Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സ്ഥിരമായി ഈ 3 ഭക്ഷണങ്ങള്‍, ക്യാന്‍സര്‍ പ്രതിരോധത്തിന് ശീലമാക്കാം
ആരോഗ്യ സംരക്ഷണത്തില്‍ രോഗാവസ്ഥകളെ തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. പുതിയ പുതിയ രോഗങ്ങളാണ് ഓരോ ദിവസം കഴിയുന്തോറും നമ്മള് നേരിട്ട് കൊണ്ടിരിക്കുന്നത്. അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അത് മാത്രമല്ല ഇന്നത്തെ കാലത്ത് അര്‍ബുദം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം മുതല്‍ കുടിക്കുന്ന വെള്ളം വരെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പക്ഷേ ചില ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുന്നതാണ്. അതില്‍ വരുന്ന പ്രധാനപ്പെട്ട മൂന്ന് ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ആരോഗ്യത്തെ വളരെയധികം സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളും ഉണ്ട്. പലപ്പോഴും അര്‍ബുദത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നതിനെക്കുറിച്ച് ഇന്നും കൃത്യമായ ഒരു ഉത്തരമില്ല. എങ്കിലും പല കാരണങ്ങളും ഇതിന് പിന്നിലുണ്ടെന്നതാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നതും. അതില്‍ ജനിതകശാസ്ത്രവും ജീവിതശൈലിയും എല്ലാം ഒരു ഘടകം തന്നെയാണ്.

കാരണങ്ങള്‍ തിരിച്ചറിയുക
എപ്പോഴും ക്യാന്‍സറിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ സാധിക്കുന്നില്ലെങ്കിലും അതിന് കാരണമാകുന്ന ചില ഘടകങ്ങളുണ്ട്. അതില്‍ പുകവലി, ഉദാസീനമായ ജീവിത ശൈലി, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ കൃത്യമായി കണ്ടെത്തി മനസ്സിലാക്കി അതിന് മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചില ഭക്ഷണക്രമങ്ങളിലൂടെ നമുക്ക് ഇത്തരം രോഗാവസ്ഥകള്‍ക്കുള്ള സാധ്യതയെ തിരിച്ചറിയാനും അതിനെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. അതുകൊണ്ട് തന്നെ ശരിയായ ഭക്ഷണക്രമമാണ് എല്ലാവരും ആഗ്രഹിക്കുന്നതും. ഇത്തരം ഭക്ഷണങ്ങള്‍ ക്യാന്‍സര്‍ കോശങ്ങളെ വളരാന്‍ അനുവദിക്കുകയില്ല. അതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ബ്രോക്കോളി
ക്യാന്‍സര്‍ സാധ്യത ഒഴിവാക്കുന്നതിന് വേണ്ടി ബ്രോക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ പ്രതിരോധിക്കുന്നതിനും ആന്റി ഓക്സിഡന്റ് നിങ്ങളുടെ ആരോഗ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ബ്രോക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വഴി അത് സള്‍ഫോറോഫെയ്ന്‍ എന്ന സംയുക്തത്തെ പുറത്ത് വിടുകയും അത് ശരീരത്തില്‍ വിഷാംശത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ഫ്രീ റാഡിക്കലുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് കാന്‍സറിനുള്ള സാധ്യതയും കുറയ്ക്കുന്നു. അത് മാത്രമല്ല ബ്രോക്കോളി കൂടാതെ കോളിഫ്ളവര്‍, കാബേജ്, ബ്രസ്സല്‍സ് മുളകള്‍ തുടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നതിലൂടെയും നിങ്ങള്‍ക്ക് ഈ ഗുണങ്ങള്‍ ലഭിക്കുന്നു.

ബ്ലൂബെറി
വലുപ്പത്തില്‍ ചെറുതാണെങ്കിലും ഗുണനിലവാരം വളരെ ഉയര്‍ന്നതാണ് ബ്ലൂബെറിയില്‍ എന്നതാണ് സത്യം. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെ മികച്ചതാക്കുന്നു. അത് മാത്രല്ല ബ്ലൂബെറിയില്‍ ഉള്ള ആന്റി ഓക്സിഡന്റുകള്‍ ഫ്ളവനോയ്ഡുകള്‍ എന്നിവയെല്ലാം രോഗാവസ്ഥക്ക് കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കുന്നു. അത് മാത്രമല്ല ഇവ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിക്കും വീക്കം തടയുന്നതിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ബ്ലൂബെറി എന്ന കാര്യത്തില്‍ സംശയം വേണ്ട. അര്‍ബുദം ഉള്‍പ്പെടെയുള്ള നിരവധി രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് ബ്ലൂബെറി വഴി സാധിക്കുന്നു.
തക്കാളി
ആരോഗ്യകരമായ ജീവിതത്തിന് തക്കാളി മികച്ചതാണ്. അത് പല രോഗാവസ്ഥകളില്‍ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ഇതിലുള്ള ലൈക്കോപീന്‍ എന്ന ശക്തമായ ആന്റിഓക്സിഡന്റ് ആണ് അര്‍ബുദ കോശങ്ങളെ പ്രതിരോധിക്കുന്നത്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും പല രോഗാവസ്ഥകളേയും പ്രതിരോധിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. തക്കാളി, ബ്ലൂബെറി അല്ലെങ്കില്‍ ബ്രോക്കോളി എന്നിവ കഴിക്കുന്നതിലൂടെ മാത്രം അര്‍ബുദത്തിനുള്ള സാധ്യത കുറയ്ക്കാം എന്ന് പറയാന്‍ സാധിക്കുകയില്ല. ആരോഗ്യകരമായ ജീവിത ശൈലിയും ഇതിന് പ്രധാന പങ്ക് വഹിക്കുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് സത്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
