Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
പെട്ടെന്ന് ബി.പി കുറയുന്നതിന് കാരണം ഇതൊക്കെ; രക്ഷനേടാന്‍ വഴിയിത്
ചിലര്‍ക്ക് പെട്ടെന്ന് രക്തസമ്മര്‍ദ്ദം കുറഞ്ഞ് ക്ഷീണം പിടിക്കുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. കുറഞ്ഞ രക്തസമ്മര്‍ദ്ദം അഥവാ ബ്ലഡ് പ്രഷര്‍ ഹൈപ്പോടെന്ഷന് എന്നും അറിയപ്പെടുന്നു. ബ്ലഡ് പ്രഷര്‍ 90 mmHg, 60 mmHg എന്നിവയില്‍ കുറവാണെങ്കില്‍ നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദ പ്രശ്നമുണ്ടാകും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം ഇടയ്ക്കിടെ കുറയുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നില്ലെങ്കില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദത്തെക്കുറിച്ച് നിങ്ങള്‍ വിഷമിക്കേണ്ടതില്ല. എന്നാല്‍ തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടുന്നുണ്ടെങ്കില്‍, അത് നിങ്ങളുടെ അവയവങ്ങളില്‍ മതിയായ രക്തം എത്തുന്നില്ല എന്നതിന്റെ സൂചനയായിരിക്കാം.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം പോലെ തന്നെ ഭക്ഷണക്രമത്തിലും ജീവിതശൈലിയിലും ലളിതമായ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെ നിങ്ങള്‍ക്ക് ഹൈപ്പോടെന്ഷന് നേരിടാം. പെട്ടെന്ന് ബ്ലഡ് പ്രഷര്‍ കുറയുന്നതിന്റെ ചില കാരണങ്ങളും അവ ചെറുക്കാനുള്ള വഴികളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പെട്ടെന്ന് ബി.പി കുറയുന്നതിന്റെ ലക്ഷണങ്ങള്‍
ബലഹീനത
ബോധക്ഷയം
തലകറക്കം
ക്ഷീണം
ഓക്കാനം
നിര്‍ജ്ജലീകരണം
ശ്രദ്ധ കേന്ദ്രീകരിക്കുന്നതില്‍ പ്രശ്നം
മങ്ങിയ കാഴ്ച
തണുത്ത, നനഞ്ഞ ചര്‍മ്മം
വിഷാദം
വേഗത്തിലുള്ള, ആഴം കുറഞ്ഞ ശ്വസനം

കാരണങ്ങള്‍
പല ഘടകങ്ങളും നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നു. പ്രായത്തിനനുസരിച്ച് രക്തസമ്മര്‍ദ്ദവും കുറയുന്നു, ചില ആളുകള്‍ക്ക് ജനിതക കാരണങ്ങളാല്‍ സ്വാഭാവികമായും രക്തസമ്മര്‍ദ്ദം കുറയുന്നു.
ഭക്ഷണശീലം
ആയാസമുള്ള പ്രവര്‍ത്തനങ്ങള്‍
കിടപ്പ് രോഗാവസ്ഥ
നിര്‍ജ്ജലീകരണം
ഗര്‍ഭാവസ്ഥ
ഗര്‍ഭധാരണം പോലുള്ള ചില താല്‍ക്കാലിക കാരണങ്ങള്‍ സ്വയം പരിഹരിക്കപ്പെടുന്നു. മറ്റുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റങ്ങളും മറ്റ് പരിചരണവും ആവശ്യമായി വന്നേക്കാം.

കൂടുതല്‍ ഗുരുതരമായ കാരണങ്ങള്‍
* പോഷകങ്ങളുടെ കുറവ് - വിറ്റാമിന്‍ ബി 12 അല്ലെങ്കില്‍ ഫോളിക് ആസിഡ് കുറവ്.
* ന്യൂറല്‍ മീഡിയേറ്റഡ് ഹൈപ്പോടെന്ഷന് - ഒരു വ്യക്തി ദീര്‍ഘനേരം എഴുന്നേറ്റു നിന്നതിന് ശേഷം രക്തസമ്മര്‍ദ്ദം കുറയുന്നതിന് കാരണമാകുന്നു.
* എന്‍ഡോക്രൈന്‍ പ്രശ്നങ്ങള്‍ - ഇവ ശരീരത്തിലെ ഹോര്‍മോണുകളുടെ നിയന്ത്രണത്തെ ബാധിക്കുന്നു. ഒരു ഉദാഹരണം ഹൈപ്പോതൈറോയിഡിസം ആണ്.
* ഹൃദയപ്രശ്നങ്ങള്‍
* സെപ്റ്റിക് ഷോക്ക്: ഇത് ഗുരുതരമായ ബാക്ടീരിയ അണുബാധയാണ്
* അനാഫൈലക്റ്റിക് ഷോക്ക് - ഇത് കടുത്ത അലര്‍ജി പ്രതിപ്രവര്‍ത്തനമാണ്.
* മുറിവ് മൂലം രക്തം നഷ്ടപ്പെടുന്നതും രക്തസമ്മര്‍ദ്ദം കുറയാന്‍ ഇടയാക്കും.

കൂടുതല്‍ വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. നിര്‍ജ്ജലീകരണം രക്തത്തിന്റെ അളവ് കുറയ്ക്കുകയും ബ്ലഡ് പ്രഷര്‍ കുറയ്ക്കുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ദിവസവും 2-3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. ഇതിനൊപ്പം തേങ്ങാവെള്ളം, ജ്യൂസുകള്‍, മറ്റ് പാനീയങ്ങള്‍ എന്നിവയും കുടിക്കണം.

ഉപ്പ് കഴിക്കുക
ഉപ്പ് അടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. രക്താതിമര്‍ദ്ദം ഉള്ളവര്‍ ഉപ്പ് കഴിക്കുന്നത് കുറയ്ക്കണമെന്ന് പറയാറുണ്ട്. എന്നാല്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ ഉപ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം.

വിറ്റാമിന്‍ ബി 12 കൂടുതലുള്ള ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ബി 12 ന്റെ കുറവ് രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്നായ വിളര്‍ച്ചയ്ക്ക് കാരണമാകും. വിറ്റാമിന്‍ ബി 12 ഭക്ഷണം കഴിക്കുന്നത് നിങ്ങളെ നിരവധി ആരോഗ്യപ്രശ്നങ്ങള്‍ക്കും രക്തസമ്മര്‍ദ്ദത്തിനും എതിരെ പോരാടാന്‍ സഹായിക്കും.

കാപ്പി കുടിക്കുക
കഫീന്‍ അടങ്ങിയ കാപ്പി കഴിക്കുന്നത് കുറഞ്ഞ രക്തസമ്മര്‍ദ്ദത്തില്‍ നിന്ന് നിങ്ങള്‍ക്ക് തല്‍ക്ഷണ ആശ്വാസം നല്‍കും. നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങള്‍ക്ക് ഒരു കപ്പ് കുടിക്കാം. എന്നാല്‍ അമിതമായ കഫീന്‍ നിങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നും മനസിലാക്കുക.

ലഘുഭക്ഷണം ഇടയ്ക്കിടെ കഴിക്കുക
ശരീരത്തില്‍ വളരെ കുറച്ച് കലോറി മാത്രമുള്ളത് രക്തസമ്മര്‍ദ്ദം കുറയാന്‍ കാരണമാകും. വലിയ അളവിലുള്ള ഭക്ഷണം ദഹിപ്പിക്കാന്‍ പ്രയാസമാണ്, മാത്രമല്ല രക്തസമ്മര്‍ദ്ദം ഗണ്യമായി കുറയുകയും ചെയ്യും. അതിനാല്‍ നിങ്ങള്‍ ചെറിയ അളവില്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുക.

തുളസി ഇലകള്‍ ചവയ്ക്കുക
എല്ലാ ദിവസവും രാവിലെ 5-6 തുളസി ഇലകള്‍ ചവച്ചരച്ച് കഴിക്കുക. ഇത് നിങ്ങള്‍ക്ക് ഉന്മേഷം നല്‍കുമെന്ന് മാത്രമല്ല, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും സഹായിക്കുന്ന യൂജെനോളിന്റെ നല്ല ഉറവിടമാണ് തുളസി ഇലകള്‍.

പെട്ടെന്ന് ശരീരം ഇളക്കുന്നത് ഒഴിവാക്കുക
നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദമുണ്ടെങ്കില്‍, ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്ന പൊസിഷനിലെ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഒഴിവാക്കണം. ഇത് നിങ്ങള്‍ക്ക് തലകറക്കം അനുഭവപ്പെടാന്‍ ഇടയാക്കും. ശരീരത്തിന്റെ സ്ഥാനത്ത് പെട്ടെന്നുള്ള മാറ്റങ്ങള്‍ കാരണം ഹൃദയത്തിന് ശരീരത്തിലൂടെ രക്തം വേഗത്തില്‍ പമ്പ് ചെയ്യാന്‍ കഴിയാതെ വന്നേക്കാം.

കാല് പിണഞ്ഞ് ഇരിക്കുക
ലോ ബിപിയുടെ ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് കണ്ടുതുടങ്ങുമ്പോള്‍, കാലുകള്‍ പിണഞ്ഞുവച്ച് ഇരിക്കാന്‍ ശ്രമിക്കുക. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.



Click it and Unblock the Notifications