെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് റോസ് ഓയിലും. ഇത് നിങ്ങള്‍ക്ക് പല ആരോഗ്യ ഗുണങ്ങളും നല്കുന്നു എന്നതാണ് സത്യം. പ്രത്യേകിച്ച്, ആര്‍ത്തവചക്രം, ഗര്‍ഭധാരണം എന്നിവയുമായി ബന്ധപ്പെട്ട വേദനയെ പ്രതിരോധിക്കുന്നതിന് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഇത് ഒരു കാരിയര്‍ ഓയിലുമായോ നിങ്ങളുടെ പ്രിയപ്പെട്ട ലോഷനുമായോ ചേര്‍ത്ത് കാലിന് അടിയിലായി മസ്സാജ് ചെയ്യുക. ഇതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഉത്കണ്ഠയെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
